ടീച്ചറേ
കൊല്ലം: രണ്ടുവർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം അങ്കണവാടികളിലേക്ക് കുരുന്നുകളെത്തിയതോടെ നിശബ്ദമായിരുന്ന അങ്കണവാടികളിൽ കളിചിരികൾ കൊണ്ട് മുഖരിതമായി.
കളിയും പാട്ടുമായി കുട്ടികൾ രക്ഷാകർത്താക്കളുടെ കൈകളിൽ തൂങ്ങി കുട്ടികൾ എത്തിയപ്പോൾ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പിച്ചു അധ്യാപികമാർ
കളികളിലൂടെയും പാട്ടുകളിലൂടെയും
കുട്ടികൾക്ക് മനസ്സിലാവും വിധം പഠിപ്പിച്ചു തുടങ്ങി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും
മറ്റും ഒരുക്കിയിരുന്നു സമ്മാങ്ങളും നൽകിയാണ് കുട്ടികളെ ടീച്ചർമാർ യാത്രയാക്കിയത്. ജില്ലയിൽ 2,723 അങ്കണവാടികളിലും കുട്ടികൾ എത്തി. മൂന്നുമുതൽ ആറുവയസ്സ് വരെയുള്ള 40,000-ത്തിലധികം കുട്ടികൾ നിലവിൽ രെജിസ്റ്റർ ചെയ്തു പഠിക്കുന്നുണ്ട്.അതിൽ ഭൂരിപക്ഷവും പഠിക്കാനെത്തി പലയിടത്തും ഷിഫ്റ്റ് അനുസരിച്ചാണ് ക്ലാസുകൾ കുട്ടികൾ പോയ ഉടൻ തന്നെ കെട്ടിടങ്ങൾ അണുവിമുക്തമാക്കി പരിസരം വീണ്ടും ശുചീകരിച്ചു കൊണ്ട് കുട്ടികൾക്കായി
ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ടായിരുന്നു.
No comments:
Post a Comment