കൊല്ലം: നിലാവ് പദ്ധതിയും നടപ്പിലായില്ല അന്ധകാരത്തിലായി കൊല്ലം നഗരം നഗരത്തിന്റെ മുക്കിലും മൂലയിലും തെരുവുവിളക്കുകളുണ്ട് വിളക്കുകൾ ഉണ്ടെങ്കിലും വെളിച്ചമില്ല വിളക്കുകൾ കത്തിക്കാനുള്ള സംവിധാനമൊരുക്കാൻ നഗരം ഭരിക്കുന്ന ഭരണകർത്താകൾക്ക് കഴിവില്ല. സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി നഗരത്തിൽ ഒരുമാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കോർപ്പറേഷൻ മേയർ അധരവ്യായാമം നടത്തിയിട്ട്
അഞ്ചു മാസം കഴിഞ്ഞിരിക്കുന്നു അത് കൂടാതെ കോർപ്പറേഷൻ ബജറ്റിൽ 25 കോടി രൂപയാണ് തെരുവുവിളക്ക് പരിപാലനത്തിനായി പ്രഖ്യാപിച്ചിരുന്നത്.
എല്ലാം പ്രഖ്യാപനത്തിലൊതുങ്ങുകയാണ്
പദ്ധതികളൊന്നും നടപ്പിലക്കാനുള്ള ആർജവം നഗര ഭരണകർത്താകൾക്കില്ല. കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ ചർച്ചകൾ മുറ പോലെ നടക്കും പക്ഷെ അന്ധകാരത്തിലാണ് നഗരത്തിന്റെ മുക്കും മൂലയും. കൊല്ലം -തിരുവനന്തപുരം ദേശിയപാതയോരത്തിൽ ശക്തികുളങ്ങര മുതൽ മേവറം വരെ അങ്ങിങ്ങ് തെരുവ് വൂലക്കുകൾ കത്തുന്നുണ്ട് തീരദേശ റോഡിലും കടപ്പുറത്തും പ്രധാന ജംഗഷനുകളിലെ ഉയരവിളക്കുകൾ അണഞ്ഞുതന്നെ
പോലിസ് ആസ്ഥാനമായ
എസ് പി.ഓഫീസ് മേൽപ്പാലത്തിലും ഇരുട്ടുതന്നെ. കയറ്റവും ഇറക്കവും വളവുമുള്ളതിനാൽ വാഹനങ്ങളുടെ വെളിച്ചത്തിലും പാലം കൂരിരുട്ടിലാണ്. ബീച്ചിനടുത്തുകൂടി പോർട്ട് - തങ്കശ്ശേരി റോഡിലും അങ്ങിങ്ങായി വിളക്കുകൾ കത്തുന്നുണ്ട്. കല്ലുപാലംമുതൽ ഫയൽവാൻ ഹോട്ടൽവരെയുള്ള ഭാഗത്ത് എവിടെയും വെളിച്ചമില്ല.
അവിടെനിന്ന് ചിന്നക്കടവരെയുള്ള ഇടങ്ങളിൽ അങ്ങിങ്ങായി വിളക്കുകൾ കത്തിനിൽപ്പുണ്ട്. മെയിൻ റോഡിൽ കടകളടച്ചാൽ പേരിനുപോലും കത്തിനിൽക്കുന്ന വിളക്കുകൾ കാണാനില്ല. രാമൻകുളങ്ങരയിൽനിന്ന് കാവനാടുവരെയുള്ള ഭാഗവും രാത്രി ഇരുട്ടിലാണ്. രാമൻകുളങ്ങര കഴിഞ്ഞാൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ ബോർഡിലെ ലൈറ്റല്ലാതെ കത്തിനിൽക്കുന്ന മറ്റു വിളക്കുകൾ വിരളം.ഹൈസ്കൂൾ ജംഗഷൻ മുതൽ അഞ്ചാലുംമൂട് വരെയുള്ള റോഡ് അന്ധകാരത്തിലാണ്. കത്താത്ത തെരുവ് തെരുവ് വിളക്കുകളിൽ പക്ഷികൾ കൂട് വച്ച് കഴിഞ്ഞു സമയാസമയം അറ്റകുറ്റപണികൾ നടത്താത്തത് മൂലം ഭൂരിപക്ഷം തെരുവ് വിളക്കുകളും നശിച്ചു കഴിഞ്ഞു ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച ഉയരവിളക്കുകൾ പലതും അറ്റകുറ്റ പണികൾ നടത്താതെ
ഉപേക്ഷിച്ചു കഴിഞ്ഞു ഡിവിഷൻ കൗൺസിലർമാർ സ്വന്തം നിലയിൽ തെരുവ് വിളിക്കുകളുടെ അറ്റകുറ്റപണികൾ നടത്തിയാൽ അതിന്റെ പൈസ കോർപ്പറേഷനിൽ നിന്നും കിട്ടാത്ത അവസ്ഥയിൽ സംസ്ഥാന സർക്കാരിന്റെ നിലാവ് പദ്ധതി നഗരസഭ പരിധിയിൽ സമയബന്ധിതമായി നടപ്പാക്കി നഗരത്തിന് നിലാവ് ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
No comments:
Post a Comment