കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ഭാര്യ മരിച്ചു ഭർത്താവ് ഗുരുതരാവസ്ഥയിൽ.
ചിറക്കരത്താഴം മുക്കാട്ട്കുന്ന് ബി.ആർ. സദനത്തിൽ ചിഞ്ചു (33)ആണ് മരിച്ചത് സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് റെജിയെ തിരുവനന്തപുരത്തെ സ്വകാര്യ പറവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ന് പരവൂർ -പാരിപ്പള്ളി റോഡിൽ പരവൂർ ഭാഗത്ത് നിന്നും പാരിപ്പള്ളി ഭാഗത്തേക്ക് അമിതവേഗത്തിൽ l വന്ന കാർ ബ്ലോക്ക് മരം മുക്കിൽ വച്ച് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് ആണ് അപകടം ഉണ്ടായത്.
ചിഞ്ചുവിന്റെ മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
കാറിൽ ഉണ്ടായിരുന്നവരെ സംഭവസ്ഥലത്ത് വച്ച് നാട്ടുകാർ തടഞ്ഞു വച്ച് പോലീസിന് കൈമാറി.
മക്കൾ :ദേവർഷ്, ദേവശ്രീ
ഫോട്ടോ :
No comments:
Post a Comment