Friday, 25 February 2022

എല്ലാം നടത്തിപ്പുകാരന്റെ ഇഷ്ടത്തിന് നടക്കുന്നു സിപിഐ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം



എല്ലാം നടത്തിപ്പുകാരന്റെ ഇഷ്ടത്തിന് നടക്കുന്നു സിപിഐ സമ്മേളനങ്ങളിൽ 
മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം 
   
കൊല്ലം : സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങളിൽ 
ത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎംനുമെതിരെ  രൂക്ഷ വിമർശനം.
 പോലീസ് ഭരണത്തിലെ വീഴ്ചകളാണ് സമ്മേളനത്തിലെ പൊതുചർച്ചയിൽ അതിരൂക്ഷ വിമർശനമുയർന്നത്. പോലീസ് ഭരണത്തിലെ വീഴ്ചകളും
സഹകരണ മേഖലയിൽ നടമാടുന്ന അഴിമതിയും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്.തുടർഭരണം ലഭിച്ചപ്പോൾ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിക്കുന്നത്
 സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചത്.മുഖ്യമന്ത്രി വെറും നടത്തിപ്പ് കാരാനായി മാറി
നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും അഭിപ്രായം ഉയർന്നു.
പരിചയസമ്പന്നരായ മന്ത്രിമാരെ മാറ്റിനിർത്തിയത് മന്ത്രിസഭയുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നാണ് പ്രധാന വിമർശനം. തീരുമാനങ്ങൾ പാർട്ടി കൂട്ടായി എടുത്തതാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും നടത്തിപ്പിക്കാരന്റെ ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ തന്നെയാണ് പൊതുചർച്ച ലക്ഷ്യമിട്ടത്. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികൾ വിമർശിച്ചു. സെക്രട്ടറിയേറ്റിലടക്കം 
ഇന്ന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്
എൻ ജി ഒ യൂണിയൻകാരാണ്.
ഉദ്യോഗസ്ഥതലത്തിൽ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ  സ്ലീപ്പർ സെല്ലുകൾ സജീവമാണ്. ഡി വൈ എഫ് ഐയിൽ  കഞ്ചാവ് മയക്കുമരുന്ന് സജീവമായുണ്ട് യുവാക്കളെ കൂടെ നിർത്താൻ സിപിഎം നേതാക്കൾ ഇവർക്ക് സംരക്ഷണം നൽകുകയാണ്‌. എസ് എഫ് ഐ ലൗ ജിഹാദിന്റെ റിക്രൂട്ടിoഗ് ഏജൻസിയായി മാറി.പെൺകുട്ടികൾ എസ് എഫ് ഐ ലേക്ക് പ്രവർത്തിക്കാൻ പോകുന്നതിന് രക്ഷിതാക്കൾ എതിരായി മാറി അത് മുതലെടുത്ത് എ ഐ എസ് എഫ് വളർന്നു വരണമെന്നും പ്രതിനിധികൾ പറഞ്ഞു. നിർണായക സമയത്തെല്ലാം സിപിഐയെ ആക്രമിക്കുന്ന സിപി എംന്റെ വികൃത മുഖം  തുറന്നുകാണിക്കാൻ പാർട്ടി തയ്യാറാകണമായിരുന്നു.അതിന് പകരം പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ പാദസേവകനായി മാറി സിപിഐ ഭരണത്തിൽ തിരുത്തൽ ശക്തിയായി മാറണം. കെ റെയിൽ പദ്ധതി സംബന്ധിച്ചും വിമർശനമുയർന്നു.
 കെ റെയിൽ പദ്ധതിയുടെ ഓഫീസിൽ ഡെപ്യൂട്ടി മാനേജരായി ജോൺ ബ്രിട്ടാസ് എം.പിയുടെ ഭാര്യയെ നിയമിച്ചതിലും വിമർശനമുയർന്നു.കെ റെയിൽ പദ്ധതി കേരളത്തിൽ നടക്കാൻ പാടില്ല അത് നടപ്പാക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് എന്നും 
വിമർശനമുയർന്നു മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടി തയ്യാറാകണം ഇല്ലെങ്കിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി കേരളത്തിൽ നഷ്ടമാകുമെന്നും പ്രതിനിധികൾ ആരോപിച്ചു.

@ സിപിഐ നേതാക്കൾക്കെതിരെ സംഘടനാ ചർച്ചയിൽ വിമർശനം.

മുട്ടിൽ മരംമുറി വിവാദത്തിന് പിന്നിൽ സിപിഐയുടെ നേതാക്കളും 
റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുമാണെന്ന് 
 വിമർശനം ഉയർന്നു.
 റവന്യു വകുപ്പിൽ എ ഐ ടി യു സി നേതാക്കൾ നടത്തുന്നത് അനധികൃത 
പണപ്പിരിവാണെന്നും വിമർശനം ഉയർന്നു. മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐയെ മുഖ്യമന്ത്രിയും സിപിഎമും 
കൈവിട്ടു  റവന്യൂ വകുപ്പു ഉദ്യോഗസ്ഥരെയും സിപിഐ മന്ത്രിയെയും പ്രതിസ്ഥാനത്ത് നിർത്തി സിപിഎം ആക്രമിച്ചു.പാർട്ടിയ്ക്കുള്ളിൽ വിഭാഗിയതയുണ്ടാക്കാൻ ആണ് പലരുടെയും ശ്രമം കൊല്ലം ജില്ലയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഒരു വിഭാഗത്തിന്റെ വ്യക്തതാവായി മാറി മന്ത്രി സ്ഥാനത്തേക്ക് ചിഞ്ചുറാണിയ്ക്ക് യോഗ്യതയില്ലായെന്നുമുള്ള ആരോപണങ്ങൾ ഉയർത്തി  പ്രതിനിധികൾ സിപിഐ നേതാക്കളെയും വെറുതെ വിട്ടില്ല.






കല്ലുവാതുക്കൽ പഞ്ചായത്തിൽ വീണ്ടും ഉദ്യോഗസ്ഥ അഴിമതി അങ്കണവാടിയ്ക്ക് വേണ്ടി വാങ്ങിയ വസ്തുവിൽ അര സെന്റ് കാണാനില്ല അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിൽ വീണ്ടും ഉദ്യോഗസ്ഥ അഴിമതി അങ്കണവാടിയ്ക്ക് വേണ്ടി വാങ്ങിയ വസ്തുവിൽ അര സെന്റ് കാണാനില്ല അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നു. ഒരു വർഷം മുൻപ് സെക്രട്ടറിയുടെ പേരിൽ രെജിസ്റ്റർ ചെയ്ത അഞ്ചു സെന്റ് പുരയിടത്തിലെ അരസെന്റ് ഭൂമി കാണാതായതിനെ തുടർന്ന്  വസ്തു കൊടുത്തയാളുടെ പുരയിടത്തിൽ കയറി
പഞ്ചായത്തിന്റെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കുറ്റിയടിച്ചതോടെയാണ്
വസ്തു കാണാനില്ലായെന്ന് അറിയുന്നത്. ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി
വസ്തു ഉടമ വിട്ട് കൊടുക്കുകയും
സെക്രട്ടറിയുടെ പേരിലെഴുതി പേരിൽ കൂട്ടി കരം ഒടുക്കുകയും ചെയ്ത ഭൂമിയാണിത്. പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ ചുറ്റുമതിലിനായി പാറ കൊണ്ട് അടിസ്ഥാനവും കെട്ടിയ ഭൂമിയാണിത്.
ഇതിന് പിന്നാലെ കെട്ടിടം കെട്ടാനുള്ള പണം അനുവധിക്കുകയും പിന്നാലെ പഞ്ചായത്തിന്റെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കെട്ടിടത്തിന് വേണ്ടി വസ്തു അളന്നപ്പോൾ ആണ് അര സെന്റ് ഭൂമി കാണാനില്ലെന്ന് കണ്ടെത്തിയത് തുടർന്ന്  വസ്തു ഉടമസ്ഥന്റെ പുരയിടത്തിൽ കയറി കുറ്റിയടിക്കുകയായിരുന്നു. തുടർന്ന് വസ്തു ഉടമ പ്രമാണത്തിലുള്ള സ്കെച്ച് പ്ലാൻ പ്രകാരമല്ല കുറ്റിയടിച്ചത് എന്ന് ആരോപിച്ചു കൊണ്ട് പഞ്ചായത്തിൽ പരാതിയുമായി എത്തുകയും ചെയ്തതോടെ ഉദ്യോഗസ്ഥർ സമീപത്തുള്ള മറ്റൊരു വസ്തു ഉടമയ്ക്ക് വസ്തു വിട്ട് കൊടുത്തതായി കണ്ടെത്തി 
ഒരു വർഷം മുൻപാണ് സെന്റിന് അറുപത്തിനായിരം രൂപ പ്രകാരം ഭൂമി സെക്രട്ടറിയുടെ പേരിൽ രെജിസ്റ്റർ ചെയ്തത്. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അളന്നു തിരിച്ച  അഞ്ചു സെന്റ് വസ്തുവാണ് ഫൗണ്ടേഷൻ കെട്ടി കഴിഞ്ഞപ്പോൾ നാലര സെന്റ് ആയി മാറിയത് ചതുരാകൃതിയിലുള്ള വസ്തു എൽ ആകൃതിയിലാക്കുകയും ചെയ്തത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫൗണ്ടേഷൻ കെട്ടിയ കരാറുകാരനും തൊട്ടടുത്ത വസ്തു ഉടമസ്ഥനും ഉദ്യോഗസ്ഥരും  നടത്തിയ അഴിമതിയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

Wednesday, 23 February 2022

പോളച്ചിറ ഏലായിൽഔഷധ നെൽ കൃഷി

പോളച്ചിറ ഏലായിൽ
ഔഷധ നെൽ കൃഷി

ചാത്തന്നൂർ: പോളച്ചിറ ഏലായിൽ
ഔഷധ നെൽകൃഷി ആരംഭിച്ചു.
ആയുഷ്ഗ്രാം നാഷണൽ ആയുഷ് മിഷന്റെയും ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഔഷധ കൃഷിയുമായി ബന്ധപ്പെട്ട ഞവര നെല്ലിന്റെ ഞാറ് നടീൽ കർമ്മം മീനാട് പോളച്ചിറ പാടശേഖരത്തിൽ നടന്നു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ 
 കൃഷി സംരംഭകനായ എസ്. വി 
 അനിത് കുമാറിന്റ പാടശേഖരത്തിലാണ് ഞവര കൃഷി നടത്തുന്നത്.ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 
റ്റി. ദിജു ഉദ്ഘാടനം വിത്ത് വിതച്ചു ഉത്ഘാടനം ചെയ്തു.വാർഡ്‌ മെമ്പർ 
ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമൽ ചന്ദ്രൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 
സജീവ് കുമാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബീന രാജൻ, സജീന നജീബ്, രേണുക രാജേന്ദ്രൻ, ഷീബ മധു,
 നാഷണൽ ആയുഷ് മിഷൻ ഡോ. ശ്രീരാജ് നന്ദി പറഞ്ഞു.
ഫോട്ടോ:

കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച ’കിയോസ്കുകൾ’ വഴിയാധാരമായി

കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച ’കിയോസ്കുകൾ’ വഴിയാധാരമായി

ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിലെ 
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ബദൽ സംവിധാനമെന്നനിലയിൽ സ്ഥാപിച്ച കിയോസ്കുകൾ (വഴിയരികിലെ കുടിവെള്ളവിതരണി) പ്രയോജനപ്പെടാതെ നശിക്കുന്നു.മുൻ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ 
പഞ്ചായത്ത്‌ ലുണ്ടായ രൂക്ഷമായ കുടിവെള്ളപ്രതിസന്ധിക്ക് പരിഹാരമെന്നനിലയിലാണ് കിയോസ്കുകൾ സ്ഥാപിച്ചത്.
ഇരുമ്പ് സ്റ്റാൻഡിനുമുകളിൽ 5000 ലിറ്റർ ശേഷിയുള്ള ടാങ്കും വശങ്ങളിൽ ടാപ്പും സ്ഥാപിച്ച് ജലവിതരണം നടത്തുന്നതാണ് കിയോസ്കുകൾ. ജനസാന്ദ്രത കൂടിയതും ജലക്ഷാമം രൂക്ഷവുമായ സ്ഥലങ്ങളിലാണ് റോഡുവക്കുകളിൽ ഇവ സ്ഥാപിച്ചത്. സർക്കാരിന്റെ പുതിയ പദ്ധതി എന്നനിലയിലായിരുന്നു പരീക്ഷണം. ടാങ്കുകളിലുംമറ്റും വീട്ടുപടിക്കൽ വെള്ളമെത്തിച്ച് വിതരണം ചെയ്തിരുന്ന സംവിധാനം നിർത്തിയാണ് ഇവ സ്ഥാപിച്ചത്.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 
ഫിൽറ്റർഹൗസിൽനിന്ന് വാഹനത്തിൽ വെള്ളമെത്തിച്ച് കിയോസ്കുകളിൽ നിറച്ചായിരുന്നു വിതരണം.
ആവശ്യക്കാർ ഇവിടെയെത്തി വെള്ളം എടുക്കുകയാണ് രീതി.ആദ്യം കുറച്ചു ദിവസങ്ങളിൽ വിതരണം ചെയ്തുവെങ്കിലും ദിവസങ്ങൾക്കകം തന്നെ അതും നിലച്ചു.
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ  അമ്പതോളം കിയോസ്കുകൾ സ്ഥാപിച്ചു വെള്ളം വിതരണം ചെയ്യാൻ ആയിരുന്നു തീരുമാനം എന്നാൽ പകുതിപോലും സ്ഥലത്ത് സ്ഥാപിച്ചില്ല. ടാങ്കുകൾ പലതും നശിച്ചു യഥാസമയം വെള്ളം നിറയ്ക്കാൻ കഴിയാതിരുന്നതോടെ പദ്ധതി പരാജയമായി. ഒരിക്കൽ പോലും വെള്ളം നിറയ്ക്കാത്ത ടാങ്കുകളും ഉണ്ട്.
ഇപ്പോൾ കിയോസ്കുകൾ പലഭാഗത്തും ഉപയോഗശൂന്യമായി നശിക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും വെള്ളം നിറയ്ക്കാൻ പഞ്ചായത്ത്‌ അധികൃതർ തയ്യാറായിട്ടില്ല.

