ചാത്തന്നൂർ: ഒറ്റനോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ നഗരങ്ങളിലെ ഏതോ മാലിന്യ സംഭരണകേന്ദ്രമാണെന്ന് തോന്നും. എന്നാൽ, സൂക്ഷിച്ചുനോക്കിയാൽ പരിഷ്കൃതസമൂഹത്തിന്റെ പ്രവൃത്തി കണ്ട് നാം ലജ്ജിച്ചു തലതാഴ്ത്തും. ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളികുന്നം വാർഡിലെ പ്രധാനജലസംഭരണ കേന്ദ്രമായ മാമ്പള്ളികുന്നം ചിറയുടെ അവസ്ഥയാണ്.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളികുന്നം വാർഡിൽ കുറുങ്ങൽ ഏലായോട് ചേർന്ന് ചാത്തന്നൂർ ചേനമത്ത് വഴി പോകുന്ന കോയിപ്പാട് റോഡിലാണ് ഇ ചിറ സ്ഥിതി ചെയ്യുന്നത്. മദ്യപിച്ചശേഷം വലിച്ചെറിയുന്ന കുപ്പികളും മറ്റ് മലിനവസ്തുക്കളും കൊണ്ട് ഈ ചിറ നിറഞ്ഞിരിക്കുന്നു. ഇതുമൂലം മാലിന്യം നിറഞ്ഞ് വെള്ളം കുഴമ്പു രൂപത്തിലായിരിക്കുകയാണ്. കൂടാതെ ചിറയുടെ ചുറ്റും കാടുവളർന്നും പുല്ലുനിറഞ്ഞും അത്രയ്ക്ക് ശോച്യാവസ്ഥയിലാണ് ഒരേക്കറോളം വരുന്ന ചിറയുടെ നാല് ചുറ്റുമുള്ള സംരക്ഷണഭിത്തികൾ പൂർണ്ണമായും തകർന്ന്തുടങ്ങിയിരിക്കുന്നു. കാട്പിടിച്ചുകിടക്കുന്നത് മൂലം ചിറയിലേക്ക് ഇറങ്ങാൻ വഴിയില്ലാത്ത അവസ്ഥ. ചിറയുടെ പുനരുദ്ധാരണത്തിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് അധികാരികൾ പുല്ലുവിലപോലും കൊടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനോ തോട് ശുചിയാക്കുന്നതിനോ ആരും തയ്യാറായിട്ടില്ല. അധികൃതർ അടിയന്തരമായി ഇടപെട്ട് തോട് ശുചീകരിക്കണമെന്നും മാലിന്യം തള്ളുന്നത് തടയുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്
Friday, 18 February 2022
ഒറ്റനോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ നഗരങ്ങളിലെ ഏതോ മാലിന്യ സംഭരണകേന്ദ്രമാണെന്ന് തോന്നും. എന്നാൽ, സൂക്ഷിച്ചുനോക്കിയാൽ പരിഷ്കൃതസമൂഹത്തിന്റെ പ്രവൃത്തി കണ്ട് നാം ലജ്ജിച്ചു തലതാഴ്ത്തും.
@ വേനൽക്കാലത്ത്
ഇവിടെ വെള്ളം സംഭരിച്ചാൽ കുറുങ്ങൽ പാടശേഖരത്തിലെ കർഷകർ മുഴുവൻ കൃഷിചെയ്യുന്നതിന് ഈ വെള്ളം ഉപയോഗിക്കാൻ പറ്റും. പരിസരത്തെ നൂറുകണക്കിന് വീട്ടു കിണറുകളിലെ ജലവിതാനം നിലനിർത്തുന്നതും ഈ
ചിറയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമായി ഓരോ വേനലിലും പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ഇ ചിറയെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ചിറയിലെ ചെളിയും ചണ്ടിയും നീക്കം ചെയ്ത് ആഴംകൂട്ടി സംരക്ഷിച്ചാൽ മാത്രമേ വരുംവർഷങ്ങളിൽ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാനാകൂ എന്ന് നാട്ടുകാരും കർഷകരും ഒരേസ്വരത്തിൽ പറയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment