കൊല്ലം : വിശപ്പുരഹിതകേരളം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ
ജനകീയ ഹോട്ടലുകൾ നിലനിൽപ്പിനായി കേഴുന്നു. കുടുംബശ്രീ മുഖാന്തരം തുടങ്ങിയ ഹോട്ടലുകളാണ് ഇപ്പോൾ നിലനിൽപ്പിനായി നെട്ടോട്ടമോടുന്നത്.
നിത്യേന പച്ചക്കറിക്കും പലചരക്കിനും
വിലകൂടിയാൽ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് അവതാളത്തിലാകും.
കുടുംബശ്രീ സി ഡി എസിനാണ് നടത്തിപ്പ് ചുമതല.നൂറ് കണക്കിന്
കുടുംബശ്രീ അംഗങ്ങളുടെ തൊഴിലിടം കൂടിയാണിന്ന് ജനകീയ ഹോട്ടൽ
ഇരുപത് രൂപയ്ക്ക് ഊണ് കൊടുക്കുന്ന
ഹോട്ടലിൽ ഒരു ഊണിന് കുടുംബശ്രീ ജില്ലാമിഷൻ 10 രൂപവീതം അനുവദിക്കും. കെട്ടിടം, വെള്ളം, വൈദ്യുതി അതത് തദ്ദേശസ്ഥാപനങ്ങൾ വഹിക്കും.
സിവിൽ സപ്ലൈസ് മുഖേന 10 രൂപ 90 പൈസ പ്രകാരം അരിയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, സിവിൽ സപ്ലൈസിൽനിന്ന് മിക്കവരും അരി വാങ്ങിക്കാറില്ല. കൂടുതൽ ചോറ് വെക്കുമ്പോൾ വേവ് ശരിയാവില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്. 33 രൂപ 35 രൂപ നിരക്കിലുള്ള മറ്റ് അരി ഉപയോഗിച്ചാണ് ചോറുണ്ടാക്കുന്നത്. അടുക്കളയിൽ സ്പെഷ്യലായുണ്ടാക്കുന്ന വിഭവങ്ങളിലൂടെയാണിപ്പോൾ പച്ചക്കറിയിലെ നഷ്ടം നികത്തുന്നത്. മീൻ പൊരിച്ചതും കോഴിവറവും മറ്റുമാണ് ജനകീയ ഹോട്ടലുകളെ പിടിച്ചുനിർത്തുന്നത്. പ്രദേശികമായി പച്ചക്കറി ഉത്പാദനം കൂടുകയും പുറമേനിന്നുമെത്തുന്ന പച്ചക്കറിവില നിയന്ത്രിക്കാനും ഇടപെടലുണ്ടായാൽ മാത്രമേ ജനകീയ ഹോട്ടുലകൾക്ക് പിടിച്ചുനിൽക്കാനാകൂ.
തുടക്കത്തിൽ നൂറിൽത്താഴെ ആളുകളാണ് ഊണിനെത്തിയത്. ഇന്ന് അത് ഓരോ കേന്ദ്രങ്ങളിലും ഇരുന്നൂറിന് മുകളിലായി. 20 രൂപയ്ക്ക് സുഭിക്ഷ ഭക്ഷണമെന്നതാണ് ജനകീയഹോട്ടലുകളുടെ ആകർഷണം. ജനകീയ ഹോട്ടലുകളിലെ ഏകീകൃത രുചിയും ഗുണനിലവാരവും ഇതിന് കാരണമായി. കൂട്ടുകറി അല്ലെങ്കിൽ അവിയൽ, സാമ്പാർ, അച്ചാർ അടങ്ങിയതാണ് ഭക്ഷണം.
സാമ്പാറിലെ കഷണങ്ങളാകേണ്ട പച്ചക്കറികൾക്കെല്ലാം തീവിലയാണ് പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും വിലനിയന്ത്രിക്കാൻ സർക്കാർ സംവിധാനവുമില്ല.
പച്ചക്കറിയുടെയും മറ്റ് സാധനങ്ങളുടെയും വില കൂടിയതോടെ ജനകീയ ഹോട്ടലുകളിൽ തിരക്കേറിയിട്ടണ്ട്. ഊണുകഴിച്ച് പോകുമ്പോൾ പൊതിച്ചോറ് വാങ്ങുന്നവരുടെ എണ്ണവും കൂടി. ജനങ്ങൾ മറ്റ് ഹോട്ടലുകളെ ഉപേക്ഷിച്ചു ജനകീയ ഹോട്ടലുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
, @ വിലക്കുറവിൽ പച്ചക്കറിയും ലഭ്യമാക്കണം
പച്ചക്കറി - പലചരക്കു വിലവർധന ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലാഭം മാത്രം ലക്ഷ്യമാക്കി നടത്തേണ്ട ഒരു പദ്ധതിയല്ലിത് എന്നതിനാൽ നഷ്ടം വരാതിരിക്കാൻ മറ്റു മാർഗം സ്വീരിക്കുകയാണ്. ഊണിനൊപ്പം സ്പെഷ്യൽ ഇനങ്ങൾ ഒരുക്കുന്നതിനാൽ ഇപ്പോൾ പിടിച്ചുനിൽക്കാം. ഊണിനെത്തുന്നവർക്ക് നല്ല ഭക്ഷണം കൊടുക്കുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന. കൂടുതൽ വെക്കുമ്പോൾ സിവിൽ സപ്ലൈസ് വകുപ്പ് മുഖാന്തരം ലഭിക്കുന്ന അരി ഉപയോഗിക്കാൻ കഴിയാത്തത് ബുദ്ധിമുട്ടാണ്. പൊതുവിപണിയിൽ 30-ഉം 35-ഉം വിലയുള്ള അരി വാങ്ങിയാണ് ഊണ് തയ്യാറാക്കുന്നത്. പച്ചക്കറി വിലക്കുറവിൽ ലഭ്യമായാൽ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് കൂറേക്കൂടി മെച്ചപ്പെടുത്താനാകും.
No comments:
Post a Comment