ഫോട്ടോ:ചാത്തന്നൂർ പഞ്ചായത്തിലെ 
പാലവിള വാർഡിൽ 
റോഡുവക്കില്‍ ഉപേക്ഷിച്ച കിയോസ്‌ക്  

Tuesday, 22 February 2022

പോളച്ചിറ ഏലായിൽ കുട്ടനാടൻ കർഷകരെ ഉപയോഗിച്ച് പഞ്ചായത്തിന്റെ അഴിമതി കൃഷി

പോളച്ചിറ ഏലായിൽ 
കുട്ടനാടൻ കർഷകരെ ഉപയോഗിച്ച് പഞ്ചായത്തിന്റെ അഴിമതി കൃഷി 
ചാത്തന്നൂർ: പോളച്ചിറയിൽ നെൽകൃഷിയിൽ നഗ്നമായ അഴിമതി. കൃഷിയിടങ്ങൾ വൃത്തിയാക്കാതെ വെള്ളം വറ്റിയ്ക്കാതെ  വിത്ത് വിതയ്ക്കുകയാണ്.
കൃഷിവകുപ്പ് കൊടുക്കുന്ന നെൽവിത്ത് 
ചാക്കുകളിൽ കൊണ്ട് വന്ന് എറിഞ്ഞിട്ട് പോകുകയാണ് ഇവർ 
ഇപ്പോൾ പാടം കൃഷിയ്ക്ക് പാകമാക്കുകയോ  ഒന്നും ചെയ്യാതെയാണ് വിത്ത് കൊണ്ട് വന്ന് എറിഞ്ഞിട്ട് പോകുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ 
ഒരാഴ്ച മുൻപ് ആഘോഷമായി കൃഷി ഉത്ഘാടനം നടത്തിയിരുന്നു.അതിന്റെ പിന്നാലെയാണ് തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കുട്ടനാട്ടിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അധികാരികളുടെ മൗനസമ്മതതോടെ അഴിമതി കൃഷി നടക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ 
പാടശേഖരത്തിലാണ് ശാസ്ത്രിയ രീതിയിലല്ലാതെയാണ് കൃഷിയിറക്കുന്നത്. ശാസ്ത്രിയ മായി കൃഷിയിറക്കിയാൽ മാത്രമേ നെൽകിട്ടുകയുള്ളൂ എന്നിരിക്കെ അഴിമതി നടത്താൻ വേണ്ടി തന്നെയാണ് ഇത്തരത്തിൽ കൃഷി നടത്തുന്നത് എന്ന് കർഷകർ ആരോപിക്കുന്നു.
കാലം തെറ്റി കൃഷിയിറക്കുന്നത് മൂലം 
ഇക്കൊല്ലം പോളച്ചിറയിലെ 
പാടശേഖരത്തിലെ കർഷകരിൽ പകുതിയിൽ അധികവും നെൽ കൃഷിയിറക്കാതെ കൃഷിഭൂമി തരിശ്ശിട്ടിരിക്കുകയാണ്. ഇതിനെ തുടർന്നാണ് കുട്ടനാട്ടിലെ കർഷകരുമായി കരാറിട്ട് ചിറക്കര പഞ്ചായത്ത്‌ കൃഷി നടത്തുന്നത്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും
പഞ്ചായത്ത്‌ അധികൃതരുടെയും 
നിസ്സഹകരണമാണ് കൃഷി ഇറക്കുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. കാർഷികഗ്രാമമെന്ന് അറിയപ്പെടുന്ന ചിറക്കര പഞ്ചായത്തിലാണ് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നായ പോളച്ചിറ
പാടശേഖരം സ്ഥിതിചെയ്യുന്നത്.
ആയിരകണക്കിന് 
ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പോളച്ചിറ
പാടശേഖരത്തിലെ വിളവിറക്കലും കൊയ്ത്തും കൃഷി വകുപ്പ് ആഘോഷപൂർവമാണ് നടത്തിയിരുന്നത്.
വിവിധയിനം ഔഷധ നെല്ലുകൾ അടക്കം കൃഷിചെയ്തിരുന്ന പോളച്ചിറ പാടശേഖരത്തിൽ കാലാകാലങ്ങളായി കൃഷിയുടെ പേരിൽ വൻ അഴിമതിയാണ് നടക്കുന്നത്. കുട്ടനാടൻ മോഡൽ കൃഷിയാണ് നടക്കുന്നത് എന്നാണ് പഞ്ചായത്ത്‌ പറയുന്നത്.
തരിശ്ശിട്ട കൃഷിയിടങ്ങളിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത് 
 പാഴ്‌ച്ചെടികളും പായലുകളും നിറഞ്ഞ സ്ഥിതിയാണ് നിലവിലുള്ളത്.കൃഷി ചെയ്യുന്നതിന് നിലമൊരുക്കാതെയാണ്. ഇപ്പോഴും വെള്ളം വറ്റാത്ത സ്ഥിതിയിലാണ് പോളച്ചിറ. നെൽകൃഷിയുടെ പേരിൽ വൻഅഴിമതിയാണ് പോളച്ചിറയിൽ പഞ്ചായത്ത്‌ അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും രാക്ഷ്ട്രീയകാരും ചേർന്ന് നടത്താൻ പോകുന്നത് എന്നാണ് കർഷകർ ആരോപിക്കുന്നു. ഇപ്പോൾനെല്ല് കൊയ്ത് എടുക്കേണ്ട സമയമാണ് വരുന്നത് മഴകാലവും ഒരു മഴപെയ്താൽ ഇപ്പോൾ വിതച്ച നെൽവിത്തുകൾ എല്ലാം നശിച്ചു പോകും എന്നിരിക്കെ നെൽകൃഷിയിലൂടെ അഴിമതി നടത്താനാണ് പഞ്ചായത്ത്‌ അധികൃതരുടെ നീക്കമെന്ന് കർഷകർ ആരോപിക്കുന്നു.
ഫോട്ടോ:നിലം വൃത്തിയാക്കാതെ വിത്ത് വിതച്ചിരിക്കുന്നു. 

പൂതക്കുളത്ത് തൂശനില മിനി കഫേ ആരംഭിച്ചു.

പൂതക്കുളത്ത് തൂശനില മിനി കഫേ ആരംഭിച്ചു.

പരവൂർ: 
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷന്റെയും, ധനലക്ഷ്മി ബാങ്കിന്റെയും സഹായത്തോടെ ചാത്തന്നൂർ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതാ സ്വയംസഹായത്തിന്റെ
കൂട്ടായ്മയിൽ പൂതക്കുളം മുക്കടയിൽ
തൂശനില മിനി കഫേ ആരംഭിച്ചു.
യൂണിയൻ പ്രസിഡന്റ്  ചാത്തന്നൂർ മുരളിയുടെ  അദ്ധ്യക്ഷതയിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള
ഉത്ഘാടനം ചെയ്തു. പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിയമ്മ, വൈസ് പ്രസിഡന്റ് വി. ജി ജയ, എൻ എസ് എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം 
ബി ഐ ശ്രീനാഗേഷ് 
 ഗ്രാമപഞ്ചായത്ത് മെമ്പർ  സജീഷ്. പി മാങ്കൂട്ടം, ധനലക്ഷ്മി ബാങ്ക് മാനേജർ ഫിറോസ്, മൈക്രോക്രെഡിറ്റ് വിഭാഗം മാനേജർ മോനിഷ്,യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻദാസ്, 
ശ്രീനാഗേഷ്, കൂനയിൽ പത്മവിലാസം കരയോഗം പ്രസിഡന്റ്‌ ആർ.രാമചന്ദ്രബാബു, സെക്രട്ടറി രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ  :പൂതക്കുളം മുക്കടയിൽ
തൂശനില മിനി കഫേ  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള
ഉത്ഘാടനം ചെയ്യുന്നു.
.

KPAC Lalitha.ഭരതന്റെ മരണം, കടബാധ്യത, മകന്റെ അപകടം; ലളിതമായിരുന്നില്ല ജീവിത യാഥാര്‍ഥ്യം

KPAC Lalitha : ഭരതന്റെ മരണം, കടബാധ്യത, മകന്റെ അപകടം; ലളിതമായിരുന്നില്ല ജീവിത യാഥാര്‍ഥ്യം

ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകളായിരന്നു ചുറ്റും. എങ്ങനെ കടത്തില്‍ നിന്ന് കരകയറണമെന്ന് അറിയുമായിരുന്നില്ല.
 

KPAC Lalitha faces challenges in life
Authorകൊച്ചി: സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ലളിതമായിരുന്നില്ല ലളിതയുടെ ജീവിത യാത്രകള്‍. ദൈവം ഒരു പ്രേക്ഷകനാണെങ്കില്‍ എപ്പോഴും കരയുന്ന എന്നെയാണ് ആ ദൈവത്തിനിഷ്ടമെന്ന്  ഒരിക്കല്‍ ലളിത പറഞ്ഞിരുന്നു. അത്രയും ഉള്ളില്‍ തട്ടിയാണ് അവരത് പറഞ്ഞത്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രാരാബ്ധങ്ങളും കടവും നിറഞ്ഞതായിരുന്നു. ഭരതന്‍ അകാലത്തില്‍ മരിച്ചപ്പോള്‍ ആറു മാസം വീട്ടിലെ ഇരുളില്‍ ഒതുങ്ങിപ്പോയി ലളിത. കടബാധ്യതകളായിരന്നു ചുറ്റും. എങ്ങനെ കടത്തില്‍ നിന്ന് കരകയറണമെന്ന് അറിയുമായിരുന്നില്ല. കരകയറാനുള്ള വഴിയായിരുന്നു പിന്നീട് സിനിമ. ഓടി നടന്ന് അഭിനയിച്ചു. ഒടുവില്‍ ഭര്‍ത്താവ് വരുത്തിവെച്ച വലിയ ബാധ്യതകള്‍ കഴിവുകൊണ്ടും അക്ഷീണമായ പ്രയത്‌നം കൊണ്ടും ലളിത ഇല്ലാതാക്കി. അഭ്രപാളികളില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും പക്ഷെ സാമ്പത്തിക ബാധ്യതകള്‍വിടാതെ പിന്തുടര്‍ന്നു. ചിലരുടെ സഹായം കൊണ്ടാരുന്നു തിരിച്ചുവരവുകള്‍. 

സിനിമയില്‍ മകന്‍ സിദ്ധാര്‍ഥ് പച്ചപിടിച്ചു വരുന്നതിനിടെയുണ്ടായ അപ്രതീക്ഷിത അപകടം ലളിതയെ തളര്‍ത്തി. പക്ഷെ അമ്മ മകനെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. അസുഖങ്ങളായിരുന്നു ജീവതത്തില്‍കടന്നു വന്ന അടുത്ത വില്ലന്‍. ചികിത്സാ ചെലവിന് പോലും ബുദ്ധിമുട്ടി. സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോള്‍ അതുപോലും വിവാദമായി. ഇത്രയേറെ പ്രയാസങ്ങളുണ്ടായിട്ടും വ്യക്തി ജീവിതവും കലാജീവിതവും കൂട്ടിക്കുഴച്ചില്ല. ആകാവുന്ന കാലത്തോളം ജോലിയെടുത്തു. കരഞ്ഞും കരയിച്ചും ചിരിച്ചും ചിരിയിപ്പിച്ചും മലയാളി സ്ത്രീത്വത്തിന്റെ ഭാവങ്ങള്‍ ആവാഹിച്ച മലയാള സിനിമയിലെ ഒരമ്മ കൂടി പടിയിറങ്ങിപ്പോവുകയാണ്.

KPAC Lalitha faces challenges in life

ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത ലോകത്തോട് വിട പറഞ്ഞത്. സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാ?ഗമായി. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ത്ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സം
ഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.

മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേ രളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നത്. അങ്ങനെയാണ് ലളിത എന്ന പേര്‍ സ്വീകരിച്ചത്. പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേര്‍ത്തു.
 

