@ തോടുകളും കുളങ്ങളും ചെറു അരുവികളും വറ്റി വരണ്ടതോടെ പക്ഷിമൃഗാധികൾ കുടിവെള്ളത്തിനായി പരക്കംപായുന്നു. ചെറു പക്ഷികൾ മരിച്ചു വീഴുന്ന അവസ്ഥയിലേക്ക് ചൂട് കൂടുകയാണ്. മൃഗങ്ങൾ വെള്ളത്തിനായി പരക്കം പായുകയാണ് ചൂട് കൂടുന്നതോടെ മൃഗങ്ങൾക്ക് വെള്ളം കൂടുതൽ കൊടുക്കണമെന്ന് മൃഗഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഒപ്പം വളർത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം നൽകാൻ എല്ലാവരും സന്മനസ്സ് കാണിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അഭ്യർത്ഥിക്കുന്നുണ്ട്.
@ ക്ഷീരകർഷകർ പ്രതിസന്ധിയിൽ
വേനൽ കടുക്കുന്നതോടെ ജലക്ഷാമവും ഏറുന്നു കാലിത്തീറ്റവിലയും ഉയർന്നുതന്നെ പാൽ ഉത്പാദനവും കുറഞ്ഞുതുടങ്ങി. ക്ഷീരകർഷകരുടെ ചെലവ് കൂടുകയാണ്, വരവ് കുറയുകയും.പുല്ല് ഉണങ്ങി കരിഞ്ഞു തീറ്റപ്പുല്ലിന് ക്ഷാമം തുടങ്ങിയതോടെ കർഷകർ വിലകൊടുത്ത് വൈക്കോൽ വാങ്ങിത്തുടങ്ങി.സർക്കാർസ്ഥാപനങ്ങളുടെയടക്കം തീറ്റവിലയും കൂടുതലാണ്. കേരള ഫീഡ്സ് ചാക്കിന് 1345 രൂപയാണ്. നേരത്തേയിത് 1000 രൂപയായിരുന്നു. മിൽമ കാലിത്തീറ്റയ്ക്ക് 25 രൂപ കുറഞ്ഞ് 1215 ആയത് അല്പം ആശ്വാസം നൽകുന്നു. സർക്കാർ സ്ഥാപനങ്ങൾ ചോളത്തിനും എണ്ണ നീക്കിയ തവിടിനും വേണ്ടി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാൻ സംഭരണകേന്ദ്രങ്ങൾ സർക്കാർ ഒരുക്കാത്തതാണ് തീറ്റവില ഇടയ്ക്കിടെ വർധിക്കുന്നതിന് കാരണമാകുന്നത്.
എള്ളിൻപിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്ക് വില കൂടുകയാണ്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്ക് 100 -130 രൂപയിലധികം വിലവർധനയുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്.
@ ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ കാലിത്തീറ്റ വില നിയന്ത്രിക്കണം. 20 ലിറ്റർ പാൽ കറക്കുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി അഞ്ഞൂറുരൂപയോളം ചെലവ് വരും. പുറമേനിന്ന് തീറ്റപ്പുല്ല് വാങ്ങുമ്പോൾ കിലോയ്ക്ക് നാലുമുതൽ അഞ്ചുരൂപവരെ നൽകണം. ഇത് കർഷകർ സ്വയം കൃഷി ചെയ്തുണ്ടാക്കിയാൽ കിലോയ്ക്ക് ഒരു രൂപയേ മുതൽമുടക്ക് വരൂ. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് നൽകി ക്ഷീരകർഷകർക്ക് തീറ്റപ്പുൽക്കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണം
ബിജു വിശ്വരാജൻ (ചിറക്കരതാഴo ക്ഷീര സഹകരണ സംഘം പ്രസിഡന്റ്)
No comments:
Post a Comment