പഞ്ചായത്തിന്റെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കുറ്റിയടിച്ചതോടെയാണ്
വസ്തു കാണാനില്ലായെന്ന് അറിയുന്നത്. ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി
വസ്തു ഉടമ വിട്ട് കൊടുക്കുകയും
സെക്രട്ടറിയുടെ പേരിലെഴുതി പേരിൽ കൂട്ടി കരം ഒടുക്കുകയും ചെയ്ത ഭൂമിയാണിത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ ചുറ്റുമതിലിനായി പാറ കൊണ്ട് അടിസ്ഥാനവും കെട്ടിയ ഭൂമിയാണിത്.
ഇതിന് പിന്നാലെ കെട്ടിടം കെട്ടാനുള്ള പണം അനുവധിക്കുകയും പിന്നാലെ പഞ്ചായത്തിന്റെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കെട്ടിടത്തിന് വേണ്ടി വസ്തു അളന്നപ്പോൾ ആണ് അര സെന്റ് ഭൂമി കാണാനില്ലെന്ന് കണ്ടെത്തിയത് തുടർന്ന് വസ്തു ഉടമസ്ഥന്റെ പുരയിടത്തിൽ കയറി കുറ്റിയടിക്കുകയായിരുന്നു. തുടർന്ന് വസ്തു ഉടമ പ്രമാണത്തിലുള്ള സ്കെച്ച് പ്ലാൻ പ്രകാരമല്ല കുറ്റിയടിച്ചത് എന്ന് ആരോപിച്ചു കൊണ്ട് പഞ്ചായത്തിൽ പരാതിയുമായി എത്തുകയും ചെയ്തതോടെ ഉദ്യോഗസ്ഥർ സമീപത്തുള്ള മറ്റൊരു വസ്തു ഉടമയ്ക്ക് വസ്തു വിട്ട് കൊടുത്തതായി കണ്ടെത്തി
ഒരു വർഷം മുൻപാണ് സെന്റിന് അറുപത്തിനായിരം രൂപ പ്രകാരം ഭൂമി സെക്രട്ടറിയുടെ പേരിൽ രെജിസ്റ്റർ ചെയ്തത്. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അളന്നു തിരിച്ച അഞ്ചു സെന്റ് വസ്തുവാണ് ഫൗണ്ടേഷൻ കെട്ടി കഴിഞ്ഞപ്പോൾ നാലര സെന്റ് ആയി മാറിയത് ചതുരാകൃതിയിലുള്ള വസ്തു എൽ ആകൃതിയിലാക്കുകയും ചെയ്തത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫൗണ്ടേഷൻ കെട്ടിയ കരാറുകാരനും തൊട്ടടുത്ത വസ്തു ഉടമസ്ഥനും ഉദ്യോഗസ്ഥരും നടത്തിയ അഴിമതിയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
No comments:
Post a Comment