ജനങ്ങൾക്ക്‌ ഉപയോഗപ്രദമാകേണ്ട രണ്ട് പൊതുകെട്ടിടങ്ങൾ നശിക്കുന്നു



ജനങ്ങൾക്ക്‌ ഉപയോഗപ്രദമാകേണ്ട 
രണ്ട് പൊതുകെട്ടിടങ്ങൾ നശിക്കുന്നു
ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ചാത്തന്നൂർ 
ഗ്രാമപ്പഞ്ചായത്തിന്റെയും രണ്ട് കമ്മ്യുണിറ്റി ഹാളുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു.
ചാത്തന്നൂർ - ചിറക്കര റോഡിൽ ജംഗഷന് നൂറ് മീറ്റർ മാറി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥലം വാങ്ങി നിർമ്മിച്ച ഇരുനില കെട്ടിടവും, ചാത്തന്നൂർ പഞ്ചായത്ത്‌ സ്ഥലം വാങ്ങി ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം 
സിവിൽസ്റ്റേഷൻ വാർഡിൽ നിർമ്മിച്ച പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാളുമാണ് സംരക്ഷണമില്ലാതെ പൊതുജനങ്ങൾക്ക്‌ ഉപയോഗമില്ലാതെ നശിക്കുന്നത്.
പൊതുജനങ്ങൾ കല്യാണങ്ങളും മറ്റ് ചടങ്ങുകളും നടത്തുവാനും 
വിവിധ രാക്ഷ്ട്രീയ സാമൂഹ്യ സംഘടനകളും പരിപാടികൾ നടത്തുവാൻ കുറഞ്ഞ ചിലവിൽ ഹാളിനും മറ്റും നെട്ടോട്ടമോടുമ്പോൾ ആണ് ബ്ലോക്ക്‌ ഗ്രാമപഞ്ചായത്തുകൾക്ക്‌ ചെറിയ വരുമാനമാകേണ്ട കമ്മ്യുണിറ്റി ഹാളുകൾ പൊതു ജനങ്ങൾക്ക്‌ ഉപയോഗമില്ലാതായി തീർന്നിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളാണിവ.ചാത്തന്നൂർ 
പഞ്ചായത്തിന് സ്വന്തമായി മീറ്റിങ്‌ ഹാളില്ല. വലിയ യോഗം ചേരാൻ ഇന്നും ആശ്രയിക്കുന്നത് ചാത്തന്നൂർ ഹയർ സെക്കന്റ്റി സ്കൂളിനെയാണ്.ബ്ലോക്ക്‌ പഞ്ചായത്തിനും പൊതു പരിപാടികളും സെമിനാറുകളും നടത്തുന്നത് പഞ്ചായത്ത്‌ കാര്യാലയങ്ങളിൽ തന്നെയാണ്. ദേശീയപാത വികസനത്തിലൂടെ നിരവധി കടകളും സ്വകാര്യ ആഡിറ്റോറിയങ്ങളും ഇല്ലാതായി ആളുകൾ ചെറു ആഡിറ്റോറിയങ്ങൾക്കായി നെട്ടോട്ടമോടുകയാണ് പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ഇ ആഡിറ്റോറിയങ്ങൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ചാത്തന്നൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാളിൽ ഇപ്പോൾ അംഗൻവാടിയും പഞ്ചായത്ത്‌ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുകയാണ്. ഹാൾ ഉപയോഗ. ശൂന്യമായി പഞ്ചായത്തിന്റെ സാധനങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രമായി മാറി കമ്മ്യുണിറ്റി ഹാളിന്റെ വെളിയിൽ മാലിന്യനിഷേപ കേന്ദ്രമായി മാറി മേൽകൂര പൂർണ്ണമായും തകർന്ന് ചോർന്നൊലിക്കുകയാണ്.കോൺക്രീറ്റ് കെട്ടിടങ്ങൾ ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണ്. വർഷാവർഷം ലക്ഷകണക്കിന് രൂപയാണ് അറ്റകുറ്റപണികളെന്ന പേരിൽ പഞ്ചായത്ത്‌ കമ്മ്യുണിറ്റി ഹാളിന് വേണ്ടി ചിലവഴിക്കുന്നത്. അടിയന്തിരമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ജനങ്ങൾക്ക്‌ ഉപയോഗപ്രദമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

@ഇത്തിക്കര
ബ്ലോക്ക്‌ പഞ്ചായത്തിന്റെ 
ഉത്ഘാടനവും സമാപനവും ഒരുമിച്ചു നടത്തിയ കെട്ടിടം 

ബ്ലോക്ക്‌ പഞ്ചായത്ത്‌ 2008-2009 - ലെ ജനകീയാസൂത്രണ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് വസ്തു വാങ്ങി നിർമ്മാണപ്രവർത്തനം നടത്തി 2010ൽ  ഡെപ്യുട്ടി സ്പീക്കർ ഉത്ഘാടനം ചെയ്ത എസ് ജി എസ് വൈ പരിശീലനകേന്ദ്രത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടമാണിത് മിനികമ്മ്യുണിറ്റി ഹാളും താഴത്തെ നിലയിൽ നാല് മുറികളും ഉണ്ട് എല്ലാം പൂട്ടിയിട്ടിരിക്കുകയാണ് ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച കെട്ടിടം ഉത്ഘാടനം കഴിഞ്ഞു പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും പൊതുജനങ്ങൾക്ക്‌ തുറന്ന് കൊടുക്കാതെ പൂട്ടിയിട്ടിരിക്കുന്നതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
 കെട്ടിടനിർമാണത്തിലെ പോരായ്മകളാണ് തുറക്കാൻ വൈകുന്നതിന് കാരണമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ പറയുന്നത്
വർഷങ്ങൾക്കുമുമ്പ് പണിത കെട്ടിടം ദീർഘകാലമായി അടച്ചിടുന്നത്‌ നീതീകരിക്കാനാവില്ലെന്നും പോരായ്മ പരിഹരിച്ച് തുറക്കണമെന്നും നാട്ടുകാർ പറയുന്നു.






 

സർക്കാർ ഓഫിസുകളിൽ പേരിലൊതുങ്ങുന്ന ഭിന്നശേഷിസൗഹൃദം


സർക്കാർ ഓഫിസുകളിൽ 
 പേരിലൊതുങ്ങുന്ന ഭിന്നശേഷിസൗഹൃദം
 
കൊല്ലം : സർക്കാർ കെട്ടിടങ്ങളിൽ 
ഒരു റാംപ്‌ നിർമിച്ചാൽ കെട്ടിടങ്ങൾ ഭിന്നശേഷിസൗഹൃദമായി എന്നാണ് വെപ്പ്.  എന്നാൽ ജില്ലയിലെ 
സർക്കാർ ഓഫീസുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും റാംപുപോലും ഇല്ലെന്നതാണ് സ്ഥിതി.
ഒട്ടേറെ സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കൊല്ലം സിവിൽ സ്റ്റേഷൻതന്നെ ഉദാഹരണം. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ ജില്ലാ കളക്ട്രേറ്റിലും ഭിന്നശേഷികാർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല
ഇവിടെ ലിഫ്റ്റുണ്ടെങ്കിലും
ഭിന്നശേഷികാർക്ക് വേണ്ടി 
പ്രവർത്തിക്കാറില്ല. ഏറെ പ്രയാസപ്പെട്ടുവേണം ഭിന്നശേഷിക്കാർക്ക് വിവിധ ഓഫിസുകളിൽ 
എത്തിപ്പെടാൻ.
കളക്ട്രേറ്റിലെ ലിഫ്റ്റ് ഉദ്യോഗസ്ഥർക്ക്‌ വേണ്ടിയും മറ്റ് ആവശ്യങ്ങൾക്ക്‌ വേണ്ടിയുമാണ് പ്രവർത്തിക്കുന്നത്.
അത് കൊണ്ട് തന്നെ കളക്ട്രേറ്റിൽ എത്തുന്ന പ്രായമുള്ളവരും ഭിന്നശേഷിക്കാരും മുകളിലത്തെ നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിൽ എത്തണമെങ്കിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെയോ മറ്റുള്ളവരുടെയോ സഹായം തേടെണ്ട അവസ്ഥയാണ്.
ജില്ലാ കളക്ട്രേറ്റിലെ 
ഒന്നാം നിലയിലേക്ക് വീൽച്ചെയർ ഉൾപ്പെടെ കയറ്റാൻ പറ്റുന്നവിധത്തിൽ റാംപുണ്ടാക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം ഏറ്റവുംതാഴത്തെ നിലയിൽ പോലും റാംപില്ല. പടികൾ കടന്നുവേണം ഇവിടേക്ക് കയറാൻ.
ജില്ലാ സപ്ലൈ ഓഫീസ്, ആർ ടി ഒ ഓഫീസ്, എക്സൈസ് ഓഫീസ്, കോടതികൾ ജില്ലാ കളക്ട്രറുടെ ആസ്ഥാനം, നിരവധി ഓഫിസുകൾ എന്നിവ ഇവിടെയാണ്.
നടക്കാൻ പ്രയാസമുള്ളവർക്കും കാഴ്ചയില്ലാത്തവർക്കുമെല്ലാം വലിയ തടസ്സമാണ് പടിക്കെട്ടുകൾ. സപ്ലൈ ഓഫീസിലും മറ്റും വരുന്ന ഭിന്നശേഷിക്കാർക്ക് ഓഫീസിലേക്ക് കയറാൻ കഴിയാതെ വരുമ്പോൾ ജീവനക്കാർ പുറത്തേക്ക് ഇറങ്ങിവരേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും 
നിലയിലേക്ക് പടികൾ മാത്രമാണുള്ളത്.
നോർക്ക ഓഫിസ് കൊറോണ കൺട്രോൾ റൂം  ഉൾപ്പെടെയുള്ളവ രണ്ടാമത്തെ നിലയിലാണ് ഇവിടെ ലിഫ്റ്റ് സൗകര്യം ഇവിടെയില്ല.ഭിന്നശേഷിക്കാർക്ക് മാത്രമല്ല, പ്രായമായർക്കുവരെ ദുരിതമാണിത്.
കൊല്ലം താലൂക്ക് സപ്ലെ 
ഓഫീസിൽ റാംപ്‌ സൗകര്യവുമില്ല ലിഫ്റ്റ് സൗകര്യവുമില്ല 
സബ് ട്രഷറികളിലെയും ജില്ലാപഞ്ചായത്ത്‌ അടക്കമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 
സ്ഥിതിയും വ്യത്യസ്തമല്ല. 
പുതിയകെട്ടിടങ്ങൾ 
നിർമിക്കുമ്പോൾ ഈപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നിട്ടും ഭിന്നശേഷിക്കാരെ അവഗണിക്കുകയാണ്. മിക്ക സർക്കാർ ഓഫീസുകളും റാംപിൽ സൗകര്യം ഒതുക്കുകയാണ് പതിവ്. അതും ഒരുനിലയിൽമാത്രം. ലിഫ്റ്റുകളുള്ള സർക്കാർ ഓഫീസുകൾ ജില്ലയിൽ 
തീരെയില്ലെന്നുതന്നെ പറയാം. ശൗചാലയസൗകര്യവും എവിടെയുമില്ല


@ ഭിന്നശേഷിസൗഹൃദത്തിൽ മാതൃകയാവണം സർക്കാർ ഓഫിസുകൾ

ഭിന്നശേഷികാർക്ക് 
തടസ്സമില്ലാതെ വീൽച്ചെയർ ഉരുട്ടിക്കൊണ്ടുപോകാൻ പാകത്തിൽ 
സർക്കാർ ഓഫിസുകളിൽ 
പ്രത്യക നടപ്പാതയുണ്ടാകണം 
ഒപ്പം തന്നെ കാഴ്ചപരിമിതിയുള്ളവർക്ക് നടപ്പാത തിരിച്ചറിയാൻ സഹായിക്കുന്ന ടാക്‌റ്റൈൽ ടൈലുകളും. ഈ ടൈലുകളിൽ ഊന്നുവടി തൊടുമ്പോൾ അത് നടക്കാനുള്ള സ്ഥലമാണെന്ന് വ്യക്തമാകണം. ഭിന്നശേഷിസൗഹൃദ ശൗചാലയവും ഉണ്ടാവണം 
സർക്കാർ ഓഫിസുകളിൽ വീൽച്ചെയർ കൊണ്ടുപോകാനും മറ്റും . വാതിലും വഴിയുമെല്ലാം രൂപകല്പന ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

@ റാംപ്‌ മാത്രം പോരാ, പക്ഷേ

കെട്ടിടമുറ്റത്തെ പ്രവേശനം തടസ്സരഹിതമാക്കുക, പാർക്കിങ്ങിന് പ്രത്യേക സൗകര്യം, സൈൻബോർഡുകൾ, കെട്ടിടത്തിനകത്തെ വഴികൾ തടസ്സരഹിതമാക്കൽ, ചുറ്റുപാടുകൾ തടസ്സരഹിതമാക്കൽ, ശൗചാലയങ്ങൾ, വാഷ് ബേസിൻ തുടങ്ങിയവ ഭിന്നശേഷിസൗഹൃദമാക്കുക, സ്വിച്ചുകളും ഹാൻഡിലുകളും ഇതരഫർണിച്ചറും ഭിന്നശേഷിസൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്കായി എമർജൻസി എക്സിറ്റുകൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ് ഒരു കെട്ടിടം ഭിന്നശേഷിസൗഹൃദമാകാൻ പറയുന്നത്.

@മാതൃകയായി കേന്ദ്രസർക്കാർ ഓഫിസുകളും റെയിൽവേ സ്റ്റേഷനും

കൊല്ലം റെയിൽവേ സ്റ്റേഷനിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും 
ഭിന്നശേഷിക്കാർക്കായി സൗകര്യങ്ങളുണ്ട്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ 
 പ്ലാറ്റ്‌ഫോമിലേക്ക് കടക്കാൻ റാംപ്‌, വീൽച്ചെയർ സൗകര്യം, ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽനിന്ന് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാൻ ലിഫ്റ്റ് എന്നിവ നിലവിലുണ്ട്. രണ്ടാം പ്ലാറ്റ്‌ഫോമിൽ ഭിന്നശേഷിസൗഹൃദ ശൗചാലയവും നിർമിച്ചിട്ടുണ്ട്.

