കൊല്ലം : കേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ പ്രധാന മുഖമുദ്രയായ
1915 ലെ കല്ലുമാല സമരത്തിന്റെ സമാപന കേന്ദ്രമായ കൊല്ലം പീരങ്കി മൈതാനം കോൺക്രീറ്റു കെട്ടിടമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പീരങ്കി മൈതാനം നശിപ്പിക്കാനുള്ള അധികാരികളുടെ ശ്രമം ചരിത്രതൊടുള്ള വെല്ലുവിളിയും നവോത്ഥാന ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്ന് പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ് ബി ബബുൽ ദേവ് അഭിപ്രായപ്പെട്ടു.കെട്ടിടം പണിയാൻ ഉചിതമായ സ്ഥലം ലിങ്ക് റോഡിനു സമീപം ഉണ്ടായിട്ടും മഹാത്മ അയ്യങ്കാളിയെയും ചരിത്രത്തെയും ഇല്ലായിമ ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നതെന്നും ബബുൽ ദേവ് പറഞ്ഞു . 1809 ലെ കൊല്ലം യുദ്ധം,1915 ലെ കല്ലുമാല സമരം,1927 ൽ മഹാത്മാ ഗാന്ധി ജനങ്ങളോട് സംവദിച്ച സ്ഥലം,1938 ലെ ചിങ്ങം വിപ്ലവ ഭൂമി തുടങ്ങി നിരവധി പ്രധാന്യം ഉള്ള ഈ സ്ഥലത്തെ ചരിത്രത്തിൽ നിന്നും തുടച്ചുനീക്കനുള്ള ശ്രമം ഉടൻ ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി പട്ടിക ജാതിമോർച്ച കൊല്ലം ജില്ലാ കമ്മറ്റി അറിയിച്ചു.കല്ലുമാല സമരത്തിന്റെയും കേരള പട്ടികജാതി നവോത്ഥാനത്തിന്റെയും ചരിത്ര മ്യൂസിയം ഈ സ്ഥലത്തു സ്ഥാപിക്കാനുള്ള നടപടിയാണ് സർക്കാർ കൈകൊള്ളേണ്ടതെന്നു ചൂണ്ടികാട്ടി കേരള മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് അപേക്ഷ നൽകിയെന്നും അറിയിച്ചു.
No comments:
Post a Comment