കൊല്ലം: മൂന്നാം തരംഗത്തിൽ
ജില്ലയിലെ കൊറോണ ചികിത്സാ സംവിധാനം താളം തെറ്റുന്നു. രോഗികളുടെയോ രോഗം ഭേദമായവരുടെയോ കൃത്യമായ കണക്കുകൾ ജില്ലാ ഭരണകൂടത്തിന്റെ കൈവശമില്ല. രോഗികൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ കൊവിഡ് പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ മേഖലയിൽ നിന്നും രോഗികളുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറുകയുമില്ല ഇതെല്ലാം കൊണ്ട് തന്നെ കൊവിഡ് രോഗികളുടെ കൃത്യമായ കണക്കുകൾ ജില്ലാ ഭരണകൂടത്തിന്റെ കൈവശവും ആരോഗ്യ വകുപ്പ് കൈവശവുമില്ല.ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അനാസ്ഥ മൂലം
ജനങ്ങൾ ആശുപത്രികളിൽ പോകാതെ വീടുകളിലും സ്വയം ചികിത്സയിലേക്കും മാറി. രോഗം മറച്ചു വച്ച് പലരും കടകളിലേക്കും ആശുപത്രികളിലേക്കും പോകുന്നത് മൂലം രോഗം സാമൂഹ്യവ്യാപനത്തിലേക്ക് കടന്നു.
ജനങ്ങൾ സ്വയം ചികിത്സയിലേക്കും മാറി നിലവിലുള്ള രോഗികളിൽ 60ശതമാനവും വീടുകളിൽ തന്നെ കഴിയുകയാണ് രോഗലക്ഷണമുള്ളവർ പോലും പരിശോധന നടത്താതെ വീടുകളിൽ തന്നെ കഴിയുകയാണ്.
കൊറോണ രോഗികളുടെ കണക്കുകളോ എത്ര പേർ ക്വാറന്റെയനിൽ ഉണ്ടെന്നോ വീടുകളിൽ ചികിത്സയിൽ ഉണ്ടെന്നോ കൃത്യമായ കണക്കുകൾ ജില്ലാ ഭരണകൂടത്തിന്റെയോ പ്രാദേശിക ഭരണകൂടത്തിന്റെയോ പക്കൽ ഇല്ല.
പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും കൊവിഡ് പരിശോധന നടത്തി പോസിറ്റീവ് ആകുന്നവരുടെയും കണക്ക് ജില്ലാ ഭരണകൂടത്തിന്റെ കൈയിൽ എത്താറില്ലായെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
പ്രൈമറി ഹെൽത്ത് സെന്ററിലും കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ മുഖേനയും നടക്കുന്ന പരിശോധനകളുടെ പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് ജില്ലാ ഭരണകൂടം ദിനവും പുറത്ത് വിടുന്നത്. ജില്ലയിൽ ദിനവും പോസിറ്റീവ് ആകുന്ന രോഗികളുടെ എണ്ണം ദിനവും ജില്ലാ ഭരണകൂടം പുറത്ത് വിടുന്ന കണക്കുകളും തമ്മിൽ വൻ വിത്യാസമുണ്ടെന്ന് ആരോപണമുയരുന്നത്.
@ മരണനിരക്ക് പുറത്തു വിടാതെ അധികൃതർ
കൊറോണ ബാധിച്ചു
ചികിത്സാ കേന്ദ്രങ്ങളിലും അല്ലാതെയും മരിക്കുന്നവരുടെ കണക്കുകൾ പുറത്ത് വിടാതെ അധികൃതർ. ഓക്സിജൻ
കിട്ടാതെയും പരിചരണത്തിന്റെയും അധികൃതരുടെ അനാസ്ഥ മൂലവും കൊറോണ ചികിത്സാ കേന്ദ്രങ്ങളിൽ മരിച്ചവർ നിരവധിയാണ്.
ഇതിന്റെയെല്ലാം കണക്കുകൾ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും മൂടിവയ്ക്കുകയാണ്. ജില്ലയിൽ നാളിതുവരെ എത്രപേര് കൊറോണ ബാധിച്ചു മരിച്ചുവെന്ന യഥാർത്ഥ കണക്ക് ജില്ലാ ഭരണകൂടം മൂടിവയ്ക്കുകയാണ്.
കൊറോണ ചികിത്സാ കേന്ദ്രങ്ങളിൽ
ഇപ്പോഴും കടുത്ത ഒക്സിജൻ ഷാമമാണ് നിരവധി രോഗികളാണ് ഒക്സിജൻ കിട്ടാതെ പിടഞ്ഞു വീണു മരിക്കുന്നത്.
ഒക്സിജൻ സിലിണ്ടറുകൾ സമയാസമയം മാറ്റുകയോ ക്ഷാമമുണ്ടായാൽ സമയാസമയം ഒക്സിജൻ എത്തിക്കുകയോ ചെയ്യുകയില്ല തികച്ചും നിരുത്തരപരമായ ചികിത്സയാണ് ജില്ലയിലെ
ചികിത്സാ കേന്ദ്രങ്ങളിൽ നടക്കുന്നത് എന്ന് ചികിത്സ കഴിഞ്ഞു രക്ഷപെട്ടവർ പറയുന്നു. പ്രായമുള്ളവരെ പരിശോധന നടത്തുകയോ ചികിത്സ നടത്തുകയോ ചെയ്യാറില്ല.അസുഖം മൂർച്ചിച്ചു വെന്റിലേറ്ററിലേക്ക് മാറ്റേണ്ടവരെ പോലും മാറ്റുന്നില്ല. നിരവധിപേരാണ് ഇവിടെ സമയാസമയം ചികിത്സ കിട്ടാതെ മരിച്ചത് എന്ന് ബന്ധുക്കൾ സാഷ്യപ്പെടുത്തുന്നു.
