പരവൂർ: ഊന്നിൻമൂട് കൊറ്റാഴംവിള ശിവസുബ്രഹ്മണ്യദേവീ ദേവസ്വം ക്ഷേത്രത്തിൽ സമൂഹ വിവാഹം നടന്നു. തിരുവോണം തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽ നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാല് ജോഡി വധൂ വരൻമാർ ക്ഷേത്ര തിരുനടയിൽ വിവാഹിതരായി.
ക്ഷേത്രം തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. മേൽശാന്തി അനൂപ് പോറ്റി മുഖ്യകാർമികത്വo വഹിച്ചു.
ജി.എസ്. ജയലാൽ എം എൽ എ
ഉദ്ഘാടനം ചെയ്തു.
എസ്. എൻ. ഡി. പി. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി. ബി.ഗോപകുമാർ
അദ്ധ്യക്ഷത വഹിച്ചു.
കൊറ്റാഴം വിള ക്ഷേത്രം പ്രസിഡന്റ്
ബി. പ്രേമാനന്ദ്
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ, കെ.പി. സി.സി.ജനറൽ സെക്രട്ടറി സൂരജ് രവി, എസ്. എൻ. വി. ആർ. സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു , ജില്ലാ പഞ്ചായത്തംഗം കെ.എസ്. ബിനു, പഞ്ചായത്ത് പ്രസിഡന്റുമാരായ . പ്രദീപ്, വിജയൻ, ഉല്ലാസ്കൃഷ്ണൻ , ശ്രീധരകുമാർ , പരവൂർ നഗരസഭ കൗൺസിലർ.സുധീർ ചെല്ലപ്പൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഭാഷ് ബാബു,. വി. എസ്. സന്തോഷ് കുമാർ(അമ്മസന്തോഷ് ), ആലപ്പാട് ശശി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ സുഗുണൻ നായർ,ഉത്സവ കമ്മിറ്റി കമ്മിറ്റി കൺവീനർ ശീതൾ വിജയൻ, പ്രകാശ്. ബി . പിള്ള, എന്നിവർ സംസാരിച്ചു.
ക്ഷേത്രട്രസ്റ്റ് സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു.
No comments:
Post a Comment