Sunday, 26 April 2026

തൃക്കടവൂർ മഹാദേവ ക്ഷേത്രം

തൃക്കടവൂർ മഹാദേവ ക്ഷേത്രം 

കൊല്ലം നഗരത്തിനോട് ചേർന്ന് അഷ്ടമുടി കായലിന് സമീപം മൃത്യുഞ്ജയ ഭാവത്തോടെ സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയോട് കൂടിയ മഹാക്ഷേത്രമാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രം...

എട്ട് കരകളിൽ പെട്ട ജനതയുടെ ദേശദേവൻ എന്ന നിലയിൽ അതിപ്രസിദ്ധമാണ് തൃക്കടവൂരപ്പന്റെ തിരുസന്നിധി... 

ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യത്തോട് കൂടിയ നിലയിലാണ് മഹാദേവ ക്ഷേത്രത്തിലെ ശിവസങ്കൽപ്പത്തെ ആരാധിച്ചു വരുന്നത്...

ദക്ഷയാഗ സ്ഥലത്ത് വെച്ച് പ്രിയ പത്നി സതീദേവി ജീവത്യാഗം ചെയ്ത വൃത്താന്തം ഗ്രഹിച്ച് ഉഗ്ര താണ്ഡവം ആടിയ സംഹാര മൂർത്തിയായ മഹാദേവൻ തന്റെ തിരുജഡ ഭൂമിയിൽ അടിച്ചു കൊണ്ട് ഭദ്രകാളിയെയും വീരഭദ്രനെയും  സൃഷ്ടിച്ച്, അവരെ അയച്ച് ദക്ഷൻ്റെ യാഗം വിഘ്നം വരുത്തി, അവനെ വധിച്ചു...

അങ്ങനെ ദക്ഷ വധത്തിനു ശേഷം ദേവന്മാരുടെ സ്തുതികളാൽ ശാന്തഭാവം കൈവരിച്ച് മൃത്യുഞ്ജയ ഭാവത്തോടെ കൂടിയിരുന്ന ദേവനായത് കൊണ്ടാണ് മഹാ മൃത്യുഞ്ജയ ഹോമം ഇവിടത്തെ പ്രധാനമായി മാറിയത്...
മഹാതാണ്ഡവ വേളയിൽ ഭഗവാൻ ജഡ കൊണ്ട് ഭൂമിയിൽ അടിച്ചപ്പോൾ ഉണ്ടായ ബൃഹത്തായ ചാലുകളാണ് പിൽക്കാലത്ത് ജലം നിറഞ്ഞ് അഷ്ടമുടി കായലായി തീർന്നത്...
ദക്ഷൻ്റെ യാഗ സ്ഥലത്ത് ഉണ്ടായിരുന്ന മഹർഷിമാർ മനസ്താപത്തോടെ പിൽക്കാലത്ത് കടവുകൾ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്ന ദേശത്ത് ശിവലിംഗം സ്ഥാപിച്ചതാണ് മഹാദേവൻ കുടികൊള്ളുന്ന ദേശം എന്ന നിലയിൽ തൃക്കടവൂർ എന്ന നിലയിൽ അറിയപ്പെട്ടത്..

ദക്ഷയാഗം നടന്ന സ്ഥലമെന്ന നിലയിൽ ആണ് പള്ളിവേട്ട ചിറയെ ദാക്ഷായണി ചിറ എന്ന പേരിൽ പണ്ടുമുതലേ വിളിച്ചു വരുന്നത്.. 
ഭഗവാൻ്റെ ജഡ പതിച്ച് ഉണ്ടായ അഷ്ടമുടിയുടെ തീരത്ത് വസിക്കുന്ന എട്ടു കരകളുടെ നാഥനായി ഭഗവാൻ അറിയപ്പെടുന്നു. 
കുംഭമാസത്തിലെ തിരുവാതിര നാളിൽ നടക്കുന്ന മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന നെടുംകുതിര എടുപ്പ് മനോഹരമായ കാഴ്ച ആണ്.. അതിനോട് ഒപ്പം തന്നെ അഷ്ടമുടി കായലിലൂടെ തേവള്ളിക്കരക്കാരുടെ നെടുംകുതിരയെ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ കയറ്റി കായലിലൂടെ ആനയിച്ചു കൊണ്ട് വരുന്നത് അതിഗംഭീരമായ ഒന്നാണ്..

ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന മാതംഗ കേസരി തൃക്കടവൂർ ശിവരാജു എന്ന ആന കടവൂരപ്പന്റെ മാനസ പുത്രനായി അറിയപ്പെടുന്നു...

മറ്റൊരു ഐതീഹ്യ പ്രകാരം ഭക്ത മാർക്കണ്ഡേയ മുനി തന്റെ ആയുസ്സ് നഷ്ടപ്പെടാതെ ഇരിക്കുവാൻ, കാലനെ അതീജീവിക്കാൻ ശിവലിംഗത്തെ കെട്ടി പിടിച്ചു കൊണ്ട് അഭയം പ്രാപിച്ചപ്പോൾ മഹാദേവൻ പ്രത്യക്ഷപ്പെട്ട കടവാണ് തൃക്കടവൂർ എന്നായി മാറിയത് എന്നും, ആ ശിവലിംഗം തന്നെയാണ് സ്വയംഭൂവായ വിഗ്രഹം ആയി പൂജ ചെയ്ത് വരുന്നത് എന്നുമാണ്.. 

ക്ഷിപ്രപ്രസാദിയായ മഹാദേവ ദർശനം അതീവ പുണ്യം തന്നെ ആണ്...

ഓം നമഃ ശിവായ... ശിവായ നമഃ ഓം

No comments:

Post a Comment