കൊട്ടിയം : സി പി ഐ നേതാവിൻ്റെ പ്രായപൂർത്തിയാകാത്ത
മകൾക്ക് മൊബൈൽ ഫോണിലൂടെ സന്ദേശമയയ്ക്കുകയും സ്ഥിരമായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്ത
സി പി എം യുവനേതാവിനെതിരെ പോക്സോ നിയമം അനുസരിച്ച് പോലീസ് കേസെടുത്തു.
ഡി വൈ എഫ് ഐ നെടുമ്പന സൗത്ത് മേഖല സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നബീൽ സവാദ്നെതിരെയാണ് കണ്ണനല്ലൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് സിപിഐ നേതാവിന്റെ മകളെ സ്ഥിരമായി പിറകേ നടന്ന് ശല്യപ്പെടുത്തുകയും വാട്സ്ആപ്പ് വഴിയും അല്ലാതെയും സ്ഥിരമായി മെസ്സേജ് അയച്ചു ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കണ്ണനല്ലൂർ പോലിസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണനല്ലൂർ പോലിസ് ഡി വൈ എഫ് ഐ നേതാവിനെ പ്രതിയാക്കി പോലിസ് കേസെടുത്തത്. പെൺകുട്ടിയെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
പെൺകുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടിൽ ചെന്നപ്പോൾ പ്രതിയുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരു അച്ചു എന്ന് വിളിക്കുന്ന മറ്റൊരു
ഡി വൈ എഫ് ഐ നേതാവ് പെൺകുട്ടിയുടെ പിതാവുമായി വാക്കേറ്റവും സംഘർഷവും
ഉണ്ടാവുകയും അതിന്റെ പേരിൽ ജാതിപേര് വിളിച്ചു ആക്ഷേപിച്ച് കൊണ്ട് പെൺകുട്ടിയുടെ പിതാവിന്റെ പേരിലും പോലിസ് കേസെടുത്തിട്ടുണ്ട്.പെൺകുട്ടിയുടെ സാഹപാടികളിൽ നിന്നും ഓൺലൈൻ ക്ലാസ്സിൽ നിന്നും കിട്ടിയ നമ്പർ ഉപയോഗിച്ച് നിരന്തരം മെസ്സേജ് അയയ്ക്കുകയും സ്കൂളിലും ട്യുഷനും പോകുമ്പോൾ പിറകെ നടന്ന ശല്യപ്പെടത്തുകയും ചെയ്തു വരികയായിരുന്നു നിരവധി തവണ പ്രതിയുടെ ബന്ധുക്കളുടെ അടുത്തും സിപിഎം നേതാക്കളുടെ അടുത്തും പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും പരാതി പറഞ്ഞിട്ടും രക്ഷയില്ലാതെ വന്നതോടെ സി പി എം കൊട്ടിയം ഏരിയ കമ്മിറ്റിയ്ക്ക് പരാതി നൽകുകയായിരുന്നു എന്നിട്ടും ശല്യവും ഭീഷണിയും തുടർന്നതോടെയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിയുമായി എത്തിയത് പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലും സൈബർ സെൽ അന്വേഷണം നടത്തി നൽകിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പോക്സോ കേസ് പ്രകാരമാണ്
കണ്ണനല്ലൂർ പോലിസ് കേസെടുത്തത് പ്രതി ഒളിവിലാണ്
ഫോട്ടോ: നബീൽ സവാദ്
No comments:
Post a Comment