Wednesday, 1 April 2026

നാട് തൊട്ടറിയുന്ന നേതാവ് ബി. ബി. ഗോപകുമാറിന് പാരിപ്പള്ളിയിൽ അവിസ്മരണീയ സ്വീകരണം

നാട് തൊട്ടറിയുന്ന നേതാവ് ബി. ബി. ഗോപകുമാറിന് പാരിപ്പള്ളിയിൽ അവിസ്മരണീയ സ്വീകരണം 

ചാത്തന്നൂർ : നാട് തൊട്ടറിയുന്ന നേതാവ് ബി. ബി. ഗോപകുമാറിന് പാരിപ്പള്ളിയിൽ അവിസ്മരണീയ സ്വീകരണം മീനമ്പലം ജയന്തി കോളനി ജങ്ഷനിൽ വച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി  സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
നാടിന്റെ ജനകീയ നായകനായ സ്ഥാനാർഥിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് ഓരോ സ്വീകരണസമ്മേളനങ്ങളിലും ഉണ്ടായിരുന്നത്.കടുത്ത വേനൽച്ചൂടിലും വലിയ ആൾക്കൂട്ടം വരവേൽക്കാനെത്തി. വ്യത്യസ്‌തവും ഹൃദ്യവുമാണ് ഓരോ കേന്ദ്രത്തിലെയും വരവേൽപ്പ്. ചെണ്ടമേളത്തിന്റെ ആരവത്തോടെ സ്വീകരണം. പടക്കം പൊട്ടിച്ചും കൊന്നപ്പൂക്കൾ നൽകിയും ഹാരം അണിയിച്ചും നാട്ടുകാർ ജനകീയനായ തങ്ങളുടെ സാരഥിയെ എതിരേറ്റു.മുപ്പതോളം സ്വീകരണ സ്ഥലങ്ങളിൽ  സ്വീകരണം ഒരുക്കിയിരുന്നു.വേളമാനൂരിൽ സമാപിച്ചു വിവിധ യോഗങ്ങളിൽ പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ടൽ, 
സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിഷ്ണുകുറുപ്പ്, ബൈജു ലക്ഷ്മൺ,ചാത്തന്നൂർ സുരേഷ്, എസ്. വി. അനിത്ത്കുമാർ മുരളീധരൻ കിഴക്കനേല, അഡ്വ. അനീഷ് പാരിപ്പള്ളി, സജീവ് സജിഗത്തിൽ, സുരേഷ് ചന്ദ്രൻപിള്ള, പുത്തൻകുളം അനിൽകുമാർ, എസ്. സത്യപാലൻ,
എസ്. കെ. ഉദയകുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ്. സുദീപ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രോഹിണി, ദർശൻ പാരിപ്പള്ളി, ജനാർദ്ദനൻ, ഐശ്വര്യ,ജസ്റ്റിൻജോൺ,അഡ്വ.ലത, ചിഞ്ചു എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ സ്വീകരണ പര്യടനം മീനമ്പലത്തിൽ നിന്നും ആരംഭിക്കുന്നു.

 


No comments:

Post a Comment