നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു ലോറി ഡ്രൈവർ ഗുരുതരാവസ്ഥയിൽ.
പരവൂർ കലയ്ക്കോട് പാലവിള തെക്കത്തിൽ ഷാജിയുടെ ജാസ്മിന്റെയും
മകൻ ചാൾസ് ഷാജി (22), തൊടിയിൽ വീട്ടിൽ സെട്രിക്കിന്റെയും എലിസബത്തിന്റെയും മകൻ
മകൻ സൻജോസെട്രിക് (22) എന്നിവരണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ നിർമ്മാണം പൂർത്തിയായ കൊല്ലം -തിരുവനന്തപുരം ദേശിയ പാതയിൽ കൊട്ടിയം പട്ടര് മുക്കിന് സമീപമാണ് അപകടം ഉണ്ടായത് കൊട്ടിയം ഭാഗത്ത് നിന്നും വന്ന കാർ നിർമ്മാണം പൂർത്തിയായ ദേശീയപാതയിലൂടെ അമിതവേഗത്തിൽ പോകവേ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന നിർമ്മാണ കമ്പനിയുടെ ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറിയിൽ ഇടിക്കാതിരിക്കാനായി അൻപത് മീറ്റർ അകലെ വച്ച് ബ്രേക്ക് പിടിച്ചെങ്കിലും കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവർ ഗ്ലാസ്സ് ക്ലീൻ ചെയ്തു കൊണ്ട് ലോറിയുടെ ഫ്രണ്ടിൽ നിൽക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവറെയും ഇടിച്ചു കൊണ്ട്
കാർ ലോറിയ്ക്ക് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാർ ലോറിയ്ക്ക് അടിയിൽ കുരുങ്ങിയതോടെ നാട്ടുകാരും കൊട്ടിയം പോലീസും സ്ഥലതെത്തി ലോറിയും കാറും വെട്ടിപൊളിച്ചു
മൂന്ന് പേരെയും പുറത്തെടുക്കുകയായിരുന്നു തുടർന്ന് മൂവരെയും മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും
ഇരുവരും മരിച്ചിരുന്നു ലോറി ഡ്രൈവറുടെ
കാൽ രണ്ടും തകർന്ന് നില ഗുരുതരമായി തുടരുന്നു ചാൾസ് ഷാജിയുടെ സഹോദരങ്ങൾ ഷിജിൻ, ഷിജി, സാൻജോയുടെ സഹോദരൻ സെവന്യു
No comments:
Post a Comment