Tuesday, 8 February 2022

ഇത്തിക്കരയാറ്റിൽ അനധികൃതമണൽ ഖനനം


ഇത്തിക്കരയാറ്റിൽ അനധികൃത
മണൽ ഖനനം

ചാത്തന്നൂർ : ഇത്തിക്കരയാറ്റിൽ അനധികൃത മണൽ കള്ളകടത്ത് വ്യാപകമായി പോലീസ് അനങ്ങാപ്പാറ നയവുമായി പോലിസ്. ഭരണസംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തു കൊണ്ട്
സിപിഐ നേതാവിന്റെ 
 നേതൃത്വത്തിൽ  രാത്രിയെന്നോ പകലെന്നോ ഇല്ലാതെ
അനധികൃത മണൽ കള്ളകടത്ത് നടത്തുന്നു. ഇത്തിക്കരയാറ്റിന്റെ തീരത്തുള്ള സ്വന്തം വസ്തുവിൽ നിർമ്മിച്ചിട്ടുള്ള 
 അനധികൃത കടവുകളിലൂടെയാണ് 
മണൽക്കടത്ത് നടത്തുന്നത്.ചൂട് കൂടി ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്ന തോടെയാണ് അനധികൃത മണൽ വാരലും കള്ളകടത്തും തുടങ്ങിയത്.
അന്യ സംസ്ഥാന തൊഴിലാളികളാണ് മണൽ വാരുന്നത് എന്നത് കൊണ്ട് തന്നെ പുറംലോകം അറിയുകയുമില്ല 
പകൽ സമയത്ത് വാരുന്ന മണ്ണ് ആറ്റിന്റെ തീരത്ത് വിവിധ സ്ഥലങ്ങളിൽ 
 കൂട്ടിയിട്ട് അവസരംകിട്ടുമ്പോൾ വാഹനങ്ങളിൽ കടത്തുന്ന രീതിയാണ് 
 മണൽക്കടത്ത്. വള്ളങ്ങൾ തീരങ്ങളിൽ നിന്നും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെക്കുകയാണ് ചെയ്യുന്നത്. മണൽ വാരുന്നതും കടത്തുന്നതും പകൽ പോലെ വ്യക്തമാണെങ്കിലും ഭീഷണികാരണം പലരും രംഗത്തുവരാറില്ല.ദിവസവും 
ഒരു ഡസനോളം വള്ളങ്ങളിൽ. 60നും 70നും ഇടയിൽ തൊഴിലാളികളാണ് മണൽ വാരുന്നത് രാത്രി കാലങ്ങളിൽ മോട്ടോർ ഘടിപ്പിച്ച
വള്ളങ്ങളിലും  മണൽ വരുന്നുണ്ട് എന്ന് 
നാട്ടുകാർ പറയുന്നു. നെടുങ്ങോലം 
മാലാകായൽ, കുമ്മല്ലൂർ, ഞവരൂർ 
എന്നിവിടങ്ങളിൽ വ്യാപകമായ മണലൂറ്റൽ നടക്കുന്നു. മണൽക്കടത്ത് സംഘങ്ങൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ധാരാളം വ്യക്തികൾ തങ്ങളുടെ പറമ്പുകളിൽ റോഡുകൾ വെട്ടി സംഘങ്ങളെ സഹായിക്കുന്നുണ്ട്. പോലീസിന്റെ ശ്രദ്ധയെത്താത്ത ഇത്തരം തീരങ്ങളിൽ പകൽപ്പോലും  ചെറിയ വാഹനങ്ങളിലും 
ലോറികളിലും മണൽ കടത്തുന്നുണ്ട്. പ്രധാന കവലകളിൽ പോലീസിന്റെ വരവറിയിക്കുന്നതിനായി ഫോണുകൾ നൽകി ആളുകളെയും ഏർപ്പാടാക്കി ഹൈ ടെക് സംവിധാനത്തിലാണ് മണൽ കള്ളകടത്ത് നടക്കുന്നത് 




No comments:

Post a Comment