Monday, 27 April 2026

കടുത്ത ചൂടിൽ നാടും നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം

കടുത്ത ചൂടിൽ നാടും 
നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം

കൊല്ലം : കടുത്ത ചൂടിൽ ഇന്നലെ നാടും 
നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം ഒഴിഞ്ഞു കിടക്കുന്ന റോഡ് 
 കാലിയായ കമ്പോളങ്ങൾ, പ്രതീക്ഷയറ്റ് തെരുവോര കച്ചവടം, യാത്രക്കാർ കുറഞ്ഞ ബസുകൾ കടുത്ത ചൂടിൽ നാടിന്റെ പകൽചിത്രം മാറിമറിയുകയാണ്. ഇന്നലെ ഞായറാഴ്ച അവധി ആയതിനാൽ 
രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ മിനി ലോക്ഡൗൺ രീതിയിലേക്കു മാറിയിരിക്കുകയാണ് നാട് 
പതിവ് ശീലങ്ങളിൽ നിന്നും ജനങ്ങൾ വ്യതിചലിച്ചു തുടങ്ങിയിരിക്കുന്നു.ഇന്നലെ ജനങ്ങൾ പുറത്തിറങ്ങാഞ്ഞത് കൊണ്ട് തന്നെ പലയിടത്തും കച്ചവട സ്ഥാപനങ്ങൾ അവധിയായിരുന്നു ചായകടകളും ഹോട്ടലുകളും രാവിലെയും വൈകുന്നേരവും തുറന്ന് പ്രവർത്തിച്ചു കടകബോളങ്ങൾ കൂടുതലും വൈകുന്നേരമാണ് തുറന്നത്.
കടുത്ത ചൂടിൽ ആരോഗ്യ പ്രശ്നനങ്ങളും തളർച്ചയും ക്ഷീണവുമെല്ലാം പതിവായി മാറിയതോടെ ജനങ്ങൾ പരമാവധി പൊതുഇടങ്ങളിൽ നിന്നും റോഡുകളിൽ നിന്നും പുറംജോലികളിൽ നിന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാറിനിൽക്കുന്ന കാഴ് ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

@ ജനങ്ങളുടെ ജീവിതചര്യയിൽ മാറ്റം 

 ദൈനംദിന രീതികളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ജനങ്ങൾ ജീവിതചര്യയിൽ മാറ്റം
വരുത്തി തുടങ്ങി.വെയിൽ ശക്തമാകുന്നതിനു മുൻപ് തന്നെ ജോലിസ്ഥലങ്ങളിലേക്കും മറ്റും എത്തുന്നതിനായി ആളുകൾ നേരത്തേ 
വീടുകളിൽ നിന്നും 
പുറത്തിറങ്ങിത്തുടങ്ങി. 10 മണിയോടെ ഈ തിരക്കിനു കുറവു വരും.
12 ആകുമ്പോഴേക്കും ചൂടു ശക്തമാകുന്നതോടെ പതി യെ റോഡുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജനങ്ങൾ വീടുകളിലേക്കും സുരക്ഷിതമായ സ്ഥാനങ്ങളിലേക്കും മാറുന്നു. ഇ സമയത്തു കച്ചവടവും കുത്ത നെ കുറഞ്ഞതിനാൽ കടപൂട്ടി 3 മണി വരെ വിശ്രമിക്കുന്നവരും കുറവല്ല. ഉച്ച സമ യങ്ങളിൽ റോഡിലൂടെ നടക്കുന്നവരെല്ലാം ഒന്നുകിൽ കുട ഉപയോഗിക്കുകയോ അല്ലെങ്കിൽ വസ്ത്രം ഉപയോഗിച്ചു തലയും മുഖവും മറയ്ക്കുകയോ ചെയ്തിട്ടുണ്ടാവും.
ചെറുമരത്തിന്റെ തണലെങ്കിലുമുള്ള ഇടങ്ങളിലാണ് മിക്കവരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ബീച്ച് അടക്കമുള്ള മേഖലകൾ ഉച്ചയ്ക്കു വിജനമാണ്. ചൂട് കനത്തതോടെ നിർമാണ മേഖലയിൽ ഉച്ച സമയങ്ങളിൽ വിശ്രമം അനുവദിക്കുന്നുണ്ട്. ഉച്ചയോടെ നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുന്ന സ്ഥലനങ്ങളും ഉണ്ട്.
സംസ്ഥാന സർക്കാർ 
തൊഴിൽ സമയം പുനഃക്രമീകരിച്ചെങ്കിലും മാർക്കറ്റുകളിലും മറ്റും ചുമട്ടുതൊഴിലാളികൾ തങ്ങളുടെ ജോലി ഈ കടുത്ത വെയിലിനിടയിലും തുടരു ന്നുണ്ട്. ഇടയ്ക്കിടക്കു വെള്ളം കുടിച്ചും തണലിലേക്കു മാറി നിന്നുമാണ് ചൂടിനെ ഇവർ പ്രതിരോധിക്കുന്നത്.


No comments:

Post a Comment