എല്ലാം നടത്തിപ്പുകാരന്റെ ഇഷ്ടത്തിന് നടക്കുന്നു സിപിഐ സമ്മേളനങ്ങളിൽ
മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം
കൊല്ലം : സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ
ത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎംനുമെതിരെ രൂക്ഷ വിമർശനം.
പോലീസ് ഭരണത്തിലെ വീഴ്ചകളാണ് സമ്മേളനത്തിലെ പൊതുചർച്ചയിൽ അതിരൂക്ഷ വിമർശനമുയർന്നത്. പോലീസ് ഭരണത്തിലെ വീഴ്ചകളും
സഹകരണ മേഖലയിൽ നടമാടുന്ന അഴിമതിയും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്.തുടർഭരണം ലഭിച്ചപ്പോൾ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിക്കുന്നത്
സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചത്.മുഖ്യമന്ത്രി വെറും നടത്തിപ്പ് കാരാനായി മാറി
നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും അഭിപ്രായം ഉയർന്നു.
പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനിർത്തിയത് മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമർശനം. തീരുമാനങ്ങൾ പാർട്ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പിക്കാരന്റെ ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചർച്ച ലക്ഷ്യമിട്ടത്. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികൾ വിമർശിച്ചു. സെക്രട്ടറിയേറ്റിലടക്കം
ഇന്ന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്
എൻ ജി ഒ യൂണിയൻകാരാണ്.
ഉദ്യോഗസ്ഥതലത്തിൽ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാണ്. ഡി വൈ എഫ് ഐയിൽ കഞ്ചാവ് മയക്കുമരുന്ന് സജീവമായുണ്ട് യുവാക്കളെ കൂടെ നിർത്താൻ സിപിഎം നേതാക്കൾ ഇവർക്ക് സംരക്ഷണം നൽകുകയാണ്. എസ് എഫ് ഐ ലൗ ജിഹാദിന്റെ റിക്രൂട്ടിoഗ് ഏജൻസിയായി മാറി.പെൺകുട്ടികൾ എസ് എഫ് ഐ ലേക്ക് പ്രവർത്തിക്കാൻ പോകുന്നതിന് രക്ഷിതാക്കൾ എതിരായി മാറി അത് മുതലെടുത്ത് എ ഐ എസ് എഫ് വളർന്നു വരണമെന്നും പ്രതിനിധികൾ പറഞ്ഞു. നിർണായക സമയത്തെല്ലാം സിപിഐയെ ആക്രമിക്കുന്ന സിപി എംന്റെ വികൃത മുഖം തുറന്നുകാണിക്കാൻ പാർട്ടി തയ്യാറാകണമായിരുന്നു.അതിന് പകരം പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ പാദസേവകനായി മാറി സിപിഐ ഭരണത്തിൽ തിരുത്തൽ ശക്തിയായി മാറണം. കെ റെയിൽ പദ്ധതി സംബന്ധിച്ചും വിമർശനമുയർന്നു.
കെ റെയിൽ പദ്ധതിയുടെ ഓഫീസിൽ ഡെപ്യൂട്ടി മാനേജരായി ജോൺ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിലും വിമർശനമുയർന്നു.കെ റെയിൽ പദ്ധതി കേരളത്തിൽ നടക്കാൻ പാടില്ല അത് നടപ്പാക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് എന്നും
വിമർശനമുയർന്നു മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടി തയ്യാറാകണം ഇല്ലെങ്കിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി കേരളത്തിൽ നഷ്ടമാകുമെന്നും പ്രതിനിധികൾ ആരോപിച്ചു.
@ സിപിഐ നേതാക്കൾക്കെതിരെ സംഘടനാ ചർച്ചയിൽ വിമർശനം.
മുട്ടിൽ മരംമുറി വിവാദത്തിന് പിന്നിൽ സിപിഐയുടെ നേതാക്കളും
റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുമാണെന്ന്
വിമർശനം ഉയർന്നു.
റവന്യു വകുപ്പിൽ എ ഐ ടി യു സി നേതാക്കൾ നടത്തുന്നത് അനധികൃത
പണപ്പിരിവാണെന്നും വിമർശനം ഉയർന്നു. മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐയെ മുഖ്യമന്ത്രിയും സിപിഎമും
കൈവിട്ടു റവന്യൂ വകുപ്പു ഉദ്യോഗസ്ഥരെയും സിപിഐ മന്ത്രിയെയും പ്രതിസ്ഥാനത്ത് നിർത്തി സിപിഎം ആക്രമിച്ചു.പാർട്ടിയ്ക്കുള്ളിൽ വിഭാഗിയതയുണ്ടാക്കാൻ ആണ് പലരുടെയും ശ്രമം കൊല്ലം ജില്ലയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഒരു വിഭാഗത്തിന്റെ വ്യക്തതാവായി മാറി മന്ത്രി സ്ഥാനത്തേക്ക് ചിഞ്ചുറാണിയ്ക്ക് യോഗ്യതയില്ലായെന്നുമുള്ള ആരോപണങ്ങൾ ഉയർത്തി പ്രതിനിധികൾ സിപിഐ നേതാക്കളെയും വെറുതെ വിട്ടില്ല.
No comments:
Post a Comment