Wednesday, 16 February 2022

പരവൂർ ചീപ്പ് പാലത്തിന്റെ ഷട്ടർ തകരാറിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം



പരവൂർ ചീപ്പ് പാലത്തിന്റെ ഷട്ടർ തകരാറിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം 

@ മയ്യനാട്, കാക്കോട്ട്മൂല,പുല്ലിച്ചിറ, കൊട്ടിയം പ്രദേശങ്ങളിലെ കിണറുകൾ വറ്റി തുടങ്ങി.

പരവൂർ: വേനൽ കടുത്തതും പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ ഷട്ടർ അടയ്ക്കാത്തതും മൂലം 
പരവൂർ - മയ്യനാട് കായലിലെ ജലനിരപ്പ് താഴുന്നു. ഇത് മൂലം മയ്യനാട്, കാക്കോട്ട്മൂല,പുല്ലിച്ചിറ, കൊട്ടിയം പ്രദേശങ്ങളിലെ കിണറുകൾ വറ്റി തുടങ്ങി. ഇത്തിക്കരയാറ്റിൽ നിന്നും ഒഴുകിയെത്തുന്ന ശുദ്ധജലമാണ് മയ്യനാട് -പരവൂർ കായലിനെ ജലസമൃദ്ധമാക്കുന്നത്. മഴകാലത്ത് വെള്ളപൊക്കം കണക്കിലെടുത്താണ് പൊഴിക്കര ചീപ്പിലെ ഷട്ടറുകൾ 
ഉയർത്തുന്നത്. മഴ മാറിയാൽ ഇവ താഴ്ത്തും എന്നാൽ ചീപ്പിലെ മിക്ക ഷട്ടറുകളും  താഴ്ത്താൻ പറ്റാത്ത അവസ്ഥയിലാണ് ഇത് മൂലം വേനൽ കാലത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നു അവസാനം കഴിഞ്ഞ വെള്ളപൊക്കത്തിന് ചാത്തന്നൂർ എം എൽ എ യുടെ നേതൃത്വത്തിൽ ക്രയിന്റെ സഹായത്തോടെ ഉയർത്തിയ ഷട്ടർ താഴ്ത്താൻ കഴിഞ്ഞിട്ടില്ല..

@ തിരിഞ്ഞുനോക്കാനാളില്ലാതെ പൊഴിക്കര ചീപ്പുപാലം

 പരവൂർക്കായലിനെയും കടലിനെയും ബന്ധിക്കുന്ന പൊഴിക്കര സ്പിൽവേ(ചീപ്പുപാലം)യുടെ ഷട്ടറുകളും മോട്ടോറുകളും തുരുമ്പെടുത്തുനശിച്ചു കഴിഞ്ഞു അത് നന്നാക്കാനോ  അറ്റകുറ്റപണികൾ നടത്താനോ ആരും ശ്രമിച്ചിട്ടില്ല. എട്ടു ഷട്ടറുകളും അവയുടെ മോട്ടോറുകളുമാണ് പ്രവർത്തിപ്പിക്കാനാകാതെ നശിക്കുന്നത്. രണ്ടുവർഷമായി
ക്രയിന്റെ സഹായം ഇല്ലാതെ 
ഷട്ടറുകൾ താഴ്ത്താനോ ഉയർത്താനോ കഴിയുന്നില്ല. ഷട്ടറുകൾ ഘടിപ്പിച്ചിരുന്ന റോളറുകളും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുകൊണ്ടുള്ള അടിത്തറയുടെ പലഭാഗങ്ങളും തുരുമ്പെടുത്ത് കായലിൽ താഴ്ന്നു. വർഷങ്ങൾക്കുമുൻപ്‌ ഒരുകോടി രൂപ മുടക്കി ഷട്ടറുകൾ പുതുക്കിനിർമിച്ചെങ്കിലും വെള്ളത്തിനടിയിൽ അത്‌ ചെന്നുമുട്ടുന്ന കോൺക്രീറ്റ് അടിത്തറ നന്നാക്കാൻ ശ്രമിച്ചില്ല. ഇപ്പോൾ അടിത്തറയിലെ കോൺക്രീറ്റ് പൂർണമായും തകർന്നുപോയതിനാൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വിധത്തിൽ ഷട്ടറുകൾ താഴ്ത്തിയാലും വെള്ളം ഒഴുകിപ്പോകുകയാണ്. ഷട്ടറുകളിൽ അടിയുന്ന കക്കകളും മാലിന്യങ്ങളും നീക്കം ചെയ്യാത്തത്‌ ഇവ വേഗത്തിൽ നശിക്കാനിടയാക്കി.

ചെറുകിടജലസേചനവകുപ്പിന്റെ കീഴിലാണ് സ്പിൽവേ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്രയും പണം മുടക്കിയിട്ടും അത് പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായില്ല. മാലാക്കായൽ, ഇത്തിക്കരയാർ എന്നിവിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള വഴിയാണ് തുറന്നുകിടക്കുന്നത്. പോളച്ചിറ, മീനാട്, ഇത്തിക്കര തുടങ്ങിയ ഏലാകളിലെ കൃഷിക്കും ഭീഷണിയാണ്. മത്സ്യസമ്പത്തും ഗുരുതരഭീഷണി നേരിടുന്നുണ്ട്.
ഫോട്ടോ:ഷട്ടറുകൾ തുരുമ്പെടുത്തു തകർച്ചയിലായ പൊഴിക്കര ചീപ്പുപാലം

No comments:

Post a Comment