Saturday, 5 February 2022

ലഹരിനുരയുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ

ലഹരിനുരയുന്ന പരവൂരിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

@ലഹരി വ്യാപാര രംഗത്ത് വിദേശികളും 

കൊല്ലം : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാപ്പിൽ മുതൽ കൊല്ലം വരെയുള്ള തീരദേശം 
ലഹരിയുടെ പറുദീസയായി മാറുന്നു.
 എല്ലാത്തരം മയക്കുമരുന്നുകളും ഇവിടെയുണ്ട്. ബ്രൗൺഷുഗർ, കെറ്റാമിൻ, എൽ എസ് ഡി, സ്റ്റാമ്പ്, എം ഡി എം എ, നൈട്രോസെപാം, നൈട്രോസൺ, ലോറസെപാം, ട്രമഡോൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഇവിടെ എത്തുന്നുണ്ട്.പരവൂർ. മയ്യനാട് റെയിൽവേ സ്റ്റേഷനുകൾ വഴിയാണ് ഇവിടേക്ക് മയക്കുമരുന്നുകൾ കൂടുതലായും എത്തിക്കുന്നത്.
ഗോവ, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് പരവൂരിൽ  മയക്കുമരുന്ന് എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും 
വിദേശ വിനോദസഞ്ചാരികളാണ് മയക്കുമരുന്ന് പ്രധാനമായും ഇവിടേക്ക് എത്തിക്കുന്നത്. ആവശ്യക്കാർക്ക് ഇവർ ഇടനിലക്കാരായി നിന്നു മയക്കുമരുന്ന് വില്ക്കുന്നതാണ് രീതി. വിദേശികൾ ബിനാമികളെ വച്ച് നടത്തുന്ന റിസോർട്ടുകളും ഹോട്ടലുകളുമുണ്ടിവിടെ. ഇവിടങ്ങളിലും മയക്കുമരുന്ന് കച്ചവടം നടക്കുന്നതായാണ് സൂചന.
ഡി ജെ പാർട്ടികളിൽ മയക്കുമരുന്നിന്റെ ഉപയോഗമുണ്ട്. വിദേശ ടൂറിസ്റ്റുകൾ കഞ്ചാവ് അധികം ഉപയോഗിക്കാറില്ല. ചരസ്, ഹാഷിഷ് ഓയിൽ എന്നിവയോടാണ് താത്‌പര്യം. വിദേശികൾ നേരിട്ട് ഇടപാടുകൾ നടത്തുന്നതിനാൽ വില്പനക്കാരെ കണ്ടെത്താൻ അധികൃതർക്ക് കഴിയാറില്ല. ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഈ മേഖലയിൽ ലഹരിവ്യാപാരം നടത്തുന്നുണ്ട്.വർക്കല കേന്ദ്രീകരിച്ചു നടന്ന ലഹരി വ്യാപര ശൃംഖലയാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള കച്ചവടത്തിന് ചുക്കാൻ പിടിക്കുന്നത്.വർക്കലയിൽ പോലീസിന്റെ നർക്കോട്ടിക്ക്‌ വിഭാഗം പരിശോധന ശക്തമാക്കിയതോടെ പരവൂർ കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം തുടങ്ങിയത്. ഇടവ, കാപ്പിൽ മേഖലകളിലും തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പനയുണ്ട്.
ഇ കഞ്ചാവ് സംഘങ്ങളെ ഉപയോഗിച്ച് കൊണ്ടാണ് ഇവർ കച്ചവടം തുടങ്ങിയിരിക്കുന്നത്.
ആവശ്യക്കാരായെത്തുന്ന നാട്ടുകാർക്കും തദേശിയർക്കും 
ഇവിടങ്ങളിൽനിന്നു തടസ്സമില്ലാതെ ലഹരി ലഭിക്കുന്നുണ്ട്.

No comments:

Post a Comment