Thursday, 3 February 2022
കുടുംബശ്രീ തിരഞ്ഞെടുപ്പ് സിപിഎം - സിപിഐ ബന്ധം ഉലയുന്നു
കൊല്ലം: കുടുംബശ്രീയിൽ ഉലയുന്നു സിപിഐ - സിപിഎം ബന്ധം വനിതകൾ സിപിഐ വിടാനൊരുങ്ങുന്നു. കുടുംബശ്രീയിലും രാക്ഷ്ട്രീയം കലർത്തി നടന്ന തിരഞ്ഞെടുപ്പിൽ വിവിധ പഞ്ചായത്തുകളിൽ പരസ്പരം മത്സരിച്ച സിപിഎം - സിപിഐ പാർട്ടികളിലെ വനിതകൾ തമ്മിലുള്ള അഭിപ്രായ വിത്യാസം രൂക്ഷമായതോടെ പലരും പരസ്പരം പഴി രൂക്ഷമായ ചേരിതിരിവിലേക്ക് നീങ്ങുകയാണ്. പലയിടത്തും സിപിഎം പ്രവർത്തകരിൽ നിന്നും സിപിഐ സ്ഥാനാർഥികൾക്കും അവരെ സഹായിക്കാൻ എത്തിയവർക്കെതീരെ ഭീഷണിയുണ്ടെന്ന് സിപിഐ പ്രവർത്തകർ സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും സിപിഐ നേതൃത്വം മുഖം തിരിച്ചു നിൽക്കുകയാണ് എന്ന് പ്രവർത്തകർ ആരോപിക്കുന്നു.മുന്നണിയിലോ പാർട്ടിയിലോ ചർച്ച ചെയ്യാതെയാണ് പലരും തിരഞ്ഞെടുപ്പിൽ മത്സരിച്ചത് അത് കൊണ്ട് തന്നെ മുന്നണിയിൽ ചർച്ച ചെയ്യാൻ പറ്റില്ലായെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. സിപിഎം ന്റെ സെക്രട്ടറിമാരോട് പോലും സംസാരിക്കാൻ സിപിഐ നേതൃത്വം തയ്യാറാകാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ പാർട്ടി മെബർഷിപ്പും പോഷകസംഘടനകളിൽ ഭാരവാഹിയായിട്ടുള്ളവരും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരുമടക്കം പലരും സിപിഐ വിടാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച പലരും സിപിഎം ഭീഷണിയുടെ നിഴലിലാണ് സിപിഐ നേതൃത്വം അവരെ സംരക്ഷിക്കാൻ തയ്യാറാകുന്നുമില്ല. ഇതോടെ പലരും രാക്ഷ്ട്രീയം ഉപേക്ഷിക്കാനും മറ്റ് രാക്ഷ്ട്രീയ പാർട്ടിയിലേക്ക് മാറാനും ശ്രമിക്കുന്നത്. കുടുംബശ്രീ തിരഞ്ഞെടുപ്പിൽ സിപിഐ പിന്തുണയോടെ മത്സരിച്ച പലരും പാർട്ടി കൈവിട്ടതോടെ പാർട്ടി വിടാനൊരുങ്ങുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment