Tuesday, 21 April 2026

ദേശിയപാത നിർമ്മാണപ്രവർത്തി ഗതാഗതകുരുക്ക്

ദേശിയപാത നിർമ്മാണപ്രവർത്തി 
 ഗതാഗതകുരുക്ക് 

ചാത്തന്നൂർ: കൊല്ലം -തിരുവനന്തപുരം 
ദേശീയപാതയിൽ ചാത്തന്നൂർ മുതൽ കൊട്ടിയം വരെ ട്രാഫിക് ബ്ലോക്ക്‌ നിയന്ത്രിക്കാനാകാതെ പോലീസും ഇത്തിക്കരയിൽ നടക്കുന്ന അടിപാത നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ ഗതാഗതനിയന്ത്രണമാണ് കുരുക്കഴിക്കാൻ വയ്യാത്ത ഗതാഗതകുരുക്കിലേക്ക് മാറിയത്.
ഇത്തിക്കരയിൽ രണ്ട് വരിപാതയിലൂടെ പൊയ്ക്കോണ്ടിരുന്ന വാഹനങ്ങൾ ഇത്തിക്കരയിൽ ഒറ്റവരിപാതയിൽ ട്രാഫിക് നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ കടത്തിവിട്ടതോടെ ഗതാഗതകുരുക്കായി മാറി.കൊല്ലത്തോട്ടു പോകുന്ന വാഹനങ്ങളുടെ ക്യു ചാത്തന്നൂർ വരെയും കൊല്ലം ഭാഗത്ത് നിന്നും വരുന്നവരുടെ ക്യു കൊട്ടിയം വരെയും നീണ്ടതോടെ പോലിസിനും നിയന്ത്രിക്കാൻ പറ്റാതായി.
തിരുമുക്കിൽ പരവൂർ ഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂടി തിരുമുക്ക് അടിപാതയിൽ കുരുങ്ങിയതോടെ ചാത്തന്നൂർ ജങ്ഷൻ വരെ രൂക്ഷമായ ഗതാഗതകുരുക്കായി മാറി നിരവധി 
പ്രൈവറ്റ് ബസുകൾ ട്രിപ്പ്‌ ഉപേക്ഷിച്ചു ട്രാൻസ്പോർട്ട്‌ ബസുകൾ മണിക്കൂറുകൾ വൈകിയാണ് ഓടിയത് ഇത്തിക്കരപാലത്തിന് സമീപമായതിനാൽ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിടാനാകാതെ പോലീസും വലഞ്ഞു.ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതകുരുക്ക് രാത്രിയും തുടരുകയാണ് കൊടുംചൂടിൽ ഉയരുന്ന  പൊടിപടലങ്ങളും കൂടിയായതോടെ വാഹനയാത്രക്കാർ വലഞ്ഞു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാതെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

No comments:

Post a Comment