Wednesday, 15 April 2026

ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം കനാൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമാകുന്നു

ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം കനാൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : വേനൽ കടുത്തു, കനാലിൽ
വെള്ളവുമില്ല,തോടുകളും നീരുറവകളും 
കിണറുകളും വറ്റി കുടിവെള്ളത്തിനായി ജനങ്ങൾനെട്ടോട്ടമോടുന്നു.ചൂട് കാലത്ത് 
കനാൽ ജലത്തെ ആശ്രയിക്കുന്ന ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി കേഴുന്നത്. മുൻവർഷങ്ങളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം എത്തിയതിനാൽ സമീപത്തുള്ള കിണറുകളിൽ ഉറവ ലഭിച്ചിരുന്നു. സമീപത്തുള്ള കൃഷിക്കും ഇത് ആശ്വാസം നൽകിയിരുന്നു. കനാൽ തകർന്നതോടെ അത് നിലച്ചു പുനർനിർമ്മാണം നടത്തിയെങ്കിലും ഇത് വരെയും വെള്ളം വന്ന് തുടങ്ങിയിട്ടില്ല മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപണികളുടെ പേരിലാണ് ഇപ്പോൾ വെള്ളം വരാത്തത് കെ ഐ പി അധികൃതർ പറയുന്നു. കനാൽ ഇത് പഞ്ചായത്ത്‌ അധികൃതർ വൃത്തിയാക്കിയിട്ടുമില്ല.
കനാൽവെള്ളമെത്തുന്നതും നോക്കി കാത്തിരിക്കുന്നത് കർഷകരും കുടിവെള്ളം പോലും കിട്ടാതെ വിഷമിക്കുന്ന നാട്ടുകാരുമാണ്. വെള്ളം തുറന്ന് വിട്ടാൽ 
പ്രധാനമായും പ്രയോജനം . കുന്നത് കരിങ്ങാലി, മാവര പാടശേഖരങ്ങളിലെ കർഷകർക്കും വേനലിന്റെ ആരംഭത്തിൽത്തന്നെ കിണർ വറ്റുന്ന ഭാഗങ്ങളിലുള്ള നാട്ടുകാർക്കും പാടത്തും പറമ്പിലും വേനൽക്കാല പച്ചക്കറി കൃഷി നടത്തുന്ന കർഷകർക്കുമാണ്.
കനാലിന്റെ കൈവഴി പല ഭാഗത്തുകൂടിയും പോകുന്നതിനാൽ വെള്ളം ഒഴുകിത്തുടങ്ങിയാൽ മിക്ക കിണറുകളിലും ഉറവ കിട്ടുമെന്നതാണ് മെച്ചം.
കല്ലട ജലസേചന പദ്ധതിയുടെ കനാൽ 
അടിയന്തിരമായി വൃത്തിയാക്കി വെള്ളം തുറന്ന് വിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.വേനൽമഴയ്ക്കായി മാനത്ത് കാർമേഘം ഉരുണ്ടുകൂടുന്നതല്ലാതെ മഴ പെയ്യുന്നില്ല.
 ഒന്നുരണ്ടുദിവസം ചാറ്റൽമഴ മാത്രമാണുണ്ടായത്. 
ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ  ഇത്തവണ ആറ്റുതീരത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമായി. 






No comments:

Post a Comment