ജില്ലയിലെ സ്കൂളുകളിൽ നിർമ്മാണപ്രവർത്തികൾ വൈകുന്നു സ്കൂൾ തുറക്കാൻ ഇനി ഒരു മാസം മാത്രം. പതിവ് പോലെ സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർക്കലുർ സർക്കാർ സ്കൂളുകളിലും എയ്ഡ്സ് സ്കൂളുകളിലും പ്രൈവറ്റ് സ്കൂളുകളിലും എത്തിച്ചിട്ടുണ്ട്.
അധ്യയന വർഷാരംഭത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തുടങ്ങുവാൻ സർക്കാർ സ്കൂളുകൾക്ക് സാമ്പത്തികമാണ് പ്രധാന തടസ്സമെന്ന് അധ്യാപകർ ചൂണ്ടികാട്ടുന്നു.
കുട്ടികളുടെ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും സംബന്ധിച്ച് സർക്കാരിൻ്റെ മാന്വൽ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് വൻതുക അനിവാര്യമാണ് സ്‌കൂളുകളുടെ ഫിറ്റ്നസിനുവേണ്ടിയുള്ള അറ്റകുറ്റപണി, പരിസര ശുചീകരണം, ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങിയവയാണ് പ്രധാനമായും ചെയ്യേണ്ടത്. വൈദ്യുതി വകുപ്പ്, ജലഅതോറിട്ടി, വനംവകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവയുടെ പരിശോധനയ്ക്കുശേഷമാണ്
സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനങ്ങളിൽ ഫിറ്റ്നസിനായി അപേക്ഷ നൽകുന്നത്. പക്ഷേ വർഷാവർഷം നടപ്പാക്കേണ്ട ഇ പരിശോധനകളെല്ലാം വഴിപാട് പോലെ നടത്തുന്ന പ്രക്രിയയാണെന്ന് അധ്യാപകർ തന്നെ സമ്മതിക്കുന്നു.സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വാതിലുകൾ, ജനലുകൾ, സീലിങുകൾ എന്നിവയുടെ അറ്റകുറ്റപ്പണി, പഴയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് എന്നിവ പരിശോധിക്കണമെന്നാണ് നിർദ്ദേശം പക്ഷേ അൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും ഉള്ളത്.ഇതിലൊന്നും തന്നെ നിർമ്മാണപ്രവർത്തികൾ ഇക്കുറി തുടങ്ങിയിട്ടില്ല.വില്ലേജ് അധികാരികളെ കൊണ്ട് സ്‌കൂൾവക സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി തിരിച്ച് ചുറ്റുമതിൽ കെട്ടി സാമൂഹ്യവിരുദ്ധർ, വന്യമൃഗങ്ങൾ, തെരുവുനായകൾ എന്നിവയിൽനിന്നും അനധികൃത കൈയേറ്റങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നും സർക്കാർ നിർദേശിക്കുന്നുണ്ട്. കാടുപിടിച്ചുകിടക്കുന്ന സ്കൂൾ പരിസരം വൃത്തിയാക്കണമെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണമെന്നും വനംവകുപ്പിന്റെ ഭാഗമായി നിർദേശമുണ്ട്. ഇ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സാമ്പത്തികം സർക്കാരിൽ നിന്നും കിട്ടുന്നതിനും നൂലാമാലകൾ ഉണ്ടെന്ന് അധ്യാപകർ പറയുന്നു പി ടി എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണപ്രവർത്തികൾ നടത്തി സർക്കാർ ഫണ്ട് വരുമ്പോൾ വക മാറ്റുകയാണ് ചെയ്യുന്നത് പി ടി എ ഫണ്ടുകൾ ഇല്ലാത്ത സ്കൂളുകളിൽ അധ്യാപകരുടെ കീശയിൽ നിന്നാണ് ഫണ്ട് ഇറങ്ങുന്നത് എന്ന് അധ്യാപകർ പറയുന്നു സ്കൂളുകളിൽ നടക്കുന്ന നിർമ്മാണപ്രവർത്തികൾക്ക് സമയബന്ധിതമായി ഫണ്ട് ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലാണ് അധ്യയനവർഷാരംഭ ഒരുക്കങ്ങൾ എന്നത് അധ്യാപകർക്കിടയിൽ വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും
മേയ് പകുതിയോടെ അധ്യയനവർഷാരംഭ ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ്
പരമാവധി വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം.
@ ഇക്കുറി സ്കൂളുകളിൽ വൈദ്യുതി വകുപ്പിന്റെ പരിശോധനയും
കഴിഞ്ഞവർഷം തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ പരിശോധന കർശനമാക്കുന്നത്. അപകടകരമായ രീതിയിലുള്ള വയറിങ്ങുകൾ, തൂങ്ങികിടക്കുന്ന വൈദ്യുതി ലൈനുകൾ തുടങ്ങിയവ അടിയന്തരമായി പരിഹരിക്കണം.
@ സ്കൂളുകളിൽ
നിലവിൽ കുട്ടികൾക്കായി പഠന പിന്തുണ പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പുരോഗമിക്കുകയാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകി ക്ലാസ് ഉൾപ്പെടെ നൽകുന്നതാണ് പദ്ധതി. കൊല്ലം ജില്ലയിൽ വേനൽച്ചൂട് രൂക്ഷമായതിനാൽ ഓൺലൈനായാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകുന്നത് എന്ന് അധ്യാപകർ പറയുന്നു ഇതിന് വേണ്ടിയുള്ള സൗകര്യങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടില്ല അദ്ധ്യാപകർ ചൂണ്ടികാണിക്കുന്നു
@ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കർശനമായി പാലിക്കണമെന്നും
സ്കൂളുകൾക്കും മാനേജ്‌മെൻ്റുകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
@ സ്‌കൂൾ ബസുകളിൽ ഇവ നിർബന്ധം
മോട്ടർ വാഹന വകുപ്പ് നൽകുന്ന ഫിറ്റ്നസ് സ്‌റ്റിക്കർ
വേഗപ്പൂട്ട്, ജിപിഎസ് സംവിധാനം
സുരക്ഷാ വാതിലും പ്രഥമ ശുശ്രൂഷ കിറ്റും
ഇരുവശങ്ങളിലും സ്കൂളിന്റെ പേരും ഫോൺ നമ്പറും
പിന്നിൽ ചൈൽഡ് ലൈൻ(1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101) എന്നിവരുടെ നമ്പറുകൾ.
വാഹനത്തിന്റെ ഇടത് ഭാഗത്ത് പുക പരിശോധന, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധിയും രേഖപ്പെടുത്തണം.
No comments:
Post a Comment