Thursday, 25 November 2021

സ്കൂൾ തുറന്നിട്ടും ചാത്തന്നൂർ ടൗണിൽ വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കാതെ പോലീസും പഞ്ചായത്ത്‌ അധികൃതരും.

ചാത്തന്നൂർ: സ്കൂൾ തുറന്നിട്ടും ചാത്തന്നൂർ ടൗണിൽ വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഒരുക്കാതെ പോലീസും പഞ്ചായത്ത്‌ അധികൃതരും. അത് കൊണ്ട് തന്നെ ഭയപ്പാടോടെ 
നെഞ്ചിൽ കൈവെച്ചാണ് കുട്ടികൾ ദേശിയപാതയടക്കമുള്ള റോഡുകൾ മുറിച്ചുകടക്കുന്നത്. രാവിലെ ബസുകൾ എത്തിയാൽ അധ്യാപകരും നാട്ടുകാരും റോഡിൽനിന്ന് ഗതാഗതം നിയന്ത്രിക്കേണ്ടിവരുന്നു.
ചാത്തന്നൂർ ജംഗഷനിൽ റോഡുകൾ മുറിച്ചു കടന്ന് സ്കൂളുകളിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികൾക്ക് നന്നേ പ്രയാസപ്പെടേണ്ടിവരുന്നു. കൊല്ലം -തിരുവനന്തപുരം ദേശീയപാത മുറിച്ചു കടക്കാതെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പോകാൻ പറ്റില്ല അതും കഴിഞ്ഞു ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കും എൽ.പി. സ്കൂളിലേക്കും
എൻ എസ്‌ എസ്‌ ഹയർ സെക്കന്ററി സ്കൂളിലേക്കും 
പോകുന്നതിന് ചാത്തന്നൂർ -കൊട്ടാരക്കര റോഡും  മുറിച്ചുകടക്കാതെ വിദ്യാർഥികൾക്ക് പോകാനാവില്ല. ദേശീയപാതയിലൂടെയും, ചാത്തന്നൂർ -കൊട്ടാരക്കര റോഡിലൂടെയും ശരവേഗത്തിലാണ്  വാഹനങ്ങളുടെ പോക്ക്. മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ വേഗത നിയന്ത്രിക്കാൻ അപകടമുന്നറിയിപ്പ് ബോർഡുകളും ഹമ്പും സ്ഥാപിക്കാൻ പഞ്ചായത്ത്‌ അധികൃതരോട് അധ്യാപകർ ആവശ്യപ്പെട്ടിട്ടും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.ദേശീയപാതയിൽഅമിത വേഗത്തിലാണ് വാഹനങ്ങൾ  പോകുന്നത് ഇവിടെ  ഒരു ഹോം ഗാർഡ് മാത്രമാണ് ദേശീയപാതയിൽ  സേവനത്തിന് ഉള്ളത്.
100 കിലോമീറ്റർ വേഗത്തിലാണ് പല വാഹനങ്ങളും ഇതുവഴി പോകുന്നത്. അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ സഹായമില്ലാതെ 
സ്കൂൾ വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാനാവാത്ത സ്ഥിതിയാണ്.
ഇത് കൂടാതെയാണ് മഴ പെയ്താൽ റോഡിൽ ഉണ്ടാകുന്ന വെള്ളകെട്ടും 
റോഡ് സൈഡിലെ 
വെള്ളകെട്ട് കാരണം 
സ്കൂൾ വിദ്യാർഥികൾ നടപ്പാത വിട്ട് 
 റോഡിലൂടെയാണ് യാത്രചെയ്യുന്നത്. വാഹനങ്ങൾ മറികടക്കുകയോ വശംകൊടുക്കുകയോ ചെയ്താൽ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാനാവാത്ത രീതിയിലാണ് റോഡിന്റെ വശങ്ങളിൽ വെള്ളകെട്ട് രൂപപെട്ടിട്ടുള്ളത്. അടിയന്തിരമായി കൂടുതൽ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് ചാത്തന്നൂർ ജംഗഷനിൽ വിദ്യാർത്ഥികൾക്ക് ഭയാശങ്ക കൂടാതെ റോഡ് മുറിച്ചു കടക്കാൻ ഉള്ള സൗകര്യം ഒരുക്കണമെന്ന്നാണ് വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും ആവശ്യം.

No comments:

Post a Comment