Saturday, 5 February 2022

മൂന്നാം തരംഗം പതിവുകൾ ശൈലി മാറ്റിപ്പിടിച്ച് ജനം



മൂന്നാം തരംഗം പതിവുകൾ ശൈലി മാറ്റിപ്പിടിച്ച് ജനം  

കൊല്ലം : കൊവിഡിന്റെ മൂന്നാം തരംഗം കടുത്തതോടെ ജനങ്ങൾ പതിവ് ജീവിത രീതിയിൽ നിന്നും വ്യതിചലിച്ചു തുടങ്ങി. ചെറിയ രോഗങ്ങൾക്ക് പോലും ആശുപത്രികളിൽ കയറിയിറങ്ങിയവർ ആശുപത്രികളിൽ എത്താതായി.
 പാരിപ്പള്ളി മെഡിക്കൽ കോളേജിലടക്കമുള്ള ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. കഴിഞ്ഞ ഒരാഴ്ച മുൻപ് വരെ മെഡിക്കൽ കോളേജ് 
ആശുപത്രി ഒ പി യിൽ എത്തിയിരുന്ന രോഗികൾ അഞ്ഞൂറിന് മുകളിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ 
250ൽ താഴെയാണ്.
പ്രധാന ഒ പിയും ഗൈനക്കോളജി, ഹൃദയ രോഗവിഭാഗം ഒ പി കളും ചേർത്ത് 2000 ൽ അധികം രോഗികൾ ചികിത്സ തേടിയെത്തിയിരുന്ന ആശുപത്രിയാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ്. സ്വകാര്യ ആശുപത്രികളും  പ്രതിസന്ധിയിലാണ്. 
 ഒ പി യും ശസ്ത്രക്രിയയും എന്തിന് അത്യാഹിത വിഭാഗത്തിൽ പോലും രോഗികൾ കുറഞ്ഞു. പരിശോധനകളും ചികിത്സകളും നിർത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്തതും ഇതിന് കാരണമായി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സന്ദർശനം നിരോധിക്കുകയും ചെയ്തതോടെ ആശുപത്രി പരിസരം നിശ്ചലമായി. ഇപ്പോൾ രോഗിയും അടുത്ത ബന്ധുവും മാത്രമാണ് ആശുപത്രിയിൽ എത്തുക അതും ഡോക്ടറെ നേരിൽ കാണണമെങ്കിൽമാത്രം.
പരിശോധനകളെന്തെങ്കിലുമുണ്ടെങ്കിൽ അത് സ്വന്തം സ്ഥലത്ത് നടത്തി ഫലവുമായി വരും. ആശുപത്രിയിലും പരിസരത്തും ചെലവിടുന്ന സമയം കുറയ്ക്കാനാണിത്. കൊവിഡ് കാലത്തിനു മുമ്പ് ആശുപത്രി ഒ പി യിലേക്ക് കുടുംബമായാണ് എത്തിയിരുന്നത്. ഒരാളെയാണ് മെഡിക്കൽ  എത്തിക്കുന്നതെങ്കിലും കുടുംബത്തിലെ കുട്ടികളടക്കം ആർക്കെങ്കിലും ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധിപ്പിക്കും. 
പിന്നെ ഭക്ഷണം, ചെറിയ ഷോപ്പിങ്ങ് തുടങ്ങിയവയ്ക്കായി പരിസരത്ത് സമയം ചെലവിടും. ഈ തിരക്ക് മുതലെടുത്ത് ആശുപത്രി പരിസരത്ത് വ്യാപാരം വളർന്നു.ലോക്ക് ഡൗണും തുടർന്ന് വന്ന കൊവിഡ് കാലവും കച്ചവട. സ്ഥാപനങ്ങളും പ്രതിസന്ധിയിലായി 
 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ചിലത് താത്കാലികമായി നിർത്തി. ഇതിൽ അഞ്ഞൂറിലധികം പേർക്കാണ് സ്ഥിരം തൊഴിൽ വീണ്ടും നഷ്ടമായത് . മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രമാണ് വളരെ ചെറിയ തോതിലെങ്കിലും കച്ചവടം ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ജീവതശൈലി മാറിയതായി
കച്ചവടക്കാർ പറയുന്നു പലരും ഹോട്ടലുകളിൽ. കയറാൻ മടിക്കുകയാണ് അത് കൊണ്ട് തന്നെ 
ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇപ്പോഴും പ്രതിസന്ധിയിൽ തന്നെ. ഭക്ഷണവും വെള്ളവും വീട്ടിൽനിന്ന് കൊണ്ടുവന്ന് വാഹനത്തിൽവെച്ച് കഴിക്കും.
അല്ലെങ്കിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആശുപത്രിവിട്ട് അൽപ്പദൂരം എത്തിയശേഷം വാങ്ങിക്കഴിക്കും. എന്തായാലും ആശുപത്രി പരിസരം ഒഴിവാക്കും.
ആശുപത്രിക്ക് പുറത്തുനിന്ന് വാങ്ങേണ്ട മരുന്നുകളും ആശുപത്രി ഉപകരണങ്ങളും ആണെങ്കിൽ അത് സ്വന്തം നാട്ടിലെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങും. അല്ലെങ്കിൽ ഓൺലൈനായി വരുത്തും.
മിക്കവരും വീടിനടുത്തുനിന്ന് ഓട്ടോയോ ടാക്സിയോ സ്വന്തം വണ്ടിയോ ആശ്രയിച്ചാണ് വരുക. ഇതോടെ ഇവിടെ ഓട്ടം കാത്തുകിടക്കുന്നവർക്ക് നഷ്ടം. ബസിൽ വന്നിരുന്നവർ പുറത്ത് മറ്റാവശ്യങ്ങൾക്ക് പരിസരത്തെ വാഹനങ്ങളെ ആശ്രയിച്ചിരുന്ന രീതി മാറിയതോടെ ആശുപത്രി പരിസരത്തെ കച്ചവട സ്ഥാപനങ്ങളും മെഡിക്കൽ സ്റ്റോറുകളും പ്രതിസന്ധിയിലായി 


No comments:

Post a Comment