സർക്കാർ ഓഫിസുകളിൽ
പേരിലൊതുങ്ങുന്ന ഭിന്നശേഷിസൗഹൃദം
കൊല്ലം : സർക്കാർ കെട്ടിടങ്ങളിൽ
ഒരു റാംപ് നിർമിച്ചാൽ കെട്ടിടങ്ങൾ ഭിന്നശേഷിസൗഹൃദമായി എന്നാണ് വെപ്പ്. എന്നാൽ ജില്ലയിലെ
സർക്കാർ ഓഫീസുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും റാംപുപോലും ഇല്ലെന്നതാണ് സ്ഥിതി.
ഒട്ടേറെ സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കൊല്ലം സിവിൽ സ്റ്റേഷൻതന്നെ ഉദാഹരണം. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ ജില്ലാ കളക്ട്രേറ്റിലും ഭിന്നശേഷികാർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല
ഇവിടെ ലിഫ്റ്റുണ്ടെങ്കിലും
ഭിന്നശേഷികാർക്ക് വേണ്ടി
പ്രവർത്തിക്കാറില്ല. ഏറെ പ്രയാസപ്പെട്ടുവേണം ഭിന്നശേഷിക്കാർക്ക് വിവിധ ഓഫിസുകളിൽ
എത്തിപ്പെടാൻ.
കളക്ട്രേറ്റിലെ ലിഫ്റ്റ് ഉദ്യോഗസ്ഥർക്ക് വേണ്ടിയും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയുമാണ് പ്രവർത്തിക്കുന്നത്.
അത് കൊണ്ട് തന്നെ കളക്ട്രേറ്റിൽ എത്തുന്ന പ്രായമുള്ളവരും ഭിന്നശേഷിക്കാരും മുകളിലത്തെ നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിൽ എത്തണമെങ്കിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെയോ മറ്റുള്ളവരുടെയോ സഹായം തേടെണ്ട അവസ്ഥയാണ്.
ജില്ലാ കളക്ട്രേറ്റിലെ
ഒന്നാം നിലയിലേക്ക് വീൽച്ചെയർ ഉൾപ്പെടെ കയറ്റാൻ പറ്റുന്നവിധത്തിൽ റാംപുണ്ടാക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം ഏറ്റവുംതാഴത്തെ നിലയിൽ പോലും റാംപില്ല. പടികൾ കടന്നുവേണം ഇവിടേക്ക് കയറാൻ.
ജില്ലാ സപ്ലൈ ഓഫീസ്, ആർ ടി ഒ ഓഫീസ്, എക്സൈസ് ഓഫീസ്, കോടതികൾ ജില്ലാ കളക്ട്രറുടെ ആസ്ഥാനം, നിരവധി ഓഫിസുകൾ എന്നിവ ഇവിടെയാണ്.
നടക്കാൻ പ്രയാസമുള്ളവർക്കും കാഴ്ചയില്ലാത്തവർക്കുമെല്ലാം വലിയ തടസ്സമാണ് പടിക്കെട്ടുകൾ. സപ്ലൈ ഓഫീസിലും മറ്റും വരുന്ന ഭിന്നശേഷിക്കാർക്ക് ഓഫീസിലേക്ക് കയറാൻ കഴിയാതെ വരുമ്പോൾ ജീവനക്കാർ പുറത്തേക്ക് ഇറങ്ങിവരേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും
നിലയിലേക്ക് പടികൾ മാത്രമാണുള്ളത്.
നോർക്ക ഓഫിസ് കൊറോണ കൺട്രോൾ റൂം ഉൾപ്പെടെയുള്ളവ രണ്ടാമത്തെ നിലയിലാണ് ഇവിടെ ലിഫ്റ്റ് സൗകര്യം ഇവിടെയില്ല.ഭിന്നശേഷിക്കാർക്ക് മാത്രമല്ല, പ്രായമായർക്കുവരെ ദുരിതമാണിത്.
