ജനങ്ങൾക്ക് ഉപയോഗപ്രദമാകേണ്ട
രണ്ട് പൊതുകെട്ടിടങ്ങൾ നശിക്കുന്നു
ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ചാത്തന്നൂർ
ഗ്രാമപ്പഞ്ചായത്തിന്റെയും രണ്ട് കമ്മ്യുണിറ്റി ഹാളുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു.
ചാത്തന്നൂർ - ചിറക്കര റോഡിൽ ജംഗഷന് നൂറ് മീറ്റർ മാറി ബ്ലോക്ക് പഞ്ചായത്ത് സ്ഥലം വാങ്ങി നിർമ്മിച്ച ഇരുനില കെട്ടിടവും, ചാത്തന്നൂർ പഞ്ചായത്ത് സ്ഥലം വാങ്ങി ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം
സിവിൽസ്റ്റേഷൻ വാർഡിൽ നിർമ്മിച്ച പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളുമാണ് സംരക്ഷണമില്ലാതെ പൊതുജനങ്ങൾക്ക് ഉപയോഗമില്ലാതെ നശിക്കുന്നത്.
പൊതുജനങ്ങൾ കല്യാണങ്ങളും മറ്റ് ചടങ്ങുകളും നടത്തുവാനും
വിവിധ രാക്ഷ്ട്രീയ സാമൂഹ്യ സംഘടനകളും പരിപാടികൾ നടത്തുവാൻ കുറഞ്ഞ ചിലവിൽ ഹാളിനും മറ്റും നെട്ടോട്ടമോടുമ്പോൾ ആണ് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾക്ക് ചെറിയ വരുമാനമാകേണ്ട കമ്മ്യുണിറ്റി ഹാളുകൾ പൊതു ജനങ്ങൾക്ക് ഉപയോഗമില്ലാതായി തീർന്നിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളാണിവ.ചാത്തന്നൂർ
പഞ്ചായത്തിന് സ്വന്തമായി മീറ്റിങ് ഹാളില്ല. വലിയ യോഗം ചേരാൻ ഇന്നും ആശ്രയിക്കുന്നത് ചാത്തന്നൂർ ഹയർ സെക്കന്റ്റി സ്കൂളിനെയാണ്.ബ്ലോക്ക് പഞ്ചായത്തിനും പൊതു പരിപാടികളും സെമിനാറുകളും നടത്തുന്നത് പഞ്ചായത്ത് കാര്യാലയങ്ങളിൽ തന്നെയാണ്. ദേശീയപാത വികസനത്തിലൂടെ നിരവധി കടകളും സ്വകാര്യ ആഡിറ്റോറിയങ്ങളും ഇല്ലാതായി ആളുകൾ ചെറു ആഡിറ്റോറിയങ്ങൾക്കായി നെട്ടോട്ടമോടുകയാണ് പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ഇ ആഡിറ്റോറിയങ്ങൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@ ചാത്തന്നൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ഇപ്പോൾ അംഗൻവാടിയും പഞ്ചായത്ത് ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുകയാണ്. ഹാൾ ഉപയോഗ. ശൂന്യമായി പഞ്ചായത്തിന്റെ സാധനങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രമായി മാറി കമ്മ്യുണിറ്റി ഹാളിന്റെ വെളിയിൽ മാലിന്യനിഷേപ കേന്ദ്രമായി മാറി മേൽകൂര പൂർണ്ണമായും തകർന്ന് ചോർന്നൊലിക്കുകയാണ്.കോൺക്രീറ്റ് കെട്ടിടങ്ങൾ ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്. വർഷാവർഷം ലക്ഷകണക്കിന് രൂപയാണ് അറ്റകുറ്റപണികളെന്ന പേരിൽ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിന് വേണ്ടി ചിലവഴിക്കുന്നത്. അടിയന്തിരമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
@ഇത്തിക്കര
ബ്ലോക്ക് പഞ്ചായത്തിന്റെ
ഉത്ഘാടനവും സമാപനവും ഒരുമിച്ചു നടത്തിയ കെട്ടിടം
ബ്ലോക്ക് പഞ്ചായത്ത് 2008-2009 - ലെ ജനകീയാസൂത്രണ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് വസ്തു വാങ്ങി നിർമ്മാണപ്രവർത്തനം നടത്തി 2010ൽ ഡെപ്യുട്ടി സ്പീക്കർ ഉത്ഘാടനം ചെയ്ത എസ് ജി എസ് വൈ പരിശീലനകേന്ദ്രത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടമാണിത് മിനികമ്മ്യുണിറ്റി ഹാളും താഴത്തെ നിലയിൽ നാല് മുറികളും ഉണ്ട് എല്ലാം പൂട്ടിയിട്ടിരിക്കുകയാണ് ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച കെട്ടിടം ഉത്ഘാടനം കഴിഞ്ഞു പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
കെട്ടിടനിർമാണത്തിലെ പോരായ്മകളാണ് തുറക്കാൻ വൈകുന്നതിന് കാരണമായി ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ പറയുന്നത്
വർഷങ്ങൾക്കുമുമ്പ് പണിത കെട്ടിടം ദീർഘകാലമായി അടച്ചിടുന്നത് നീതീകരിക്കാനാവില്ലെന്നും പോരായ്മ പരിഹരിച്ച് തുറക്കണമെന്നും നാട്ടുകാർ പറയുന്നു.
No comments:
Post a Comment