ജില്ലാ സെക്രട്ടറി ജയശങ്കർ സ്വാഗതവും സിജുമനോഹരൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി വിളക്കുടി ചന്ദ്രൻ (രക്ഷാധികാരി), ബി. സജൻലാൽ(പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായി സുരേഷ്മോഹൻ, ഗിരിജകുമാരി, അജിമോൻ, കെ. മുരളീധരൻ, കെ. ബി. അജയകുമാർ, അനിമോൻ. കെ. രമണൻ (ജനറൽ സെക്രട്ടറി) സെക്രട്ടറിമാരായി മായസൂര്യ, ആലഞ്ചേരിജയചന്ദ്രൻ, രമ്യസുനിൽ, രാജീവ് കൊല്ലം, രഞ്ജിത് കുന്നത്തൂർ,ജയശങ്കർ, രാജേഷ്ബാബു, ഹരീഷ് തെക്കടം(ട്രഷറർ)
ഫോട്ടോ :ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം
സംസ്ഥാന പ്രസിഡന്റ് അജിത്കർത്താ ഉദ്ഘാടനം ചെയ്യുന്നു.
സത്യസന്ധതയും കൃത്യനിഷ്ഠയുമായിരിക്കണം കച്ചവടത്തിന്റെ മുഖമുദ്ര -ചെങ്കൽ രാജശേഖരൻ
സത്യസന്ധതയും കൃത്യനിഷ്ഠയുമായിരിക്കണം കച്ചവടത്തിന്റെ മുഖമുദ്രയെന്ന് വ്യാപാരി വ്യവസായ സംഘം സംസ്ഥാന രക്ഷാധികാരി ചെങ്കൽ രാജശേഖരൻ പറഞ്ഞു വ്യാപാരി
വ്യവസായ സംഘം ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം സത്യസന്ധമായ കച്ചവടം ചെയ്യുന്നവരെ ആർക്കും തകർക്കാൻ കഴിയുകില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യാപാര-വ്യവസായ മേഖല അതീവ സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം, ഓൺലൈൻ വ്യാപാരത്തിൽ നിന്നുള്ള വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന നികുതിഭാരം എന്നിവ കാരണം കേരളത്തിൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ് അവരെ കരകയറ്റാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
No comments:
Post a Comment