Sunday, 20 February 2022

ചേനമത്ത് ക്ഷേത്ര പരിസരത്ത് മദ്യകുപ്പികളും മെഡിക്കൽ മാലിന്യവും കൊണ്ട് നിറയുന്നു

ചേനമത്ത് ക്ഷേത്ര
 പരിസരത്ത് 
മദ്യകുപ്പികളും മെഡിക്കൽ മാലിന്യവും കൊണ്ട് നിറയുന്നു 

ചാത്തന്നൂർ: പരസ്യമദ്യപാനത്തിന് ശേഷം മദ്യകുപ്പികളും ഭഷണാവാശിഷ്ടങ്ങളും 
തെരുവോരത്ത് ഉപേക്ഷിക്കുന്നതായി പരാതി. മാമ്പള്ളികുന്നം കുറുങ്ങൽ ഏലാ റോഡിലും പ്രശസ്തമായ മാബള്ളികുന്നം ചേനമത്ത് ക്ഷേത്രത്തിന് സമീപവുമാണ് മദ്യപാനത്തിന്‌ ശേഷം മദ്യകുപ്പികളും ബീയർ കുപ്പികളും ആഹാരത്തിന്റെ മാംസാവാശിഷ്ടങ്ങളും ഉപേക്ഷിക്കുന്നത്.കൂടാതെ മെഡിക്കൽ മാലിന്യവും കുട്ടികളുടെ മലവിസർജ്യം കലർന്ന സ്‌നഗി അടക്കമുള്ള അവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നത്. രാവിലെ നടക്കാൻ ജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലം കൂടിയായ ഇവിടെ ഇൻസുലിൻ സിറിഞ്ചുകൾ കാലിൽ തറച്ചപ്പോൾ ആണ് മെഡിക്കൽ മാലിന്യം കൂടുതലായും ഉപേക്ഷിച്ച നിലയിൽ കണ്ടത്. ദൂരസ്ഥലത്ത് നിന്നുള്ള വാഹനങ്ങളാണ് ഇവിടെ കൂടുതലായി എത്തി ഉച്ച സമയങ്ങളിൽ വിശ്രമിക്കാറുണ്ട് ഇവരാണ് മദ്യകുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും തള്ളുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു ആളൊഴിഞ്ഞ സ്ഥലമായതിനാൽ മാലിന്യവും ഇവിടെ തള്ളുകയാണ്‌.സി സി ടി വി ക്യാമറ സ്ഥാപിച്ചാൽ ഒരു പരിധി വരെ ഇവിടുത്തെ മാലിന്യ പ്രശ്നങ്ങൾക്ക്‌ പരിഹാരം ഉണ്ടാക്കാൻ സാധിക്കുമെന്നിരിക്കെ പഞ്ചായത്ത്‌ അധികൃതർ അതിന് തയ്യാറാകാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ: റോഡരികിൽ ഉപേക്ഷിച്ച മദ്യകുപ്പികളും മെഡിക്കൽ മാലിന്യവും. 

.

പീരങ്കി മൈതാനത്തിലെ ദളിത് നവോത്ഥാന ചരിത്രം ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം.-ബിജെപി

പീരങ്കി മൈതാനത്തിലെ ദളിത്  നവോത്ഥാന ചരിത്രം ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണം.-ബിജെപി 

കൊല്ലം : കേരളത്തിലെ നവോത്ഥാന ചരിത്രത്തിന്റെ പ്രധാന മുഖമുദ്രയായ 
1915 ലെ കല്ലുമാല സമരത്തിന്റെ സമാപന കേന്ദ്രമായ കൊല്ലം പീരങ്കി മൈതാനം കോൺക്രീറ്റു കെട്ടിടമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പീരങ്കി മൈതാനം നശിപ്പിക്കാനുള്ള അധികാരികളുടെ ശ്രമം ചരിത്രതൊടുള്ള വെല്ലുവിളിയും  നവോത്ഥാന ചരിത്രത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്ന് പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ് ബി ബബുൽ ദേവ് അഭിപ്രായപ്പെട്ടു.കെട്ടിടം പണിയാൻ ഉചിതമായ സ്ഥലം ലിങ്ക് റോഡിനു സമീപം ഉണ്ടായിട്ടും മഹാത്മ അയ്യങ്കാളിയെയും ചരിത്രത്തെയും ഇല്ലായിമ ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നതെന്നും ബബുൽ ദേവ് പറഞ്ഞു . 1809 ലെ കൊല്ലം യുദ്ധം,1915 ലെ കല്ലുമാല സമരം,1927 ൽ മഹാത്മാ ഗാന്ധി ജനങ്ങളോട് സംവദിച്ച സ്ഥലം,1938 ലെ ചിങ്ങം വിപ്ലവ ഭൂമി തുടങ്ങി നിരവധി പ്രധാന്യം ഉള്ള ഈ സ്ഥലത്തെ ചരിത്രത്തിൽ നിന്നും തുടച്ചുനീക്കനുള്ള ശ്രമം ഉടൻ ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി പട്ടിക ജാതിമോർച്ച കൊല്ലം ജില്ലാ കമ്മറ്റി അറിയിച്ചു.കല്ലുമാല സമരത്തിന്റെയും കേരള പട്ടികജാതി നവോത്ഥാനത്തിന്റെയും ചരിത്ര മ്യൂസിയം ഈ സ്ഥലത്തു സ്ഥാപിക്കാനുള്ള നടപടിയാണ് സർക്കാർ കൈകൊള്ളേണ്ടതെന്നു ചൂണ്ടികാട്ടി കേരള മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് അപേക്ഷ നൽകിയെന്നും അറിയിച്ചു.

തൂങ്ങിയാടുന്ന മിനി ഹൈമാക്സ് ലൈറ്റ്നടപടിയെടുക്കാതെ പഞ്ചായത്ത്‌ അധികൃതർ.

 തൂങ്ങിയാടുന്ന മിനി ഹൈമാക്സ് ലൈറ്റ്
നടപടിയെടുക്കാതെ പഞ്ചായത്ത്‌ അധികൃതർ.

കൊട്ടിയം: മിനി ഹൈമാക്സ് ലൈറ്റ് തൂങ്ങിയാടുന്നു നടപടിയെടുക്കാതെ പഞ്ചായത്ത്‌ അധികൃതർ.മയ്യനാട് 
താന്നി ബീച്ചിൽ എം നൗഷാദ്
 എം. എൽ. എ ഫണ്ട്‌ ഉപയോഗിച്ച് 2019-2020 ൽ നിർമ്മിച്ച ലൈറ്റ് ആണ് അറ്റകുറ്റപണികൾ നടത്താതത് മൂലം നശിക്കുന്നത്. മയ്യനാട് പഞ്ചായത്തിലെ 
13-)o വാർഡിൽ 
മുക്കം ബീച്ചിൽ സ്ഥിതി ചെയ്യുന്ന ലൈറ്റിന്റെ അവസ്ഥയാണ്.ഉയര
ലൈറ്റിന്റെ ബാറ്ററി വച്ചിരിന്ന  ഫ്ലാറ്റ് ഫോം ദ്രവിച്ചു പോയിട്ട് അതിന്റെ ലീഡിൽ തൂങ്ങി കിടക്കുകയാണ് തൊട്ട് താഴെ ബീച്ചിൽ എത്തുന്നവരുടെ ഇരിപ്പിടങ്ങളാണ്. നല്ല ഭാരമുള്ള ബാറ്ററി ഈ ഉയരത്തിൽ നിന്നും താഴേക്കു പതിച്ചാൽ താഴെ ഇരിപ്പിടത്തിൽ ഇരിക്കുന്നവർക്ക് അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്.
അടിയന്തിരമായി ലൈറ്റിന്റെ അറ്റകുറ്റപണികൾ നടത്തി ലൈറ്റ് പ്രകാശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:തൂങ്ങിയാടുന്ന ഹൈമാസ്റ്റ് ലൈറ്റ്.

വെള്ളമില്ലാതെ തഴുത്തല പൈപ്പിടൽ നീളുന്നു


വെള്ളമില്ലാതെ തഴുത്തല പൈപ്പിടൽ നീളുന്നു


കൊട്ടിയം : ആദിച്ചനല്ലൂർ പഞ്ചായത്തിൽ തഴുത്തല പ്രദേശത്തെ ഭൂരിപക്ഷംപേരും സർക്കാർ നൽകുന്ന കുടിവെള്ളത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്‌. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്നത്.

തഴുത്തല ഗണപതിക്ഷേത്രത്തിനടുത്തുനിന്ന്‌ കൊട്ടിയം - കണ്ണനല്ലൂർ റോഡിലൂടെ വഞ്ചിമുക്കിനുസമീപംവരെ പൈപ്പ്‌ലൈൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഈ ജനകീയ ആവശ്യത്തിനോട് പൊതുമരാമത്തും വാട്ടർ അതോറിറ്റിയും പ്രതികരിക്കാത്തതിനാൽ പൈപ്പിടൽ ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. റോഡ് കുഴിച്ച് പൈപ്പിടാൻ പി ഡബ്ള്യു ഡി അനുമതി നൽകുന്നില്ലെന്നു പറഞ്ഞ് വാട്ടർ അതോറിറ്റി കൈയൊഴിയുന്നു.

ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഒന്ന്‌, രണ്ട്‌, 19, 20 വാർഡുകളിലെ മന്നൂറിലേറെ കുടുംബങ്ങൾക്കാണ് ഇന്നും കുടിവെള്ളം ലഭിക്കാത്തത്. ശുദ്ധജലം കൊണ്ടുവരുന്ന മെയിൻ പൈപ്പ് ലൈൻ ഇല്ലെങ്കിലും ജലജീവൻ മിഷന്റെ കണക്‌ഷൻ നൽകുന്നതിന് ഇവിടങ്ങളിൽ ഉൾഭാഗങ്ങളിലേക്കുവരെ പൈപ്പുകൾ ഇട്ടു. കുഴിയെടുത്ത്‌ പൈപ്പിട്ടുമൂടിയതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്ന് പഞ്ചായത്ത്‌ അംഗവും ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റുമായ ശ്യാംപ്രവീൺ ആരോപിച്ചു.

ഇതിനുവേണ്ടി ഇടറോഡുകൾ കുത്തിക്കുഴിച്ച്‌ നാലുമാസം നാട്ടുകാർക്ക് യാത്രാദുരിതം സമ്മാനിച്ചതുമാത്രം മിച്ചം. മെയിൻ പൈപ്പ്‌ലൈൻ സ്ഥാപിച്ച് തഴുത്തലയിലും വഞ്ചിമുക്കിലും എത്തുന്ന പൈപ്പുമായി യോജിപ്പിച്ച് ജലവിതരണം നടത്തുന്നതിനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം. ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന പഞ്ചായത്തുതല അവലോകനയോഗത്തിൽ സ്ഥലം എം എൽ എ. ജി.എസ്.ജയലാലിനോട് പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.

ജലവിതരണം മുടങ്ങുന്നതായും പരാതി

കൊട്ടിയം : തഴുത്തലയിൽ വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്ന സ്ഥലങ്ങളിലും ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെടുന്നതായി പ്രദേശവാസികൾ. കൊട്ടിയം സബ് രജിസ്ട്രാർ ഓഫീസിനുമുന്നിലൂെടയുള്ള റോഡിനിരുവശത്തും, കോളനി, വഞ്ചിമുക്ക് ഭാഗങ്ങളിലും അടിക്കടി ജലവിതരണം മുടങ്ങുന്നു. വിതരണമുള്ള സമയങ്ങളിലാകട്ടെ അർദ്ധരാത്രിയിലാണ് വെള്ളമെത്തുക. അതും അരമണിക്കൂർമാത്രം. ഉറക്കമൊഴിഞ്ഞ് വെള്ളം ശേഖരിക്കേണ്ട സാഹചര്യമാണെന്ന് ഇവർ പറയുന്നു.

പുഞ്ചിരച്ചിറ കോളനി, കുറ്റിക്കാട്, തഴുത്തല, കാവുവിള ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കണ്ണനല്ലൂരിലുള്ള ജലശുദ്ധീകരണ പ്ലാൻറ്, മയ്യനാട് ഗുരുമന്ദിരം ജങ്ഷനിലെ ജലസംഭരണി, തോട്ടുംകര, ആറാട്ടമ്പലം പമ്പ്ഹൗസുകൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും തഴുത്തലയിലും പരിസരത്തും ജലവിതരണം നടത്തുന്നത്

Friday, 18 February 2022

പൊതുകിണറും കുടിവെള്ള വിതരണത്തിനുള്ള ഉപകരണങ്ങളും സംരക്ഷണമില്ലാതെ നശിക്കുന്നു

പൊതുകിണറും കുടിവെള്ള വിതരണത്തിനുള്ള ഉപകരണങ്ങളും 
സംരക്ഷണമില്ലാതെ നശിക്കുന്നു

ചാത്തന്നൂർ: പൊതുകിണറും കുടിവെള്ള വിതരണത്തിനുള്ള ഉപകരണങ്ങളും നശിക്കുന്നു തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്‌ അധികൃതർ. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ മാബള്ളികുന്നം വാർഡിൽ ചേനമത്ത് ക്ഷേത്രത്തിന് സമീപം നിർമ്മിച്ചിട്ടുള്ള പൊതുകിണറും അതിനോട് അനുബന്ധിച്ചു ശുദ്ധജലവിതരണത്തിനായി ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച സോളാർ പാനലും സോളാറിൽ പ്രവർത്തിക്കുന്ന മോട്ടോർ അതിനോട് അനുബന്ധിച്ചുള്ള 
ഇലക്ട്രിക് ഉപകരണങ്ങളും സംരക്ഷണമില്ലാതെ നശിക്കുകയാണ് 
സോളാർപാനൽ പൂർണ്ണമായും നശിച്ചു കഴിഞ്ഞു മോട്ടോർ തുരുമ്പെടുത്ത് പ്രവർത്തനക്ഷമമല്ലാതെയായി 
 പൊതുജനങ്ങൾക്ക്‌ ഉപയോഗിക്കാൻ നിർമ്മിച്ച ടാങ്ക് നശീകരണപാതയിലാണ്.
സോളാർ പാനൽ വഴി മോട്ടോർ പ്രവർത്തിപ്പിക്കാനുള്ള ഇലക്ട്രിക്ക്‌ പാനൽ തൊട്ടടുത്ത പുരയിടത്തിൽ മാറ്റി വച്ചിരിക്കുകയാണ്.പൈപ്പുകളെല്ലാം അറുത്ത് മാറ്റി ഉപയോഗ ശൂന്യമായി മാറി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രാദേശത്ത് പൊതുജനങ്ങൾക്ക്‌ ഉപയോഗ പ്രദമായി ഉപയോഗിക്കേണ്ട പൊതുകിണറും ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച
കുടിവെള്ള വിതരണത്തിനുള്ള ഉപകരണങ്ങളും 
സംരക്ഷണമില്ലാതെ നശിക്കുമ്പോൾ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വാർഡ്‌ ആയിട്ട് പോലും
കുടിവെള്ള വിതരണത്തിനുള്ള ഉപകരണങ്ങൾ അറ്റകുറ്റപണികൾ നടത്തി കുടിവെള്ളവിതരണം നടത്താൻ ഇത് വരെ പഞ്ചായത്ത്‌ അധികൃതർ തയ്യാറായിട്ടില്ല. അറ്റകുറ്റപണികൾ നടത്തി കുടിവെള്ളവിതരണം പുന:സ്ഥാപിക്കണമെന്നാണ് 
നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:പൊതുകിണറും അനുബന്ധ ഉപകരണങ്ങളും 

ഒറ്റനോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ നഗരങ്ങളിലെ ഏതോ മാലിന്യ സംഭരണകേന്ദ്രമാണെന്ന് തോന്നും. എന്നാൽ, സൂക്ഷിച്ചുനോക്കിയാൽ പരിഷ്കൃതസമൂഹത്തിന്റെ പ്രവൃത്തി കണ്ട് നാം ലജ്ജിച്ചു തലതാഴ്ത്തും.



