ചേനമത്ത് ക്ഷേത്ര
പരിസരത്ത്
ചാത്തന്നൂർ: പരസ്യമദ്യപാനത്തിന് ശേഷം മദ്യകുപ്പികളും ഭഷണാവാശിഷ്ടങ്ങളും
തെരുവോരത്ത് ഉപേക്ഷിക്കുന്നതായി പരാതി. മാമ്പള്ളികുന്നം കുറുങ്ങൽ ഏലാ റോഡിലും പ്രശസ്തമായ മാബള്ളികുന്നം ചേനമത്ത് ക്ഷേത്രത്തിന് സമീപവുമാണ് മദ്യപാനത്തിന് ശേഷം മദ്യകുപ്പികളും ബീയർ കുപ്പികളും ആഹാരത്തിന്റെ മാംസാവാശിഷ്ടങ്ങളും ഉപേക്ഷിക്കുന്നത്.കൂടാതെ മെഡിക്കൽ മാലിന്യവും കുട്ടികളുടെ മലവിസർജ്യം കലർന്ന സ്നഗി അടക്കമുള്ള അവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നത്. രാവിലെ നടക്കാൻ ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലം കൂടിയായ ഇവിടെ ഇൻസുലിൻ സിറിഞ്ചുകൾ കാലിൽ തറച്ചപ്പോൾ ആണ് മെഡിക്കൽ മാലിന്യം കൂടുതലായും ഉപേക്ഷിച്ച നിലയിൽ കണ്ടത്. ദൂരസ്ഥലത്ത് നിന്നുള്ള വാഹനങ്ങളാണ് ഇവിടെ കൂടുതലായി എത്തി ഉച്ച സമയങ്ങളിൽ വിശ്രമിക്കാറുണ്ട് ഇവരാണ് മദ്യകുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു ആളൊഴിഞ്ഞ സ്ഥലമായതിനാൽ മാലിന്യവും ഇവിടെ തള്ളുകയാണ്.സി സി ടി വി ക്യാമറ സ്ഥാപിച്ചാൽ ഒരു പരിധി വരെ ഇവിടുത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കെ പഞ്ചായത്ത് അധികൃതർ അതിന് തയ്യാറാകാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: റോഡരികിൽ ഉപേക്ഷിച്ച മദ്യകുപ്പികളും മെഡിക്കൽ മാലിന്യവും.
.
No comments:
Post a Comment