കൊല്ലം താലൂക്ക് സപ്ലെ
ഓഫീസിൽ റാംപ് സൗകര്യവുമില്ല ലിഫ്റ്റ് സൗകര്യവുമില്ല
സബ് ട്രഷറികളിലെയും ജില്ലാപഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ
സ്ഥിതിയും വ്യത്യസ്തമല്ല.
പുതിയകെട്ടിടങ്ങൾ
നിർമിക്കുമ്പോൾ ഈപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നിട്ടും ഭിന്നശേഷിക്കാരെ അവഗണിക്കുകയാണ്. മിക്ക സർക്കാർ ഓഫീസുകളും റാംപിൽ സൗകര്യം ഒതുക്കുകയാണ് പതിവ്. അതും ഒരുനിലയിൽമാത്രം. ലിഫ്റ്റുകളുള്ള സർക്കാർ ഓഫീസുകൾ ജില്ലയിൽ
തീരെയില്ലെന്നുതന്നെ പറയാം. ശൗചാലയസൗകര്യവും എവിടെയുമില്ല
@ ഭിന്നശേഷിസൗഹൃദത്തിൽ മാതൃകയാവണം സർക്കാർ ഓഫിസുകൾ
ഭിന്നശേഷികാർക്ക്
തടസ്സമില്ലാതെ വീൽച്ചെയർ ഉരുട്ടിക്കൊണ്ടുപോകാൻ പാകത്തിൽ
സർക്കാർ ഓഫിസുകളിൽ
പ്രത്യക നടപ്പാതയുണ്ടാകണം
ഒപ്പം തന്നെ കാഴ്ചപരിമിതിയുള്ളവർക്ക് നടപ്പാത തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈൽ ടൈലുകളും. ഈ ടൈലുകളിൽ ഊന്നുവടി തൊടുമ്പോൾ അത് നടക്കാനുള്ള സ്ഥലമാണെന്ന് വ്യക്തമാകണം. ഭിന്നശേഷിസൗഹൃദ ശൗചാലയവും ഉണ്ടാവണം
സർക്കാർ ഓഫിസുകളിൽ വീൽച്ചെയർ കൊണ്ടുപോകാനും മറ്റും . വാതിലും വഴിയുമെല്ലാം രൂപകല്പന ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
@ റാംപ് മാത്രം പോരാ, പക്ഷേ
കെട്ടിടമുറ്റത്തെ പ്രവേശനം തടസ്സരഹിതമാക്കുക, പാർക്കിങ്ങിന് പ്രത്യേക സൗകര്യം, സൈൻബോർഡുകൾ, കെട്ടിടത്തിനകത്തെ വഴികൾ തടസ്സരഹിതമാക്കൽ, ചുറ്റുപാടുകൾ തടസ്സരഹിതമാക്കൽ, ശൗചാലയങ്ങൾ, വാഷ് ബേസിൻ തുടങ്ങിയവ ഭിന്നശേഷിസൗഹൃദമാക്കുക, സ്വിച്ചുകളും ഹാൻഡിലുകളും ഇതരഫർണിച്ചറും ഭിന്നശേഷിസൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്കായി എമർജൻസി എക്സിറ്റുകൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ് ഒരു കെട്ടിടം ഭിന്നശേഷിസൗഹൃദമാകാൻ പറയുന്നത്.
@മാതൃകയായി കേന്ദ്രസർക്കാർ ഓഫിസുകളും റെയിൽവേ സ്റ്റേഷനും
കൊല്ലം റെയിൽവേ സ്റ്റേഷനിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും
ഭിന്നശേഷിക്കാർക്കായി സൗകര്യങ്ങളുണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ
പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ റാംപ്, വീൽച്ചെയർ സൗകര്യം, ഒന്നാമത്തെ പ്ലാറ്റ്ഫോമിൽനിന്ന് രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ലിഫ്റ്റ് എന്നിവ നിലവിലുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിൽ ഭിന്നശേഷിസൗഹൃദ ശൗചാലയവും നിർമിച്ചിട്ടുണ്ട്.
No comments:
Post a Comment