ചാത്തന്നൂർ: ഒറ്റനോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ നഗരങ്ങളിലെ ഏതോ മാലിന്യ സംഭരണകേന്ദ്രമാണെന്ന് തോന്നും. എന്നാൽ, സൂക്ഷിച്ചുനോക്കിയാൽ പരിഷ്കൃതസമൂഹത്തിന്റെ പ്രവൃത്തി കണ്ട് നാം ലജ്ജിച്ചു തലതാഴ്ത്തും. ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളികുന്നം വാർഡിലെ പ്രധാനജലസംഭരണ കേന്ദ്രമായ മാമ്പള്ളികുന്നം ചിറയുടെ അവസ്ഥയാണ്‌.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളികുന്നം വാർഡിൽ കുറുങ്ങൽ ഏലായോട് ചേർന്ന് ചാത്തന്നൂർ ചേനമത്ത് വഴി പോകുന്ന കോയിപ്പാട് റോഡിലാണ് ഇ ചിറ സ്ഥിതി ചെയ്യുന്നത്. മദ്യപിച്ചശേഷം വലിച്ചെറിയുന്ന കുപ്പികളും മറ്റ് മലിനവസ്തുക്കളും കൊണ്ട് ഈ ചിറ നിറഞ്ഞിരിക്കുന്നു. ഇതുമൂലം മാലിന്യം നിറഞ്ഞ് വെള്ളം കുഴമ്പു രൂപത്തിലായിരിക്കുകയാണ്. കൂടാതെ ചിറയുടെ ചുറ്റും കാടുവളർന്നും പുല്ലുനിറഞ്ഞും അത്രയ്ക്ക് ശോച്യാവസ്ഥയിലാണ് ഒരേക്കറോളം വരുന്ന ചിറയുടെ നാല് ചുറ്റുമുള്ള സംരക്ഷണഭിത്തികൾ പൂർണ്ണമായും തകർന്ന്തുടങ്ങിയിരിക്കുന്നു. കാട്പിടിച്ചുകിടക്കുന്നത് മൂലം ചിറയിലേക്ക് ഇറങ്ങാൻ വഴിയില്ലാത്ത അവസ്ഥ. ചിറയുടെ പുനരുദ്ധാരണത്തിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് അധികാരികൾ പുല്ലുവിലപോലും കൊടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനോ തോട് ശുചിയാക്കുന്നതിനോ ആരും തയ്യാറായിട്ടില്ല. അധികൃതർ അടിയന്തരമായി ഇടപെട്ട് തോട് ശുചീകരിക്കണമെന്നും മാലിന്യം തള്ളുന്നത് തടയുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

@ വേനൽക്കാലത്ത്
ഇവിടെ വെള്ളം സംഭരിച്ചാൽ കുറുങ്ങൽ പാടശേഖരത്തിലെ കർഷകർ മുഴുവൻ കൃഷിചെയ്യുന്നതിന് ഈ വെള്ളം ഉപയോഗിക്കാൻ പറ്റും. പരിസരത്തെ നൂറുകണക്കിന് വീട്ടു കിണറുകളിലെ ജലവിതാനം നിലനിർത്തുന്നതും ഈ
ചിറയാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമായി ഓരോ വേനലിലും പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ഇ ചിറയെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. 
ചിറയിലെ ചെളിയും ചണ്ടിയും നീക്കം ചെയ്ത് ആഴംകൂട്ടി സംരക്ഷിച്ചാൽ മാത്രമേ വരുംവർഷങ്ങളിൽ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണാനാകൂ എന്ന് നാട്ടുകാരും കർഷകരും ഒരേസ്വരത്തിൽ പറയുന്നു.


ഇന്ത്യ പിറന്നത് 1947ല്‍ അല്ല, അടിയന്തരാവസ്ഥക്കാലത്ത് ഒളിച്ചുകഴിഞ്ഞത് സിഖ് വസ്ത്രം ധരിച്ച്- മോദി

ഇന്ത്യ പിറന്നത് 1947ല്‍ അല്ല, അടിയന്തരാവസ്ഥക്കാലത്ത് ഒളിച്ചുകഴിഞ്ഞത് സിഖ് വസ്ത്രം ധരിച്ച്- മോദി


PM To Senior Sikh Leaders Ahead Of Punjab Pollsസിഖ് നേതാക്കളോടൊപ്പം പ്രധാനമന്ത്രി | 

'ഇന്ത്യ പിറന്നത് 1947ൽ അല്ല. നമ്മുടെ ഗുരുക്കൻമാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് ഞാൻ ഒളിവിലായിരുന്നു. സിഖുകാരുടെ വേഷം ധരിച്ചായിരുന്നു അക്കാലത്ത് ഞാൻ ഒളിച്ചു കഴിഞ്ഞിരുന്നത്', പ്രധാനമന്ത്രി സിഖ് നേതാക്കളോട് പറഞ്ഞു.

1947-ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പഞ്ചാബിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുദ്വാരയെ ഇന്ത്യയിൽ നിലനിർത്താനായി പാകിസ്താനുമായി ധാരണയിലെത്താൻ അവർക്കായില്ല.

നയതതന്ത്ര ബന്ധങ്ങളുപയോഗിച്ച് താൻ അതിനായി ശ്രമിച്ചു. പഞ്ചാബിൽ വരുമ്പോഴെല്ലാം ദൂരദർശിനിയിലൂടെ താൻ ഗുരുദ്വാരയിലേക്ക് നോക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് തന്റെ മനസ്സ് പറഞ്ഞു. ഗുരുക്കൻമാരുടെ അനുഗ്രഹത്താൽ അക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞു. ദൈവാനുഗ്രഹമില്ലായിരുന്നെങ്കിൽ നമുക്കത് സാധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിഖ് നേതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരെ ഷാൾ പുതപ്പിച്ച് ആദരിക്കുകയും ചെയ്തു

പേഴ്സണൽ സ്റ്റാഫെന്ന ലോട്ടറി, ബമ്പറടിച്ചവര്‍ നിരവധി: യോഗ്യത നിര്‍ബന്ധമില്ല, ഖജനാവ് ചോരുന്ന വഴികള്‍


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയക്കളി എന്തായിരുന്നാലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയം വീണ്ടും പൊതുജന ചർച്ചയിലാകാൻ ഇത് കാരണമായി. ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആർഎ ഇതിന് പുറമെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റു ക്വാർട്ടേഴ്സുകളും. കേൾക്കുമ്പോൾ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് ലഭിക്കുന്ന ആനുകൂല്യമാണെന്ന് ധരിക്കരുത്. കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫുകൾക്കും ലഭിക്കുന്ന പ്രതിഫലമാണ് ഇതൊക്കെ.

മന്ത്രിമാർക്ക് യോഗ്യത നിർബന്ധമല്ല. ജനപ്രതിനിധികളായ അവർക്ക് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളവിഭാഗത്തിൽനിന്നല്ല. എന്നാൽ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ശമ്പളം സർക്കാർ ജീവനക്കാരുടെ ഹെഡിൽനിന്നാണ്. സർക്കാർ ജീവനക്കാർക്ക് 30 വർഷം സർവീസുണ്ടെങ്കിൽ സർക്കാർ പെൻഷനും അതിൽ കുറഞ്ഞാൽ കോൺട്രിബ്യൂട്ടറി പെൻഷനുമാണ്. ശമ്പള സ്കെയിൽ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്. അഞ്ചുവർഷത്തേക്ക് നിയമനമുള്ളു അവർക്ക്. പക്ഷേ രണ്ടുവർഷം പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തിൽ അയോഗ്യരായവർക്ക് രാഷ്ട്രീയ പ്രവർത്തകരായതിന്റെ പേരിൽ നിയമനം ലഭിക്കുന്നു.

പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം. എന്തിനേറെ വെറും രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി പെൻഷനും ആനുകൂല്യങ്ങളും വേറെ. നിലവിൽ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേർന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്സണൽ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും. ഇവർക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ് ബാധ്യത.

പേഴ്സണൽ സ്റ്റാഫുകളിലെ ബമ്പർ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾ. കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്കെയിലെന്ന് കേട്ടാൽ ഞെട്ടരുത്.

ഇത് ഏകദേശം 1,07,800- 1,60,000 വരെ വരും. ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ്- പരമാവധി 50200 രൂപവരെ. 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക. 77,000 ന് മുകളിലാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം.

മുഖ്യമന്ത്രി പിണറായി വിജയന് 26 പേഴ്സണൽ സ്റ്റാഫുകളുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും. ഇവരെ നിയമിക്കുന്നത് സർക്കാർ ഏജൻസിയോ റിക്രൂട്ട്മെന്റ് സംവിധാനമോ അല്ല. യോഗ്യതകൾ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം. ഇത്തവണ 362 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു എന്നോർത്ത് ആശ്വസിക്കാം. കാരണം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 623 പേരായിരുന്നു മന്ത്രിമാർക്കും കാബിനറ്റ് പദവിയിലുള്ളവരുടെ എണ്ണം എന്നോർത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാനാകും.

28 പേർ വരെ പേഴ്സണൽ സ്റ്റാഫ് ആകാമെന്നാണ് ചട്ടം. 1994ന് മുമ്പ് വരെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരുന്നില്ല. കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്റ്റംബർ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷവും കുറഞ്ഞ പെൻഷൻ ലഭിക്കാൻ മൂന്നുവർഷമെങ്കിലും പേഴ്സണൽ സ്റ്റാഫായി പ്രവർത്തിക്കണം. എന്നാൽ 29 വർഷത്തിലധികം സർവീസുണ്ടെങ്കിലം 30 വർഷം തികഞ്ഞില്ലെങ്കിലും പരമാവധി പെൻഷൻ നൽകാൻ വ്യവസ്ഥയുണ്ട്. ഇതേപോലെ മൂ്ന്നു വർഷം തികഞ്ഞില്ലെങ്കിലും അങ്ങനെ കണക്കാക്കി കുറഞ്ഞ പെൻഷനും അനുവദിക്കാം. ഈ സാധ്യത മുതലാക്കി ഒരു മന്ത്രിക്ക് രണ്ട് തവണ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിയ ചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ കുറഞ്ഞ പെൻഷനായ 2400 രൂപയും ഡിആറും ലഭിക്കും. ഭാവിയിൽ പെൻഷൻ പുതുക്കുമ്പോൾ ഇതിന്റെ ആനുകൂല്യവും ലഭിക്കും.

ഗവർണർക്കും പേഴ്സണൽ സ്റ്റാഫ്

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നപോലെ സംസ്ഥാനത്തെ ഗവർണറിനും പേഴ്സണൽ സ്റ്റാഫുകളുണ്ട്. ഇതിൽ നിയമനം നടത്തുന്നത് സർക്കാരാണ്. മന്ത്രിമാർക്കെന്നതുപോലെ രാഷ്ട്രീയക്കാരെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമിക്കാൻ സാധിക്കില്ല. ഏതെങ്കിലും രാഷ്ട്രീയ സംഘടനയിൽ സജീവമായി പ്രവർത്തുക്കുന്നയാൾക്ക് ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ആകാൻ സാധിക്കില്ല. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് ആകുന്നവരേ പറ്റി അന്വേഷണ റിപ്പോർട്ടടക്കം പരിഗണിച്ചാണ് നിയമനം നടത്തുക. ഗവർണർ നിർദ്ദേശിക്കുന്ന ആളിന് നിയമനം നൽകുന്ന രീതിയുമുണ്ട്.

ഗവർണറിന്റെ ഓഫീസിലെ ഭൂരിഭാഗം നിയമനങ്ങളും സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷനാണ്. കേരള ഗവർണറിന്റെ സെക്രട്ടേറിയേറ്റ്, ഹൗസ് ഹോൾഡ്, ഡിസ്പെൻസറി എന്നിങ്ങനെ ആയി 151 സ്റ്റാഫുകളാണ് നിലവിലുള്ളത്. ഹരി എസ് കർത്തായുടെ നിയമനം ഉൾപ്പെടാതെയുള്ള കണക്കാണ് ഇത്. ഇതിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ എത്തുന്നവർ അതിന്റെ കാലാവധി കഴിയുമ്പോൾ തിരികെ സംസ്ഥാന സർവീസിലേക്ക് മടങ്ങി പോകും.

ഇതിൽ പെടാത്ത ഹരി എസ് കർത്തായുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് തസ്തിക ഗവർണറുടെ കാലാവധി അവസാനിക്കുമ്പോൾ മാറും. ഇത് പുതിയതായി സൃഷ്ടിച്ച തസ്തികയാണ്. ഇത്തരം സ്റ്റാഫ് നിയമനങ്ങൾ ഗവർണറുടെ വിവേചനാധികാരമാണ്. പോലീസ് റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഗവർണർ നിർദ്ദേശിക്കുന്ന ആളിന് സർക്കാർ നിയമനം നൽകുകയാണ് ചെയ്യുക. ഇവരുടെ ശമ്പളവും മറ്റും സർക്കാർ ആണ് വഹിക്കുന്നത്

Wednesday, 16 February 2022

കൃഷിഭവനുകളിലും രാക്ഷ്ട്രീയസ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവമായി.


കൊല്ലം : കൃഷിഭവനുകളിലും രാക്ഷ്ട്രീയസ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവമായി.അടുത്തിടെയായി കൃഷിഭവനിൽനിന്നുള്ള അറിയിപ്പെല്ലാം
പത്രമാധ്യമങ്ങളെ ഒഴിവാക്കി 
സാമൂഹികമാധ്യമങ്ങൾ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങൾ സജീവമായത്.ഇപ്പോൾ കൃഷി ഓഫിസർ അഡ്മിൻ ആയിട്ടുള്ള 
കൃഷിഭവന്റെ വാട്‌സാപ്പ് ഗ്രൂപ്പ്‌ വഴിയാണ് അറിയിപ്പ് വരുന്നത്. ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം വാട്‌സാപ്പ് ഗ്രൂപ്പിലിടും. അഡ്മിൻ ഓൺലി ഗ്രൂപ്പായതിനാൽ തിരിച്ചങ്ങോട്ട് ചോദ്യമൊന്നും വേണ്ട. കാണേണ്ടവർമാത്രം കണ്ടാലും അറിഞ്ഞാലും മതി. ഇതൊന്നുമില്ലാത്ത
സാധാരണ കർഷകർ 
 ഒന്നുമറിയേണ്ട. അറിഞ്ഞാൽത്തന്നെ കൃഷിഭവനിലെത്തുമ്പോഴേക്കും എല്ലാ ആനുകൂല്യങ്ങളും വീതിച്ചു കഴിഞ്ഞിട്ടുണ്ടാവും.ജില്ലയിലെ ഒരു കൃഷിഭവനിൽ ഫലവൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിപ്രകാരം തൈകൾ കൃഷിഭവനിൽ 20 രൂപ ഗുണഭോക്തൃവിഹിതം അടച്ചാൽ കിട്ടുമെന്ന അറിയിപ്പ് കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൃഷിഭവൻ ഗ്രൂപ്പിൽ വന്നത്.
ഫലവൃക്ഷത്തൈകളുടെ വിതരണവും അപ്പോൾത്തന്നെ തുടങ്ങി. കർഷകരാവട്ടെ ഇതൊക്കെ കൃഷിയിടത്തിൽ നിന്നുതന്നെ വാട്‌സാപ്പ് തുറന്നുനോക്കി അറിഞ്ഞുവന്നപ്പോഴേക്കും 
തൈകളൊക്കെ തീർന്നിരുന്നു. ഗ്രൂപ്പിൽ ഉണ്ടായിരുന്ന കർഷക സംഘം നേതാവ് സിപിഎം ന്റെ ഗ്രൂപ്പിലേക്ക് മെസേജ് ഫോർവേഡ് ചെയ്തു വ്യാജകർഷകർ കൈപ്പറ്റുകയായിരുന്നു. അത് കൊണ്ട് തന്നെ കർഷകർക്ക് എത്തുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റാൻ 
 സ്ഥിരം ആളുകൾ കൃഷിഭവനുകൾ കേന്ദ്രീകരിച്ചു  തന്നെയുണ്ടെന്നാണ് കർഷകരുടെ ആരോപണം.

@ സമിതികൾ നിരവധി സാരഥികൾ എല്ലാം സഖാക്കൾ ആനുകൂല്യങ്ങളും സഖാക്കൾക്ക്‌ 

പാടശേഖരസമിതി, കുരുമുളക് സമിതി, നാളീകേര സമിതി 
എന്നിങ്ങനെ വാർഡുകൾതോറുമുള്ള കർഷക്ഷേമസമിതികളുമെല്ലാംഉണ്ടെങ്കിലും എല്ലാത്തിന്റെയും ഭാരവാഹികൾ സഖാക്കൾ തന്നെയാണ്. കല്ലുവതുക്കൽ പഞ്ചായത്തിൽ വർഷങ്ങളായി സിപിഎം നേതാവാണ് കർഷകസമിതികളുടെ അധ്യക്ഷൻ ഇദ്ദേഹം മുഖേനയാണ് കൃഷി ആനുകൂല്യങ്ങൾ വിതരണം ചെയ്തു വരുന്നത്. ഇപ്പോൾ ആണ് അതിനൊരു മാറ്റമുണ്ടായത്. അത് കൊണ്ട് തന്നെ കർഷകർക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് അറിയും മുൻപ് സഖാകൾക്ക്‌ 
 പ്രത്യേകമായുള്ള ഗ്രൂപ്പുകൾവഴി ആദ്യം അറിയുന്നവർക്കും എത്തുന്നവർക്കുമെല്ലാമായി സഹായധനപദ്ധതികളെല്ലാം വഴിമാറുകയാണ്. ഇതെല്ലാം ആദ്യമണിക്കൂറിൽത്തന്നെ സ്വന്തമാക്കാനും സ്ഥിരംകക്ഷികളുള്ളതിനാൽ കൃഷിഭവനും കാര്യങ്ങളെല്ലാം എളുപ്പം. അടുത്തിടെയാണ് 

 @ അർഹരായവർ പുറത്ത്

:ആനുകൂല്യങ്ങൾ തുടർച്ചയായി ആവർത്തിച്ചു വാങ്ങുന്നവരെ ഗുണഭോക്തൃപട്ടികയിൽ നിന്നൊഴിവാക്കിയാൽപ്പോലും മറ്റുള്ളവർക്കും അർഹത ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. പദ്ധതി നടപ്പിൽ വരുത്താൻമാത്രം അധികൃതർ ഉത്സാഹിക്കുമ്പോൾ അർഹതയുള്ളതും പ്രോത്സാഹനം ആവശ്യമുള്ളവരുമായ എത്രയോ കർഷകർ ഇപ്പോഴും സഹായധനങ്ങൾക്ക് പുറത്താണ്. മന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് കർഷകക്കൂട്ടായ്മകൾ ആവശ്യപ്പെടുന്നു.

അറിയിപ്പ് വന്നാൽ ചുരുങ്ങിയത് ഒരുദിവസമെങ്കിലും അപേക്ഷ നൽകാനുള്ള സാവകാശം വേണം. കഴിഞ്ഞ സീസണിൽ ചിറക്കരപഞ്ചായത്തിൽ 
 നെൽ കൃഷിചെയ്ത നെൽക്കർഷകർക്കുള്ള ആനുകൂല്യങ്ങൾ പോലും കൊയ്ത്തുകഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല.ചിറക്കര കൃഷി ഭവനിൽ 
 ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് വാവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്നത് ഇതിനൊന്നും നടപടിയെടുക്കാൻ സർക്കാർ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല.

പരവൂർ ചീപ്പ് പാലത്തിന്റെ ഷട്ടർ തകരാറിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം



പരവൂർ ചീപ്പ് പാലത്തിന്റെ ഷട്ടർ തകരാറിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം 

@ മയ്യനാട്, കാക്കോട്ട്മൂല,പുല്ലിച്ചിറ, കൊട്ടിയം പ്രദേശങ്ങളിലെ കിണറുകൾ വറ്റി തുടങ്ങി.

പരവൂർ: വേനൽ കടുത്തതും പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ ഷട്ടർ അടയ്ക്കാത്തതും മൂലം 
പരവൂർ - മയ്യനാട് കായലിലെ ജലനിരപ്പ് താഴുന്നു. ഇത് മൂലം മയ്യനാട്, കാക്കോട്ട്മൂല,പുല്ലിച്ചിറ, കൊട്ടിയം പ്രദേശങ്ങളിലെ കിണറുകൾ വറ്റി തുടങ്ങി. ഇത്തിക്കരയാറ്റിൽ നിന്നും ഒഴുകിയെത്തുന്ന ശുദ്ധജലമാണ് മയ്യനാട് -പരവൂർ കായലിനെ ജലസമൃദ്ധമാക്കുന്നത്. മഴകാലത്ത് വെള്ളപൊക്കം കണക്കിലെടുത്താണ് പൊഴിക്കര ചീപ്പിലെ ഷട്ടറുകൾ 
ഉയർത്തുന്നത്. മഴ മാറിയാൽ ഇവ താഴ്ത്തും എന്നാൽ ചീപ്പിലെ മിക്ക ഷട്ടറുകളും  താഴ്ത്താൻ പറ്റാത്ത അവസ്ഥയിലാണ് ഇത് മൂലം വേനൽ കാലത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നു അവസാനം കഴിഞ്ഞ വെള്ളപൊക്കത്തിന് ചാത്തന്നൂർ എം എൽ എ യുടെ നേതൃത്വത്തിൽ ക്രയിന്റെ സഹായത്തോടെ ഉയർത്തിയ ഷട്ടർ താഴ്ത്താൻ കഴിഞ്ഞിട്ടില്ല..

@ തിരിഞ്ഞുനോക്കാനാളില്ലാതെ പൊഴിക്കര ചീപ്പുപാലം

 പരവൂർക്കായലിനെയും കടലിനെയും ബന്ധിക്കുന്ന പൊഴിക്കര സ്പിൽവേ(ചീപ്പുപാലം)യുടെ ഷട്ടറുകളും മോട്ടോറുകളും തുരുമ്പെടുത്തുനശിച്ചു കഴിഞ്ഞു അത് നന്നാക്കാനോ  അറ്റകുറ്റപണികൾ നടത്താനോ ആരും ശ്രമിച്ചിട്ടില്ല. എട്ടു ഷട്ടറുകളും അവയുടെ മോട്ടോറുകളുമാണ് പ്രവർത്തിപ്പിക്കാനാകാതെ നശിക്കുന്നത്. രണ്ടുവർഷമായി
ക്രയിന്റെ സഹായം ഇല്ലാതെ 
ഷട്ടറുകൾ താഴ്ത്താനോ ഉയർത്താനോ കഴിയുന്നില്ല. ഷട്ടറുകൾ ഘടിപ്പിച്ചിരുന്ന റോളറുകളും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുകൊണ്ടുള്ള അടിത്തറയുടെ പലഭാഗങ്ങളും തുരുമ്പെടുത്ത് കായലിൽ താഴ്ന്നു. വർഷങ്ങൾക്കുമുൻപ്‌ ഒരുകോടി രൂപ മുടക്കി ഷട്ടറുകൾ പുതുക്കിനിർമിച്ചെങ്കിലും വെള്ളത്തിനടിയിൽ അത്‌ ചെന്നുമുട്ടുന്ന കോൺക്രീറ്റ് അടിത്തറ നന്നാക്കാൻ ശ്രമിച്ചില്ല. ഇപ്പോൾ അടിത്തറയിലെ കോൺക്രീറ്റ് പൂർണമായും തകർന്നുപോയതിനാൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വിധത്തിൽ ഷട്ടറുകൾ താഴ്ത്തിയാലും വെള്ളം ഒഴുകിപ്പോകുകയാണ്. ഷട്ടറുകളിൽ അടിയുന്ന കക്കകളും മാലിന്യങ്ങളും നീക്കം ചെയ്യാത്തത്‌ ഇവ വേഗത്തിൽ നശിക്കാനിടയാക്കി.

