Saturday, 18 April 2026

മുതിർന്ന ബിജെപി നേതാവ് വട്ടപ്പാറ ശ്രീധരനെ ആദരിച്ചു


ചാത്തന്നൂർ : ജനസംഘത്തിലൂടെ പ്രവർത്തിച്ചു ബിജെപി പ്രവർത്തകനായ 80 വയസ്സിലും 18 വയസ്സിൻ്റെ ചുറുചുറുക്കുമായി മാതൃകയായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ 
വട്ടപ്പാറ ശ്രീധരൻ ഇന്നും ബിജെപി പ്രവർത്തകർക്ക് മാതൃകയായി മാറുന്നു. ജനസംഘപ്രവർത്തകനായി രാക്ഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ട വട്ടപ്പാറ ശ്രീധരൻ 1987-ൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മൈലക്കാട് ഗോപാലകൃഷ്ണപിള്ള ആദ്യമായി സ്ഥാനാർഥിയായി എത്തിയപ്പോൾ ആണ് ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് ഭാഗത്തെ മൂന്ന് വാർഡുകളിലെ ഇൻചാർജ് ആയി പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ ഇങ്ങോട്ട് ബൂത്ത്‌ തലത്തിലും പഞ്ചായത്ത്‌ തലത്തിലും നിരവധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1987-ൽ ചാത്തന്നൂർ കോയിപ്പാട് മേഖലയിൽ  പ്രവർത്തിക്കാൻ മൂന്ന് പേര് മാത്രമാണ് ഉണ്ടായിരുന്നത് എന്ന് വട്ടപ്പാറ ശ്രീധരൻ പറഞ്ഞു അടുത്തിടെ അന്തരിച്ച 
മണ്ഡലം കമ്മിറ്റി അംഗം 
നമോകമലാസനനും വട്ടപ്പാറ ശ്രീധരന്റെ 
ഭാര്യ ലളിതയുമാണ് ആദ്യകാല ബിജെപി പ്രവർത്തകർ.ഇവർ  കുടുംബസമേതമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകുന്നത്. 1987-ൽ ഇവർ മൂന്ന് പേരിൽ 
തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവർത്തനം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രവർത്തകരുടെ എണ്ണം കൂട്ടി കൂട്ടി ഇന്ന് നൂറു കണക്കിന് പ്രവർത്തകർ കോയിപ്പാട് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു 
മറ്റ് രാക്ഷ്ട്രീയപാർട്ടി പ്രവർത്തകരുടെ പരിഹാസത്തിനും ഭീഷണിയ്ക്കുമൊന്നും 
ചെവികൊടുക്കാതെ ആദർശം മുറുകെ പിടിച്ചു മുന്നോട്ട് പോയ 
വട്ടപ്പാറ ശ്രീധരൻ ബി എം എസിലും ബിജെപിയിലും നിരവധി ചുമതലകളാണ് വഹിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ 
അഭ്യർത്ഥന കിട്ടിയാൽ വിശ്രമമില്ലാത്ത ദിനങ്ങളാണ് ഇടത് വലത് മുന്നണികൾക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള കോയിപ്പാട് പാലവിള മേഖലയിൽ ബിജെപി കെട്ടിപ്പെടുത്താൻ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വിജയം ഉറപ്പിച്ചുവെന്ന് സന്തോഷത്തോടെ പറഞ്ഞു കോയിപ്പാട് പാട്ടുപണ ക്ഷേത്രത്തിലെ ഓഫീസ് സെക്രട്ടറിയായ 
വട്ടപ്പാറ ശ്രീധരനോട്‌ സിപിഎം കോൺഗ്രസ് നേതാക്കൾക്ക് പോലും തികച്ച ബഹുമാനമാണ്.വട്ടപാറശ്രീധരനെ ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് പ്രസിഡൻ്റ് എസ് പ്രശാന്ത് ആദരിച്ചു. ചടങ്ങിൽ ജില്ലാ ട്രഷറർ രാജൻ പിള്ള, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സരിത കോയിപ്പാട്, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ദിനേഷ് കുമാർ, മണ്ഡലം സെക്രട്ടറി ബൈജു, പഞ്ചായത്ത്‌ സമിതി 
വൈസ് പ്രസിഡൻ്റ് രതീഷ് രാജൻ, സെക്രട്ടറി ഗ്രീഷ്മ,ആദിച്ചനല്ലൂർ ഏരിയാ ജനറൽ സെക്രട്ടറി ഷൈനു (കുട്ടൻ) കർഷക മോർച്ച ജനറൽ സെക്രട്ടറി സുരേഷ് പാലവിള,മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണ പിള്ള (അമ്പിളി),പഞ്ചായത്ത് സമിതി അംഗം അനിൽകുമാർ, ഗിരീഷ് ബൂത്ത് പ്രസിഡൻ്റുമാരായ അനിത പാലവിള, ശാലിനി, ബൂത്ത് കമ്മിറ്റി അംഗങ്ങളായ മോഹനൻ, ജോമോൻ, കവിരാജ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : മുതിർന്ന ബിജെപി നേതാവ്
വട്ടപ്പാറ ശ്രീധരനെ 
 കൊല്ലം വെസ്റ്റ് പ്രസിഡൻ്റ് എസ് പ്രശാന്ത് ആദരിക്കുന്നു.

No comments:

Post a Comment