Saturday, 25 April 2026

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു

ചാത്തന്നൂർ: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു.കല്ലുവാതുക്കൽ വിലവൂർക്കോണം ചെന്തിപ്പിൽ വിശാഖ് ഭവനിൽ ബൈജുവിൻ്റെ മകൻ ബി.എസ്.വിശാഖ് (29),നടയ്ക്കൽ കുഴിവേലി കിഴക്കുംകര ചരുവിള പുത്തൻവീട്ടിൽ അരവിന്ദൻ്റെ മകൻ അജീഷ് (27) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച 
രാത്രി 9.45ന് കല്ലുവാതുക്കൽ -ചിറക്കര റോഡിൽ കല്ലുവാതുക്കൽ ഭാഗത്ത് നിന്നും ചിറക്കര ഭാഗത്തേക്കു വന്ന ബൈക്ക് 
ശാസ്ത്രിമുക്കിലെ 
ടർഫിനു സമീപം വൈദ്യുതി പോ സ്‌റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു.അപകടത്തിൽ 
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 
പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു പാരിപ്പള്ളി പോലിസ് കേസെടുത്തു.


No comments:

Post a Comment