ചെറുകിടജലസേചനവകുപ്പിന്റെ കീഴിലാണ് സ്പിൽവേ പ്രവർത്തിക്കുന്നത്. എന്നാൽ ഇത്രയും പണം മുടക്കിയിട്ടും അത് പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായില്ല. മാലാക്കായൽ, ഇത്തിക്കരയാർ എന്നിവിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള വഴിയാണ് തുറന്നുകിടക്കുന്നത്. പോളച്ചിറ, മീനാട്, ഇത്തിക്കര തുടങ്ങിയ ഏലാകളിലെ കൃഷിക്കും ഭീഷണിയാണ്. മത്സ്യസമ്പത്തും ഗുരുതരഭീഷണി നേരിടുന്നുണ്ട്.
ഫോട്ടോ:ഷട്ടറുകൾ തുരുമ്പെടുത്തു തകർച്ചയിലായ പൊഴിക്കര ചീപ്പുപാലം

കൊയ്‌ത്തിനൊരുങ്ങി കുറുങ്ങൽ ഏലാ പക്ഷെ കൊയ്‌ത്തുയന്ത്രമില്ല


കൊയ്‌ത്തിനൊരുങ്ങി കുറുങ്ങൽ ഏലാ 
പക്ഷെ കൊയ്‌ത്തുയന്ത്രമില്ല 
ചാത്തന്നൂർ : കൊയ്‌ത്തിനായി
കുറുങ്ങൽ ഏലായിലെ 
ഏക്കറുകണക്കിന് നെൽപ്പാടങ്ങളൊരുങ്ങിയെങ്കിലും കൊയ്‌ത്തുയന്ത്രങ്ങൾ എങ്ങും കിട്ടാനില്ല.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും 
അനാസ്ഥമൂലം  വിളഞ്ഞുനിൽക്കുന്ന പാടം കൊയ്യാൻ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. നെൽ ഉണങ്ങി വയലിൽ വീണ് തുടങ്ങിയിരിക്കുന്നു. ഇതിനിടയിൽ കാലം തെറ്റി മഴപെയ്തതും കർഷകർക്ക് തിരിച്ചടിയായി നിൽക്കുമ്പോൾ ആണ് കൊയ്ത്തിന് ഒരുങ്ങി നിൽക്കുന്ന നെൽ കൊയ്ത് എടുക്കുന്നതിന് യന്ത്രം കാത്തിരിക്കേണ്ട അവസ്ഥ.
കൊയ്ത്തിന് തൊഴിലാളികളെ വിളിച്ചാൽ വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകുകയെന്ന് കർഷകർ പറയുന്നു. രണ്ടരയേക്കർ പാടം കൊയ്യാൻ 30,000 രൂപയെങ്കിലും ചെലവുവരും. കൂടാതെ, മെതിയന്ത്രം ഉപയോഗിക്കാൻ വെറെയും തുക കണ്ടെത്തണം. അതിനാൽ കൊയ്ത്തുയന്ത്രമെത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.വെള്ളം ഇപ്പോഴും പൂർണ്ണമായും വറ്റിയിട്ടില്ല ഏലാകളിൽ വേനൽ മഴയും പെയ്യുന്നുണ്ട് അത് കൊണ്ട് തന്നെ കൂടുതൽ ദിവസമെടുത്താൽ നെൽ പൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ 
ചെളിയിൽ കൊയ്യുന്ന ചെയിനുള്ള യന്ത്രം എത്തിക്കണമെനന്നാണ് കർഷകരുടെ ആവശ്യം.

@ ചാത്തന്നൂരിൽ 
കാർഷികയന്ത്രങ്ങൾ നശിക്കുന്നു
   
 ചാത്തന്നൂർ കൃഷിഭവന്റെ പക്കലുള്ള കാർഷികയന്ത്രങ്ങൾ കർഷകർക്ക് ഉപയോഗപ്പെടുന്നില്ല. ഇവ പ്രവർത്തിപ്പിക്കാൻ പരിശീലനം ലഭിച്ചവരെ നിയമിക്കാത്തതും അറ്റകുറ്റപ്പണി നടത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണം. തൊഴിൽസേനയെ സജ്ജമാക്കാൻ വാങ്ങിയ ലക്ഷങ്ങളുടെ യന്ത്രങ്ങളുൾപ്പെടെയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

മിനി സിവിൽസ്റ്റേഷനിലുള്ള
 കൃഷിഭവൻ പരിസരത്തുകിടന്ന് തുരുമ്പെടുക്കുകയാണ്.  ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, കൊയ്ത്ത് യന്ത്രം,
പമ്പ് സെറ്റുകൾ ഉൾപ്പെടെയുള്ളവയാണ് കർഷകർക്ക് പ്രയോജനപ്പെടാതെ പോകുന്നത്.
കുറുങ്ങൽ 
ഏലായിൽ കൊയ്തെടുക്കാറായ 
നെൽ കിടന്ന് നശിക്കുകയാണ്  എന്നാൽ
കൊയ്ത്തിന്റെ ആവശ്യത്തിന് കൊയ്ത്ത് യന്ത്രവും 
ട്രാക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭിക്കാത്തത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്വകാര്യ ട്രാക്ടറുകൾക്ക് ഒരുമണിക്കൂറിന് 1,400 രൂപയിലധികമാണ് വാടക. എന്നാൽ കൃഷിഭവന്റെ ട്രാക്ടറിന് നേരത്തേ 750 രൂപയായിരുന്നു വാടക. അതിനാൽ കൃഷിഭവന്റെ കാർഷികോപകരണങ്ങൾ കർഷകർക്ക് വലിയ ആശ്വാസമാണ്.
എന്നാൽ കൃഷി വകുപ്പ് 
അധികൃതർ കർഷകന്റെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്.

@ കൊയ്ത്ത് യന്ത്രങ്ങൾ ലഭിക്കാത്തത് തിരിച്ചടിയായി

കഴിഞ്ഞ ഏഴുവർഷമായി കൃഷിഭവനും കൃഷിയും നിർജീവമാണ്. ചാത്തന്നൂരിൽ 
കർഷകന് കൃത്യമായി സഹായങ്ങൾ നൽകുന്നില്ല. കാർഷികയന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയാത്തത് കർഷകന് ഇരുട്ടടിയായി മാറുന്നു 
വ്യക്തികളുടെ കൈവശമുള്ള 
യന്ത്രോപകരണങ്ങൾക്ക്‌ അമിതവാടക വാങ്ങുകയാണ്. 


@ തുരുബെടുത്ത് കൃഷിവകുപ്പിന്റെ യന്ത്രം

കൊയ്ത്തുയന്ത്രം എങ്ങും കിട്ടാനില്ല. ചാത്തന്നൂർ കൃഷിഭവന്റെ പക്കലുള്ള 
യന്ത്രം നോക്കാനാളില്ലാതെ
തുരുമ്പെടുത്ത് നശിക്കുന്നു,
മറ്റു യന്ത്രങ്ങൾ അറ്റകുറ്റപ്പണി ചെയ്യാതെ ഉപയോഗശൂന്യമായി കിടക്കുന്നു. ഇത് നന്നാക്കിയാൽ കുറച്ചെങ്കിലും ഉപകാരപ്പെടും. കൊയ്ത്തുയന്ത്രം കിട്ടാനില്ലാത്തതുകൊണ്ട് കർഷകരെല്ലാം ദുരിതത്തിലാണ്. ആളെവെച്ച് കൊയ്യുന്നതിനെക്കാൾ കർഷകർക്ക് ആദായകരം യന്ത്രക്കൊയ്ത്താണ്. കർഷകരെ സഹായിക്കാൻ അധികൃതർ തയ്യാറാവണം.

ഫോട്ടോ: ചാത്തന്നൂർ കൃഷിഭവൻ പരിസരത്തുകിടന്ന് നശിക്കുന്ന കൊയ്ത്ത്ർ കാഷികയന്ത്രം

ഫോട്ടോ:നെൽ കൊയ്ത്തിനു പാകമായി കിടക്കുന്ന കുറുങ്ങൽ ഏലാ.

ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ

ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ
ചാത്തന്നൂർ: ദേശീയപാത വികസനത്തിലും പിടിമുറുക്കി കരമണ്ണ് മാഫിയ വസ്തു ഉടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടങ്ങൾ പൊളിച്ചു കെട്ടിടാവശിഷ്ടങ്ങളും മണ്ണും കടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്ത കെട്ടിടം ദേശീയപാത അധികൃതരുടെ ഒത്താശയോടെ പൊളിച്ചു കെട്ടിട അവശിഷ്ടങ്ങളും പ്രാദേശത്തെ മണ്ണും കെട്ടിടത്തിന്റെ കതകും, കമ്പിയുമുൾപ്പെടെയുള്ള സാധനങ്ങളുമായി കടക്കുകയാണ്.കെട്ടിടങ്ങൾ ഉള്ള ഭൂമിയുടെ പൈസയുടെ ആറ് ശതമാനം പിടിച്ചിട്ടിട്ടാണ് ദേശിയപാത അധികൃതർ പൈസ കൈമാറുന്നത് അത് കെട്ടിടം പൊളിക്കുന്നതിന്റെ ആവശ്യത്തിനാണ് ആ പൈസ കെട്ടിട ഉടമ കെട്ടിടം പൊളിക്കുകയാണെങ്കിൽ അവർക്ക് തിരികെ കൊടുക്കുകയാണ് ചെയ്യുന്നത് ദേശിയപാത അധികൃതർ ആണ് കെട്ടിടം പൊളിക്കുന്നത് എങ്കിൽ ആ പൈസ അധികൃതർ എടുക്കുകയും ചെയ്യും എന്നാൽ കെട്ടിടാവാശിഷ്ടങ്ങൾ ഉടമകൾക്ക് എടുക്കാം എന്നിരിക്കെ വീടുകളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ മണിക്കൂറുകൾക്കകം പൊളിച്ചു മാറ്റുകയാണ് ഇ സംഘങ്ങൾ ദേശിയപാത അതോറിറ്റിയിൽ ചില ഉദ്യോഗസ്ഥരും വയലുകൾ നികത്തുന്ന കരമണ്ണ് മാഫിയ സംഘവുമായി ഉണ്ടായിട്ടുള്ള അഡ്ജസ്റ്റ്മെന്റിൽ നടക്കുന്ന ഇടപാടിനെതീരെ കെട്ടിട ഉടമകൾ രംഗത്ത് വരികയും ഉന്നത ഉദ്യോഗസ്ഥർക്കും പോലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ടീച്ചറേ ദാ, ഞങ്ങൾ എത്തി.. അങ്കണവാടികളിൽ ക്ലാസുകൾ ആരംഭിച്ചു.

ടീച്ചറേ 
ദാ, ഞങ്ങൾ എത്തി.. അങ്കണവാടികളിൽ ക്ലാസുകൾ ആരംഭിച്ചു.

കൊല്ലം: രണ്ടുവർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം അങ്കണവാടികളിലേക്ക് കുരുന്നുകളെത്തിയതോടെ നിശബ്ദമായിരുന്ന അങ്കണവാടികളിൽ കളിചിരികൾ കൊണ്ട് മുഖരിതമായി.
കളിയും പാട്ടുമായി കുട്ടികൾ രക്ഷാകർത്താക്കളുടെ കൈകളിൽ തൂങ്ങി കുട്ടികൾ എത്തിയപ്പോൾ 
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പിച്ചു അധ്യാപികമാർ 
കളികളിലൂടെയും പാട്ടുകളിലൂടെയും 
കുട്ടികൾക്ക് മനസ്സിലാവും വിധം  പഠിപ്പിച്ചു തുടങ്ങി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും 
മറ്റും ഒരുക്കിയിരുന്നു സമ്മാങ്ങളും നൽകിയാണ് കുട്ടികളെ ടീച്ചർമാർ യാത്രയാക്കിയത്. ജില്ലയിൽ 2,723 അങ്കണവാടികളിലും കുട്ടികൾ എത്തി. മൂന്നുമുതൽ ആറുവയസ്സ് വരെയുള്ള 40,000-ത്തിലധികം കുട്ടികൾ  നിലവിൽ രെജിസ്റ്റർ ചെയ്തു പഠിക്കുന്നുണ്ട്.അതിൽ ഭൂരിപക്ഷവും പഠിക്കാനെത്തി പലയിടത്തും ഷിഫ്റ്റ്‌ അനുസരിച്ചാണ് ക്ലാസുകൾ കുട്ടികൾ പോയ ഉടൻ തന്നെ കെട്ടിടങ്ങൾ അണുവിമുക്തമാക്കി പരിസരം വീണ്ടും ശുചീകരിച്ചു കൊണ്ട് കുട്ടികൾക്കായി 
ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ടായിരുന്നു.

Monday, 14 February 2022

രണ്ട് വർഷത്തിന് ശേഷം അങ്കണവാടികളിൽ ഇന്ന് പ്രവേശനോത്സവം

രണ്ട് വർഷത്തിന് ശേഷം അങ്കണവാടികളിൽ ഇന്ന് 
പ്രവേശനോത്സവം

കൊല്ലം: രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അങ്കണവാടികളിൽ കുട്ടികളുടെ കളിചിരി മുഴങ്ങുകയാണ്.2020മാർച്ചിൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ച ജില്ലയിലെ അങ്കണവാടികളാണ് തുറക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് മാനദണ്ടങ്ങൾ പാലിച്ചു കൊണ്ട് സംസ്ഥാന വനിത ശിശുക്ഷേമ വികസന വകുപ്പ് പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് അങ്കണവാടികളിൽ ക്ലാസ്സ്‌ നടക്കുക.
ആഴ്ചയിൽ രണ്ട് ബാച്ചുകളായി തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒരു ബാച്ചും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രണ്ടാം ബാച്ചും എന്നിങ്ങനെ തരം തിരിച്ചാണ് ഒരു പ്രാദേശത്ത് നിന്നും വരുന്ന കുട്ടികൾ ഒരു ബാച്ചിൽ ഉണ്ടാകും,
രണ്ട് ഡോസ് വാക്സിൻ എടുത്ത
അങ്കണവാടി വർക്കർമാരും സഹായികളുമായിരിക്കണം ക്ലാസ്സ്‌ എടുക്കേണ്ടത് വരുന്ന ഒരു മാസം ഉച്ചയ്ക്ക് 12.30വെരെയാണ് ക്ലാസ്സ്‌ പൊതുഅവധി ഒഴിച്ചുള്ള ശനിയാഴ്ചകളിൽ ക്ലാസ്സ്‌ ഉണ്ടാകും.കുട്ടികളെ അങ്കണവാടികളിൽ എത്തിക്കാനും തിരിച്ചു കൊണ്ട് പോകുന്നതിനും എത്തുന്ന രക്ഷാകർത്താക്കൾ അങ്കണവാടിക്കുള്ളിൽ പ്രവേശിക്കാൻ പാടില്ല.പുറത്ത് കൂട്ടംകൂടി നിൽക്കാനും പാടില്ല അങ്കണവാടികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഇഴജെന്തുക്കൾ കയറാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം കുട്ടികൾ സാമൂഹ്യ അകലം പാലിക്കുന്നത് പ്രത്യകം ശ്രദ്ധിക്കണം പതിനഞ്ചു കുട്ടികളിൽ കൂടുതൽ പഠിക്കാൻ എത്തിയാൽ മോണിറ്ററിoഗ് കമ്മിറ്റി കൂടി സമയക്രമം അനുസരിച്ചു പഠിപ്പിക്കാം.അര മണിക്കൂർ ഇടപെട്ട് കുട്ടികളുടെ കൈകൾ ലിക്വഡ് സോപ്പ് എന്നിവ 
ഉപയോഗിച്ച് കഴുകണം കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷാമാന:ദണ്ടങ്ങൾ ഒരുക്കണം കൊവിഡ് സുരക്ഷ മുന്നറിയുപ്പുകൾ പാട്ടുകളുടെ രൂപത്തിലും കളികളുടെ രൂപത്തിലും കുട്ടികളെ പറഞ്ഞു മനസിലാക്കണമെന്നൊക്കെ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും കൊവിഡ് ആശങ്കയിൽ എത്രത്തോളം കുട്ടികൾ
അങ്കണവാടികളിൽ പഠനത്തിനായി എത്തുമെന്ന് കാത്തിരുന്നു കാണാം.

