Monday, 20 April 2026

ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം


ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം
ചാത്തന്നൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ 
ബി.ജെ.പി.ക്ക് ലഭിക്കുന്ന വോട്ട് സംബന്ധിച്ച് യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് സി പി എം ഏരിയ കമ്മിറ്റിയുടെ റിപ്പോർട്ട്.ഇടത് മുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് സമിതിയുടെ റിപ്പോർട്ടിന് ബദലായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയ റിപ്പോർട്ടിൽ
സമർപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇ സൂചനയുള്ളത് ഇത് ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് 
നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ക്രമാനുഗതമായ വളർച്ച കൈവരിച്ചു. 
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂരിൽ 71 ബൂത്തുകളിൽ അവർ ഒന്നാമതെത്തിയതും 113 ഇടങ്ങളിൽ രണ്ടാംസ്ഥാനത്ത് വന്നെങ്കിൽ ഇക്കുറി എല്ലാബൂത്തുകളിലും പത്ത് മുതൽ നൂറ് വോട്ടുകൾ വരെ വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു ബിജെപി 100മുതൽ 120ബൂത്തുകളിൽ വരെ ലീഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു ഇത് ഗൗരവമേറിയ കാര്യമാണ്. ഇത് ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കപ്പെടണമെന്നും റിപ്പോർട്ട് പറയുന്നു.തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എല്ലാ ബൂത്തിലും ഇടതുമുന്നണിയുടെ കമ്മിറ്റികൾ ഉണ്ടായിട്ടും പ്രചരണത്തിൽ 
തുടക്കത്തിൽ തന്നെ മുന്നിലെത്തിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതിരോധിക്കാൻ ഇടതുമുന്നണിയുടെ 
സംഘടന സംവിധാനത്തിന് കഴിഞ്ഞില്ല.
സിപിഎം തന്നെ നേതൃത്വം കൊടുത്ത
മണ്ഡലം കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ടത്ര ഏകോപാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന സ്വയം 
വിമർശനവും റിപ്പോർട്ടിലുണ്ട്. 
തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ബി ജെ പി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ അവരുടെ പ്രചാരണത്തിന് കഴിഞ്ഞു. ഇവിടെ ഇടതു വോട്ടുകളും ബി ജെ പി യിലേക്ക് പോകുന്ന സാഹചര്യമുണ്ടായി.സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ വീഴ്ചയും
തദേശതിരഞ്ഞെടുപ്പിൽ  റിബൽ സ്ഥാനാർഥിയായി മത്സരിച്ചവരെയും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയവരെയും 
തിരഞ്ഞെടുപ്പ് ചുമതലയിൽ കൊണ്ട് വന്നതു മൂലം പ്രാദേശിക തലത്തിൽ 
 സിപിഐ നേതാക്കളുടെ നിസഹകരണത്തിനു കാരണമായതായി 
 റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

@ സി പി ഐ ക്കും വിമർശനം

സി പി ഐ യിൽ നിലനിൽക്കുന്ന കടുത്ത 
വിഭാഗീയതയും പടലപിണക്കവും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ട് ചോർച്ചയ്ക്കും  പ്രധാന കാരണമായെന്നും വിലയിരുത്തുന്നുണ്ട്. പ്രാദേശിക പിന്തുണയുള്ള സ്ഥാനാർഥിയെ സിപിഐ പ്രാദേശിക നേതൃത്വം 
ഉയർത്തി കാട്ടിയിട്ടും സിപിഐ സംസ്ഥാന നേതൃത്വം അവഗണിച്ചതും അഡ്വ.ആർ.രാജേന്ദ്രന്റെ 
 സ്ഥാനാർഥിത്വത്തെ ചൊല്ലി സിപിഐയുടെ പാർട്ടിഘടകങ്ങളിൽ അഭിപ്രായഭിന്നതയുണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. 
സ്ഥാനാർഥിയുടെ പഴയ സി എം പി ബന്ധവും സിപിഎം വിമതർ സിപിഐ പിന്തുണയോടെ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതും തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന 
സിപിഐ നേതാക്കൾ വീഴ്ചവരുത്തിയെന്നും  ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു

No comments:

Post a Comment