Thursday, 3 February 2022

അപകട ഭീഷണിയുയർത്തി ഉണങ്ങി നിൽക്കുന്ന മരങ്ങൾ

അപകട ഭീഷണിയുയർത്തി ഉണങ്ങി നിൽക്കുന്ന മരങ്ങൾ 
ചാത്തന്നൂർ: ട്രാൻസ് ഫോർമറിനും വഴിയാത്രകാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങൾ.
ചാത്തന്നൂർ - പരവൂർ റോഡിൽ മീനാട് പബ്ലിക് ലൈബ്രറിയ്ക്ക് സമീപത്തായി നിൽക്കുന്ന ഉണങ്ങിയ മരങ്ങളാണ് ട്രാൻസ്ഫോർമാറിനും ജനങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്.വൻമരങ്ങളായിരുന്ന ഇവയൊക്കെ നാട്ടുകാർ നിരന്തരം നടത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ അധികൃതർ ശിഖരങ്ങൾ വെട്ടിമാറ്റുകയായിരുന്നു ഇപ്പോൾ ഇ മരങ്ങൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. നാട്ടുകാർ നിരവധി തവണ പഞ്ചായത്ത്‌ കെ എസ് ഇ ബി അധികൃതർക്ക്‌ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല അപകട ഭീഷണിയുയർത്തി നിൽക്കുന്ന. മരങ്ങൾ മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:അപകട ഭീഷണിയുയർത്തി ഉണങ്ങി നിൽക്കുന്ന മരങ്ങൾ.

No comments:

Post a Comment