റോഡ് പൈപ്പ്ലൈൻ നിർമ്മാണത്തിന് വേണ്ടി കേരളാ ജല അതോറിറ്റി റോഡ് വെട്ടിപൊളിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ട്
മാസങ്ങൾ കഴിഞ്ഞു. റോഡ് പകുതിയോളം ഭാഗം മണ്ണിട്ട് നികത്തിയിട്ടിരിക്കുകയാണ് ഇത് മൂലം ഇത് വഴിയുള്ള യാത്ര ദുസഹമായി മാറിയിരിക്കുകയാണ്. മഴ പെയ്താൽ വെള്ളകെട്ടും ഇപ്പോൾ പൊടിയും മൂലം ജനങ്ങൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ലീഗൽ മെട്രോളജി ഓഫിസ് മുതൽ ഫാത്തിമ കോളേജ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും പൊടി കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത് കാൽനടക്കാർക്കും, കോളേജ് വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും പൊടി തിന്നാതെ ഇത് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ റോഡ് റീ ടാർ ചെയ്യാനോ നന്നാക്കാനോ കേരളാ വാട്ടർ അതോറിറ്റിയോ കൊല്ലം കോർപ്പറേഷനോ തയ്യാറാകുന്നില്ല. നാട്ടുകാർ പരാതിയുമായി കോർപ്പറേഷൻ അധികൃതരെ സമീപിച്ചിട്ടും അനക്കമില്ല.
കോർപ്പറേഷൻ ഓഫീസിൽ നിന്നും അര കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രാദേശമാണ് എന്നിട്ടും നടപടി എടുക്കാൻ ജനപ്രതിനിധികൾ ആരും തന്നെ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തിരമായി റീ-ടാറിങ് നടത്തി ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment