Monday, 20 April 2026

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലവിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ല
വിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം
കൊല്ലം : വെളിച്ചെണ്ണയുടെ ആവിശ്യകതയും വിലയും കൂടിയതോടെ മായം ചേർത്തുള്ള എണ്ണയുടെ വരവും കൂടി.കഴിഞ്ഞ
 ഓണം സീസണിൽ കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയ്ക്ക് ഒപ്പം വ്യാജ വെളിച്ചെണ്ണയും വിപണിയിൽ സർവ്വസാധാരണമായി മാറിയിരുന്നു തുടർന്ന് നടന്ന പരിശോധനയിൽ വൻതോതിൽ  ബ്രാന്റ് കവറിൽ പായ്ക്ക് ചെയ്ത വ്യാജവെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു തുടർന്ന് മാസങ്ങൾക്കിപ്പുറം ഭഷ്യസുരക്ഷാവകുപ്പിന്റെ 
 പരിശോധന ഇല്ലാതായതോടെ വീണ്ടും വ്യാജവെളിച്ചെണ്ണ വിപണിയിൽ സുലഭമായി മാറുകയാണ്.തമിഴ്നാട്ടിൽ നിന്നും എത്തുന്ന വ്യാജവെളിച്ചെണ്ണ കൂടാതെ കേരളത്തിലെ പ്രമുഖ ബ്രാന്റുകളുടെ കവറുകളിൽ 
കര്‍ണര്‍ ഓയിലും തേങ്ങ എണ്ണയും ചേര്‍ത്താണ് വെളിച്ചെണ്ണയെന്ന പേരില്‍ കച്ചവടം നടത്തുന്നത്. എന്നാല്‍, ചില്ലറവില്‍പന നടത്തുന്ന പലയിടങ്ങളിലും വെളിച്ചെണ്ണക്കൊപ്പം സൂര്യകാന്തി എണ്ണയും ചേര്‍ത്ത് കച്ചവടം നടത്തുന്നതായും
പറയുന്നു.വെളിച്ചെണ്ണയുടെ ശുദ്ധമായ മണം കിട്ടാന്‍ റോസ്റ്റ് എണ്ണ കൂടി ചേര്‍ത്താണ് കവറുകളില്‍ എണ്ണ നിറക്കുന്നത്. നൂറുകിലോ വെളിച്ചെണ്ണക്കൊപ്പം 35 മുതല്‍ 45 കിലോ വരെ കര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് കച്ചവടം നടത്തുന്നതത്രെ. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കാന്‍ മാഫിയ ഉപയോഗിക്കുന്നത്. 
ജില്ലയിലെ ഇണ്ടസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സർക്കാർ ലൈസൻസ് ഉള്ള ചില മില്ലുകളിലാണ് റോസ്റ്റ് എണ്ണ കച്ചവടം നടത്തുന്നത്.ഇത്തരത്തിലുള്ള ഇരുപതോളം മില്ലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ഭഷ്യസുരക്ഷ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കര്‍ണര്‍ ഓയില്‍ തമിഴ്‌നാട്ടിലെ കാങ്കയം സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ജില്ലയിൽ 
എത്തിക്കുന്നത് കര്‍ണര്‍ ഓയിലിനു പുറമെ കൊപ്രയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തില്‍ കൊപ്രയ്ക്കുള്ള കടുത്ത ക്ഷാമം കാരണമാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതെന്ന് വെളിച്ചെണ്ണ കച്ചവടക്കാര്‍ തന്നെ പറയുന്നു. വെളിച്ചെണ്ണവില കുതിച്ചെങ്കിലും കേരകര്‍ഷകന് തേങ്ങക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ല.
അതുകൊണ്ട് തന്നെ തെങ്ങ് കൃഷിയില്‍നിന്ന് കേരളീയര്‍ അകന്നുതുടങ്ങി. മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് തടയാനോ ഗുണനിലവാരം പരിശോധിക്കാനോ തയാറാകാത്തതാണ് ഇത്തരം മാഫിയാ സംഘങ്ങള്‍ വളരുന്നതിന് കാരണമെന്ന് പരാതിയുണ്ട്. ഉത്സവസീസണുകളിൽ 
 ലക്ഷക്കണക്കിന് രൂപക്കാണ് മായം ചേര്‍ത്ത വെളിച്ചെണ്ണ കവറുകളില്‍ നിറച്ചും അല്ലാതെയും വിറ്റത്. ഹോട്ടലുകളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധനകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ നിര്‍മാണ കേന്ദ്രങ്ങളില്‍ നടക്കുന്ന മായം ചേര്‍ക്കലും മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പനയും പരിശോധിക്കാന്‍ തയാറാകാത്തതിനെതിരെ പരക്കെ പ്രതിക്ഷേധമുണ്ട്.

No comments:

Post a Comment