വരാന്ത്യ ലോക്ക് ഡൗണിന്റെ മറവിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അനധികൃതമായുള്ള മണ്ണെടുപ്പും കുന്നിടിച്ചു നിരത്തലും വ്യാപകമാകുന്നു
ചാത്തന്നൂർ : വരാന്ത്യ ലോക്ക് ഡൗണിന്റെ മറവിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അനധികൃതമായുള്ള മണ്ണെടുപ്പും കുന്നിടിച്ചു നിരത്തലും വ്യാപകമാകുന്നു.സമ്പൂർണ്ണ ലോക്ക് ഡൗൺ ദിവസമായ ഇന്നലെ നൂറ് കണക്കിന് ലോഡ് മണ്ണാണ് പോലീസിനെ നോക്ക് കുത്തിയാക്കി കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ, ചിറക്കര പഞ്ചായത്തിലെ ഉളിയനാട്,ചാത്തന്നൂർ പഞ്ചായത്തിലെ ഇടനാട് മേഖലകളിൽ നിന്നും കടത്തിയത്. ജനവാസം കുറഞ്ഞതും പോലീസിനും റവന്യു ഉദ്യോഗസ്ഥർക്കും ഒറ്റപ്പെട്ടതുമായ മേഖലകളിലാണ് തണ്ണീർ തടങ്ങളും വയലുകളും ചതുപ്പ് നിലങ്ങളും നികത്തുന്നത്. പരിസ്ഥിതിലോല മേഖലകളിലെ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതും അധികലോഡുകളാക്കി ടിപ്പറുകളിൽ മണ്ണുകടത്തുന്നതും മറ്റുസ്ഥലങ്ങളിൽ മണ്ണുനിക്ഷേപം നടത്തുന്നതുമെല്ലാം അനധികൃതമായാണ്. റവന്യൂ അധികൃതരോ പോലീസോ പരിശോധനയ്ക്ക് ചെന്നാൽത്തന്നെ അവരുടെ വരവ് പ്രധാന ജങ്ഷനുകളിലും വഴിയോരത്തുമെല്ലാം നേരത്തെ നിലയുറപ്പിക്കുന്ന സംഘാംഗങ്ങൾ നിരീക്ഷിച്ച് ചോർത്തിനൽകുകയുംചെയ്യും. അർധരാത്രിക്കും പുലർച്ചെയ്ക്കുമിടയിലാണ് മണ്ണുകടത്തലും നികത്തലും പ്രധാനമായും നടക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ ദിവമായ ഇന്നലെ പകൽ തന്നെയായിരുന്നു മണ്ണ് ഖനനം നടത്തിയത്.ഇ മണ്ണ് സമീപമേഖലകളിലെ വയലുകളും തണ്ണീർത്തടങ്ങളും മറ്റും നികത്താനാണ് ഉപയോഗപ്പെടുത്തുന്നത്. സിപിഎം നേതാക്കളുടെ ഒത്താശയോടെ ചാത്തന്നൂർ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവരുടെ പ്രവർത്തനം നടക്കുന്നത്.
@ നികത്താൻ പ്രത്യേക കോക്കസ്നികത്താൻ അനുമതിയില്ലാത്ത പ്രദേശങ്ങൾ മണ്ണിട്ട് നികത്തിനൽകാൻ പ്രത്യേക കോക്കസുകൾതന്നെ ചില പ്രാദേശിക ഭരണകക്ഷി രാഷ്ട്രീയനേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. വയൽ നികത്തി കരഭൂമിയായ പ്രദേശങ്ങൾക്ക് സമീപത്തെ മറ്റ് ‘ആവശ്യക്കാർക്കും'’ഇവർ തങ്ങളുടെ സേവനം ലഭ്യമാക്കുമെന്നതിനാൽ ആളുകൾ പരാതി നൽകാതെ ‘ഗുണഭോക്താക്കൾ’ ആവുകയാണ് ചെയ്യുന്നത്. അനധികൃത നടപടിക്കു കക്ഷിരാഷ്ട്രീയഭേദമെന്യേ തത്പരകക്ഷികൾ ഒന്നിക്കുന്നയിടങ്ങളിലാവട്ടെ ഒരുസംഘടനയും ആക്ഷേപവുമായി രംഗത്തെത്താറുമില്ല. പ്രകൃതി സ്നേഹികളെന്ന പേരിൽ നടക്കുന്നവർ ഉണ്ടാക്കിയ സംഘടനകളുടെ നേതാക്കൾ തന്നെ ഇടനിലക്കാരായി മാറിയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും കരമണ്ണു ഖനനം നടത്തുന്നത് കുന്നിടിച്ച് വയലുകളും തണ്ണീർത്തടങ്ങളും നികത്തിവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലും വില്ലേജ് അധികൃതർ തിരിഞ്ഞു നോക്കാറില്ല. അത് കൊണ്ട് തന്നെ പോലിസിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ലോക്ക് ഡൗൺ ദിവസം ആഘോഷമാക്കി ഖരമണ്ണ് കുന്നിടിച്ചു തണ്ണീർ തടങ്ങൾ നികത്തുകയാണ്.
No comments:
Post a Comment