ഗൃഹ ചികിത്സ അപകടകരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ @ കൊവിഡ് മൂന്നാംതരംഗത്തിൽ വ്യാപനം കൂടിയെങ്കിലും രോഗതീവ്രത കുറവായതിനാൽ രോഗികളിൽ കൂടുതൽപേരും വീട്ടിലാണ് കഴിയുന്നത്. ഗുരുതര ലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഇല്ലെങ്കിൽ നല്ല ഭക്ഷണവും വിശ്രമവും മരുന്നുമായി സുരക്ഷിതമായി വീട്ടിൽ നിരീക്ഷണം പൂർത്തിയാക്കാം. ശ്രദ്ധയും ജാഗ്രതയും പുലർത്തണം. 60 ന് മുകളിൽ പ്രായമുള്ളവർക്കും മറ്റ്അ സുഖങ്ങളുള്ളവർക്കും പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വീട്ടിലെ പരിചരണത്തിനുള്ള പ്രധാന നിർദേശങ്ങൾ
@ പനി, തൊണ്ടവേദന, ചുമ, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ പരിശോധനാഫലത്തിന് കാത്തുനിൽക്കാതെ ക്വാറന്റീനിൽ പ്രവേശിക്കണം. വീട്ടിൽ ഗുരുതര അസുഖമോ പ്രായമുള്ളവരോ ഉണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം ഒഴിവാക്കണം @ മാസ്ക് ധരിക്കണം എൻ 95 മാസ്കോ മൂന്ന് പാളി മാസ്കോ ധരിക്കണം അല്ലെങ്കിൽ തുണിമാസ്ക് ഇടുകയാണെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ആന്റിബയോട്ടിക് മരുന്നുകൾ വാങ്ങി സ്വയം ചികിത്സ പാടില്ല. പനിയോ, ചുമയോ ഉണ്ടെങ്കിൽ ടെലിമെഡിസിൻ വഴിയോ വാർഡ്തല ആരോഗ്യപ്രവർത്തകർ വഴിയോ മരുന്ന് ലഭ്യമാക്കണം.
@ നന്നായി വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറിയും ഉൾപ്പെടുത്തി സമീകൃതാഹാരം കഴിക്കുക. @ മാനസിക സമ്മർദങ്ങളോ ആശങ്കകളോ ഇല്ലാതെ വിശ്രമിക്കണം.
@ പനി, ഓക്സിജൻ അളവ്, പ്രമേഹം, ബി.പി. എന്നിവ പരിശോധിക്കാനുള്ള സംവിധാനം കരുതണം. 100 ഡിഗ്രി ഫാരൻഹീറ്റിൽ ഉള്ള പനി മൂന്നുദിവസത്തിൽ കൂടുതൽ നിൽക്കുകയാണെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം.
@ നെഞ്ചിൽ കനം, കിതപ്പ്, ശ്വാസംമുട്ടൽ വലിയ ക്ഷീണം, ഓക്സിജൻ അളവ് 94-ൽ താഴെയാവുക എന്നിവയുണ്ടായാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. *ഓക്സിജൻ അളവ് നോർമൽ (94-ൽ കൂടുതൽ) ആണെങ്കിലും ദിവസത്തിൽ ഒരുതവണ ആറുമിനുട്ട് വാക് ടെസ്റ്റ് എടുക്കണം. സാധാരണ നടക്കുന്ന വേഗത്തിൽ മുറിക്കകത്ത് ആറ് മിനിറ്റ് നടന്നശേഷം ഓക്സിജൻ അളവ് പരിശോധിക്കണം. ഇത് നേരത്തേയുള്ള ഓക്സിജൻ അളവിനെക്കാളും രണ്ടുപോയിന്റ് താഴെയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം. @ 60 വയസ്സിന് മുകളിലുള്ളവർക്കും, പ്രമേഹം, ബി പി തുടങ്ങിയ മറ്റ് അസുഖങ്ങളുള്ളവർക്കും കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നൽകണം. പ്രമേഹം, ബി പി എന്നിവ പരിശോധിക്കണം. നിലവിൽ കഴിക്കുന്ന മരുന്നുകൾ തുടരാം.
@ ഏഴുദിവസം കഴിഞ്ഞ് ലക്ഷണങ്ങളില്ലെങ്കിൽ പുറത്തിറങ്ങാം. മാസ്ക് ധരിക്കൽ കർശനമായി തുടരണം.
@ വീട്ടിലുള്ള മറ്റുള്ളവർക്ക് ലക്ഷണമില്ലെങ്കിൽ നിലവിൽ കൊവിഡ് പരിശോധന വേണ്ട. @ പ്രതിരോധ നടപടികളും മുൻകരുതലും എടുക്കാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കൊറോണ പ്രതിരോധത്തിൽ ജാഗ്രത പുലർത്തിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മൂന്നാം തരംഗത്തിൽ കാണിക്കുന്ന ഉദാസീനത രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. വാർഡ്, ഡിവിഷൻ തലങ്ങളിൽ ജാഗ്രത സമിതികളില്ല,
രാക്ഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നില്ല, സന്നദ്ധസംഘടകളുടെ സഹായം തേടാൻ പോലും ജനപ്രതിനിധികൾ തയ്യാറായിട്ടില്ല രോഗികളുടെ കൃത്യമായ കണക്കുകളില്ല ആശാപ്രവർത്തകരുടെ ഭവന സന്ദർശനം പോലുമില്ല അതെല്ലാം കൊണ്ട് തന്നെ വാർഡ് തലത്തിൽ പോലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റി.
No comments:
Post a Comment