ദേവിയെ പാടി കുടിയിരുത്തി; ആറ്റുകാലിൽ ഉത്സവം തുടങ്ങി
ബുധനാഴ്ച രാവിലെ കാപ്പുകെട്ടുന്ന വേളയിൽ ക്ഷേത്രപരിസരത്ത് കൂടിയ ഭക്തർ ദേവീസ്തുതികൾ ഉരുവിട്ടു. അന്തരീക്ഷത്തിൽ ആചാരവെടിയുടെ ശബ്ദമുയർന്നു. 10 നാൾ നീളുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി. പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി.ഈശ്വരൻനമ്പൂതിരിയുടെ കൈയ്യിലും കെട്ടി. വ്രതശുദ്ധിയോടെ തയ്യാറാക്കുന്ന കാപ്പും കെട്ടാനുള്ള പുറുത്തിനാരും ഒന്നാം പാട്ടുകാരായ നെടിയവിളാകം കുടുംബക്കാർ ക്ഷേത്രത്തിലെത്തിച്ചിരുന്നു.
കുത്തിയോട്ട വ്രതം വെള്ളിയാഴ്ച ആരംഭിക്കും. 17-ന് പൊങ്കാല കഴിഞ്ഞ് വൈകീട്ട് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി പുറത്തെഴുന്നള്ളത്ത്, മണക്കാട് ശാസ്താക്ഷേത്രത്തിൽ നിന്ന് പിറ്റേന്ന് പകൽ മടക്കിയെഴുന്നള്ളത്ത്. 18-ന് അർധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ ആറ്റുകാൽ ഉത്സവം അവസാനിക്കും.: പള്ളിയുണർത്തൽ 4.30, നിർമാല്യദർശനം 5.00, ഉഷഃപൂജ, ശ്രീബലി 6.40, പന്തീരടിപൂജ 8.30, ഉച്ചപൂജ 11.30, ഉച്ചശ്രീബലി 12.30, നടഅടയ്ക്കൽ 1.00, നടതുറക്കൽ വൈകീട്ട് 5.00, അത്താഴപൂജ, ശ്രീബലി രാത്രി 9.00, ദീപാരാധന 12.00, നടഅടയ്ക്കൽ, പള്ളിയുറക്കം 1.00
No comments:
Post a Comment