കൊവിഡ് വീട്ടിലെ പരിചരണം ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വീട്ടിലെ പരിചരണത്തിനുള്ള പ്രധാന നിർദേശങ്ങൾ
. *മാസ്ക് ധരിക്കണം: എൻ 95 മാസ്കോ മൂന്ന് പാളി മാസ്കോ ധരിക്കണം അല്ലെങ്കിൽ തുണിമാസ്ക് ഇടുകയാണെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. *ആന്റിബയോട്ടിക് മരുന്നുകൾ വാങ്ങി സ്വയം ചികിത്സ പാടില്ല. പനിയോ, ചുമയോ ഉണ്ടെങ്കിൽ ടെലിമെഡിസിൻ വഴിയോ വാർഡ്തല ആരോഗ്യപ്രവർത്തകർ വഴിയോ മരുന്ന് ലഭ്യമാക്കണം.
*മാനസിക സമ്മർദങ്ങളോ ആശങ്കകളോ ഇല്ലാതെ വിശ്രമിക്കണം.
*പനി, ഓക്സിജൻ അളവ്, പ്രമേഹം, ബി.പി. എന്നിവ പരിശോധിക്കാനുള്ള സംവിധാനം കരുതണം. 100 ഡിഗ്രി ഫാരൻഹീറ്റിൽ ഉള്ള പനി മൂന്നുദിവസത്തിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം.
*60 വയസ്സിന് മുകളിലുള്ളവർക്കും, പ്രമേഹം, ബി.പി. തുടങ്ങിയ മറ്റ് അസുഖങ്ങളുള്ളവർക്കും കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നൽകണം. പ്രമേഹം, ബി.പി. എന്നിവ പരിശോധിക്കണം. നിലവിൽ കഴിക്കുന്ന മരുന്നുകൾ തുടരാം.
*ഏഴുദിവസം കഴിഞ്ഞ് ലക്ഷണങ്ങളില്ലെങ്കിൽ പുറത്തിറങ്ങാം. മാസ്ക് ധരിക്കൽ കർശനമായി തുടരണം.
No comments:
Post a Comment