നിർമ്മാണം പൂർത്തിയാക്കിയ കനാൽ പാലം തകർന്നു തുടങ്ങി

നിർമ്മാണം പൂർത്തിയാക്കിയ കനാൽ പാലം തകർന്നു തുടങ്ങി

ചാത്തന്നൂർ: നിർമ്മാണം പൂർത്തിയാക്കി ഉത്ഘാടനം കാത്ത് കഴിയുന്ന കനാൽ പാലമാണ് തകർന്ന് തുടങ്ങിയത്. ചാത്തന്നൂർ പഞ്ചായത്തിലെ വരിഞ്ഞം വാർഡിൽ എം എൽ എ ഫണ്ടിൽ നിന്നും എട്ട് ലക്ഷത്തോളം(892719.00) രൂപ ഉപയോഗിച്ച് നിർമ്മിച്ച പാലമാണിത്. നിർമ്മാണം പൂർത്തിയായി വരുന്നതെയുള്ളൂ അതിനിടയിലാണ് കൈവരിക്കായി നിർമ്മിച്ച സ്ഥലത്തിന്റെ ഫൗണ്ടേഷൻ തകർന്നത്  ഫൗണ്ടേഷന്റെ അടിഭാഗത്ത് വേണ്ടവിധം മണ്ണിട്ട് ഉറപ്പിക്കാതെ ചെറുഭിത്തി കെട്ടി അതിന്റെ മുകളിൽ കൈവരി ഉറപ്പിക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്നതോടെയാണ് നാട്ടുകാർ പരാതിയുമായി രംഗതെത്തിയത്. പാലത്തിന്റെ നിർമ്മാണപ്രവർത്തിയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി നാട്ടുകാർ ആരോപിക്കുന്നു ജി എസ് ജയലാൽ എം എൽ എയുടെയും 
സിപിഎംകാരനായ ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്റെയും മേൽനോട്ടത്തിൽ കെ ഐ പി ഉദ്യോഗസ്ഥരാണ് നിർമ്മാണം പ്രവർത്തികൾ നടത്തിയത് ഏകദേശം അഞ്ചു ലക്ഷം രൂപ പോലും ഇ ചെറിയ നടപാത്യ്ക്കും ചെറിയ പാലത്തിനും വേണ്ടാ എന്ന് എന്ജനിയറിങ്ങ് വിദഗ്ദർ പറയുമ്പോൾ ആണ് എട്ട് ലക്ഷത്തോളം രൂപ ചിലവാക്കി നടത്തിയ നിർമ്മാണം പ്രവൃത്തിയിൽ ഗുരുതരമായ അഴിമതിയാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരനും ചേർന്ന് നടത്തിയിരിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്കും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
ഫോട്ടോ:നിർമ്മാണം പൂർത്തിയായ കെ ഐ പി പാലത്തിന്റെ നടപാത 
തകർന്ന നിലയിൽ.

ചാത്തന്നൂർ പോലീസിനെതിരെ വ്യാജ പരാതിയുമായി എസ് എഫ് ഐ നേതാവ്


ചാത്തന്നൂർ : ചാത്തന്നൂർ പോലീസിനെതിരെ വ്യാജ പരാതിയുമായി എസ് എഫ് ഐ നേതാവ്.
എസ് എഫ് ഐ ഏരിയ സെക്രട്ടറിയെ ചാത്തന്നൂർ പോലിസ് സ്റ്റേഷനിലെ എസ് ഐ ചീത്ത വിളിക്കുകയും 
മർദ്ധിക്കുകയും ചെയ്തതായി 
വ്യാജപാരാതി. പോലീസിന്റെ നേതൃത്വത്തിൽ 
കഴിഞ്ഞ കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ട് മണിയോടെ ഏരിയ സെക്രട്ടറിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ സ്റ്റേഷനിൽ കൊണ്ട് പോയി പരിശോധന നടത്തിയതിനു ശേഷം സ്റ്റേഷനിൽ നിന്നും തിരികെ പോകുമ്പോൾ ചീത്ത വിളിക്കുകയും മർദ്ധിച്ചതുമായാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
 സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി രണ്ട് മണിയോടെ ഇത്തിക്കര പാലത്തിന് സമീപം വച്ച് കാർ തടയുകയും പരിശോധന നടത്തി തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ അര മണിക്കൂർ കഴിഞ്ഞപ്പോൾ 
പരിശോധന കഴിഞ്ഞു സ്റ്റേഷനിലേക്ക് പോലിസ് വാഹനം വരുന്ന സമയം ചാത്തന്നൂർ ജംഗഷന് സമീപം കാഞ്ഞിരം വിള ദേവി ക്ഷേത്രത്തിന് സമീപം വച്ച് വീണ്ടും സംശയാസ്പദമായി വീണ്ടും 
കാർ കാണുകയും കാർ സ്റ്റേഷനിലേക്ക് കൊണ്ട് വരുകകയായിരുന്നു തുടർന്ന് കാറിന്റെ രേഖകൾ പരിശോധന നടത്തി കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരുടെയും പേര് വിവരങ്ങൾ ശേഖരിച്ചതിന് ശേഷം വിട്ടയ്ക്കുകയായിരുന്നു. കാറിൽ സ്ത്രീകളോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല സി സി ടി വി ദൃശ്യങ്ങളിൽ കാർ ഇത്തിക്കരയിൽ എത്തുന്നതും അര മണിക്കൂർ കഴിഞ്ഞു ചാത്തന്നൂർ ജംഗഷന് സമീപം കാഞ്ഞിരംവിള ക്ഷേത്രം റോഡിലും 
ഇതേ കാർ തന്നെ ചുറ്റി കറങ്ങുന്നതായും കാണുന്നുണ്ട്. പോലിസ് സ്റ്റേഷനിലെ സി സി ടി വിയിലും പോലിസ് ഉദ്യോഗസ്ഥർ മർദിക്കുന്നതായി കാണുന്നതുമില്ല.


ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയ്ക്കെതിരെ പോക്സോകേസ്.

ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയ്ക്കെതിരെ പോക്സോകേസ്.

കൊട്ടിയം : സി പി ഐ നേതാവിൻ്റെ പ്രായപൂർത്തിയാകാത്ത 
മകൾക്ക് മൊബൈൽ ഫോണിലൂടെ സന്ദേശമയയ്ക്കുകയും സ്ഥിരമായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്ത
സി പി എം യുവനേതാവിനെതിരെ പോക്സോ നിയമം അനുസരിച്ച് പോലീസ് കേസെടുത്തു.
ഡി വൈ എഫ് ഐ നെടുമ്പന സൗത്ത് മേഖല സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ നബീൽ സവാദ്നെതിരെയാണ് കണ്ണനല്ലൂർ പോലിസ്  കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് സിപിഐ നേതാവിന്റെ മകളെ സ്ഥിരമായി പിറകേ നടന്ന് ശല്യപ്പെടുത്തുകയും വാട്സ്ആപ്പ് വഴിയും അല്ലാതെയും സ്ഥിരമായി മെസ്സേജ് അയച്ചു ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കണ്ണനല്ലൂർ പോലിസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണനല്ലൂർ പോലിസ് ഡി വൈ എഫ് ഐ നേതാവിനെ പ്രതിയാക്കി പോലിസ് കേസെടുത്തത്. പെൺകുട്ടിയെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 
പെൺകുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടിൽ ചെന്നപ്പോൾ പ്രതിയുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരു അച്ചു എന്ന് വിളിക്കുന്ന മറ്റൊരു 
ഡി വൈ എഫ് ഐ നേതാവ് പെൺകുട്ടിയുടെ പിതാവുമായി വാക്കേറ്റവും സംഘർഷവും 
ഉണ്ടാവുകയും അതിന്റെ പേരിൽ ജാതിപേര് വിളിച്ചു ആക്ഷേപിച്ച് കൊണ്ട് പെൺകുട്ടിയുടെ പിതാവിന്റെ പേരിലും പോലിസ് കേസെടുത്തിട്ടുണ്ട്.പെൺകുട്ടിയുടെ സാഹപാടികളിൽ നിന്നും ഓൺലൈൻ ക്ലാസ്സിൽ നിന്നും കിട്ടിയ നമ്പർ ഉപയോഗിച്ച് നിരന്തരം മെസ്സേജ് അയയ്ക്കുകയും സ്കൂളിലും ട്യുഷനും പോകുമ്പോൾ പിറകെ നടന്ന ശല്യപ്പെടത്തുകയും ചെയ്തു വരികയായിരുന്നു നിരവധി തവണ പ്രതിയുടെ ബന്ധുക്കളുടെ അടുത്തും സിപിഎം നേതാക്കളുടെ അടുത്തും പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും പരാതി പറഞ്ഞിട്ടും രക്ഷയില്ലാതെ വന്നതോടെ സി പി എം കൊട്ടിയം ഏരിയ കമ്മിറ്റിയ്ക്ക്  പരാതി നൽകുകയായിരുന്നു എന്നിട്ടും ശല്യവും ഭീഷണിയും തുടർന്നതോടെയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതിയുമായി എത്തിയത് പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലും സൈബർ സെൽ അന്വേഷണം നടത്തി നൽകിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പോക്സോ കേസ് പ്രകാരമാണ് 
കണ്ണനല്ലൂർ പോലിസ് കേസെടുത്തത് പ്രതി ഒളിവിലാണ്
ഫോട്ടോ: നബീൽ സവാദ് 

Sunday, 13 February 2022

അത് എന്റെ ഉത്തരവാദിത്വമാണ്' കേരള വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

'അത് എന്റെ ഉത്തരവാദിത്വമാണ്' കേരള വിരുദ്ധ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്


Yogi defends his 'UP can become like Bengal, Kerala' remark, says I alerted people of my stateയോഗി ആദിത്യനാഥ് 

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായില്ലെങ്കിൽ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധിക സമയം എടുക്കില്ലെന്നും അതുകൊണ്ട് തെറ്റുപറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഇതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് തന്റെ വാദത്തെ ന്യായീകരിച്ച് യോഗി രംഗത്തെത്തിയിരിക്കുന്നത്. 'ഇവർ ബംഗാളിൽ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതിൽ ജാഗ്രത പുലർത്തണമെന്നും നിങ്ങൾക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താൻ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു', വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.

കഴിഞ്ഞ വർഷം പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമ സംഭവങ്ങളേയും യോഗി ഉയർത്തിക്കാട്ടി. 'ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായിട്ടാണോ തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ നടന്ന വിധാൻസഭ തിരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകർ അക്രമത്തിനിരയായി. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം ഉച്ചസ്ഥായിയിൽ എത്തി. നിരവധിപേർ കൊല്ലപ്പെട്ടു. സമാനമായ അവസ്ഥയാണ് കേരളത്തിലും. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നത് പോലുള്ള ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ടോ?', യോഗി ചോദിച്ചു.

ഉത്തർപ്രദേശ് ആദ്യ ഘട്ട വോട്ടെടുപ്പും ബംഗാൾ തിരഞ്ഞെടുപ്പും അദ്ദേഹം താരതമ്യം ചെയ്യുകയുമുണ്ടായി. 'യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം സമാധാനപരമായിട്ടാണ് പൂർത്തിയായത്. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. അരാജകത്വം പടർന്നുപിടിച്ചിരുന്നു. കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം ഇവിടെ നടന്നോ', യോഗി ചോദിച്ചു.

ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന തന്റെ സർക്കാരിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴുള്ള യോഗിയുടെ മറുപടി ഇങ്ങനെയായിരുന്നു-

'ഈ അഞ്ചുവർഷം ഏതെങ്കിലും ആഘോഷങ്ങൾ നടത്തുന്നതിൽ തടസ്സമുണ്ടായോ?, ഹിന്ദുക്കളും മുസ്ലിങ്ങളും അവരുടെ ആഘോഷങ്ങൾ സമാധാനത്തോടെ നടത്തി. ഹിന്ദുക്കൾ ഇവിടെ സുരക്ഷിതരാണ്. അവർക്കൊപ്പം മുസ്ലിങ്ങളും സുരക്ഷിതരാണ്. ഞങ്ങൾ എല്ലാവർക്കും സുരക്ഷ നൽകുന്നു. എല്ലാവർക്കും സമൃദ്ധിയും എല്ലാവർക്കും ബഹുമാനവും നൽകുന്നു. പക്ഷേ, എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല', യോഗി പറഞ്ഞു