പോളച്ചിറ ഏലായിൽ
കുട്ടനാടൻ കർഷകരെ ഉപയോഗിച്ച് പഞ്ചായത്തിന്റെ അഴിമതി കൃഷി
ചാത്തന്നൂർ: പോളച്ചിറയിൽ നെൽകൃഷിയിൽ നഗ്നമായ അഴിമതി. കൃഷിയിടങ്ങൾ വൃത്തിയാക്കാതെ വെള്ളം വറ്റിയ്ക്കാതെ വിത്ത് വിതയ്ക്കുകയാണ്.
കൃഷിവകുപ്പ് കൊടുക്കുന്ന നെൽവിത്ത്
ചാക്കുകളിൽ കൊണ്ട് വന്ന് എറിഞ്ഞിട്ട് പോകുകയാണ് ഇവർ
ഇപ്പോൾ പാടം കൃഷിയ്ക്ക് പാകമാക്കുകയോ ഒന്നും ചെയ്യാതെയാണ് വിത്ത് കൊണ്ട് വന്ന് എറിഞ്ഞിട്ട് പോകുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ
ഒരാഴ്ച മുൻപ് ആഘോഷമായി കൃഷി ഉത്ഘാടനം നടത്തിയിരുന്നു.അതിന്റെ പിന്നാലെയാണ് തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കുട്ടനാട്ടിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികാരികളുടെ മൗനസമ്മതതോടെ അഴിമതി കൃഷി നടക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ
പാടശേഖരത്തിലാണ് ശാസ്ത്രിയ രീതിയിലല്ലാതെയാണ് കൃഷിയിറക്കുന്നത്. ശാസ്ത്രിയ മായി കൃഷിയിറക്കിയാൽ മാത്രമേ നെൽകിട്ടുകയുള്ളൂ എന്നിരിക്കെ അഴിമതി നടത്താൻ വേണ്ടി തന്നെയാണ് ഇത്തരത്തിൽ കൃഷി നടത്തുന്നത് എന്ന് കർഷകർ ആരോപിക്കുന്നു.
കാലം തെറ്റി കൃഷിയിറക്കുന്നത് മൂലം
ഇക്കൊല്ലം പോളച്ചിറയിലെ
പാടശേഖരത്തിലെ കർഷകരിൽ പകുതിയിൽ അധികവും നെൽ കൃഷിയിറക്കാതെ കൃഷിഭൂമി തരിശ്ശിട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് കുട്ടനാട്ടിലെ കർഷകരുമായി കരാറിട്ട് ചിറക്കര പഞ്ചായത്ത് കൃഷി നടത്തുന്നത്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും
പഞ്ചായത്ത് അധികൃതരുടെയും
നിസ്സഹകരണമാണ് കൃഷി ഇറക്കുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. കാർഷികഗ്രാമമെന്ന് അറിയപ്പെടുന്ന ചിറക്കര പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ പോളച്ചിറ
പാടശേഖരം സ്ഥിതിചെയ്യുന്നത്.
ആയിരകണക്കിന്
ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പോളച്ചിറ
പാടശേഖരത്തിലെ വിളവിറക്കലും കൊയ്ത്തും കൃഷി വകുപ്പ് ആഘോഷപൂർവമാണ് നടത്തിയിരുന്നത്.
വിവിധയിനം ഔഷധ നെല്ലുകൾ അടക്കം കൃഷിചെയ്തിരുന്ന പോളച്ചിറ പാടശേഖരത്തിൽ കാലാകാലങ്ങളായി കൃഷിയുടെ പേരിൽ വൻ അഴിമതിയാണ് നടക്കുന്നത്. കുട്ടനാടൻ മോഡൽ കൃഷിയാണ് നടക്കുന്നത് എന്നാണ് പഞ്ചായത്ത് പറയുന്നത്.
തരിശ്ശിട്ട കൃഷിയിടങ്ങളിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്
പാഴ്ച്ചെടികളും പായലുകളും നിറഞ്ഞ സ്ഥിതിയാണ് നിലവിലുള്ളത്.കൃഷി ചെയ്യുന്നതിന് നിലമൊരുക്കാതെയാണ്. ഇപ്പോഴും വെള്ളം വറ്റാത്ത സ്ഥിതിയിലാണ് പോളച്ചിറ. നെൽകൃഷിയുടെ പേരിൽ വൻഅഴിമതിയാണ് പോളച്ചിറയിൽ പഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും രാക്ഷ്ട്രീയകാരും ചേർന്ന് നടത്താൻ പോകുന്നത് എന്നാണ് കർഷകർ ആരോപിക്കുന്നു. ഇപ്പോൾനെല്ല് കൊയ്ത് എടുക്കേണ്ട സമയമാണ് വരുന്നത് മഴകാലവും ഒരു മഴപെയ്താൽ ഇപ്പോൾ വിതച്ച നെൽവിത്തുകൾ എല്ലാം നശിച്ചു പോകും എന്നിരിക്കെ നെൽകൃഷിയിലൂടെ അഴിമതി നടത്താനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കമെന്ന് കർഷകർ ആരോപിക്കുന്നു.
ഫോട്ടോ:നിലം വൃത്തിയാക്കാതെ വിത്ത് വിതച്ചിരിക്കുന്നു.
No comments:
Post a Comment