ചാത്തന്നൂർ: നിർമ്മാണം പൂർത്തിയാക്കി ഉത്ഘാടനം കാത്ത് കഴിയുന്ന കനാൽ പാലമാണ് തകർന്ന് തുടങ്ങിയത്. ചാത്തന്നൂർ പഞ്ചായത്തിലെ വരിഞ്ഞം വാർഡിൽ എം എൽ എ ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തോളം(892719.00) രൂപ ഉപയോഗിച്ച് നിർമ്മിച്ച പാലമാണിത്. നിർമ്മാണം പൂർത്തിയായി വരുന്നതെയുള്ളൂ അതിനിടയിലാണ് കൈവരിക്കായി നിർമ്മിച്ച സ്ഥലത്തിന്റെ ഫൗണ്ടേഷൻ തകർന്നത് ഫൗണ്ടേഷന്റെ അടിഭാഗത്ത് വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാതെ ചെറുഭിത്തി കെട്ടി അതിന്റെ മുകളിൽ കൈവരി ഉറപ്പിക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്നതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗതെത്തിയത്. പാലത്തിന്റെ നിർമ്മാണപ്രവർത്തിയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി നാട്ടുകാർ ആരോപിക്കുന്നു ജി എസ് ജയലാൽ എം എൽ എയുടെയും
സിപിഎംകാരനായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെയും മേൽനോട്ടത്തിൽ കെ ഐ പി ഉദ്യോഗസ്ഥരാണ് നിർമ്മാണം പ്രവർത്തികൾ നടത്തിയത് ഏകദേശം അഞ്ചു ലക്ഷം രൂപ പോലും ഇ ചെറിയ നടപാത്യ്ക്കും ചെറിയ പാലത്തിനും വേണ്ടാ എന്ന് എന്ജനിയറിങ്ങ് വിദഗ്ദർ പറയുമ്പോൾ ആണ് എട്ട് ലക്ഷത്തോളം രൂപ ചിലവാക്കി നടത്തിയ നിർമ്മാണം പ്രവൃത്തിയിൽ ഗുരുതരമായ അഴിമതിയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരനും ചേർന്ന് നടത്തിയിരിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
ഫോട്ടോ:നിർമ്മാണം പൂർത്തിയായ കെ ഐ പി പാലത്തിന്റെ നടപാത
തകർന്ന നിലയിൽ.
No comments:
Post a Comment