Friday, 12 November 2021

ഒറ്റയ്ക്ക് താമസിച്ചിരുന്ന മനസികരോഗിയായ സുനിൽകുമാറിനെ ആശുപത്രിയിലാക്കി മാലിന്യകൂമ്പാരമായി കിടന്ന വീട്ടിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.

പരവൂർ:  ഒറ്റയ്ക്ക് താമസിച്ചിരുന്ന 
മനസികരോഗിയായ സുനിൽകുമാറിനെ ആശുപത്രിയിലാക്കി മാലിന്യകൂമ്പാരമായി കിടന്ന വീട്ടിൽ  ശുചീകരണപ്രവർത്തനങ്ങൾ നടത്തി.
പൂതക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ പണ്ടാരത്ത് കിഴക്കതിൽ വീട്ടിൽ മാതാപിതാക്കളുടെ മരണത്തോടെ ഒറ്റയ്ക്കായി
മാനസിക നിലതെറ്റി കഴിഞ്ഞിരുന്ന
സുനിൽകുമാർ 
കഴിഞ്ഞ പത്ത് വർഷത്തിലധിമായി
റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന് റോഡിൽ നിന്നും ചാക്കുകളിൽ ശേഖരിക്കുന്ന മാലിന്യം പതിനഞ്ചു സെന്റോളം വരുന്ന 
തന്റെ വീടിനുള്ളിലും പുരയിടത്തിലുമായി കൊണ്ടിട്ടിരുന്ന മാലിന്യം മാറ്റുകയും
സുനിൽകുമാറിനെ തിരുവനന്തപുരം 
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ട് പോകുകയും ചെയ്തു മാതൃകയാവുകയാണ് പൂതക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡ്‌ അംഗം രാഖി.
രാഖി ഗ്രാമപഞ്ചായത്ത്‌ അംഗമായതിന് ശേഷം രാഖി പഞ്ചായത്തിന് നിരവധി പരാതികൾ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ധന്യ എന്ന് പറയുന്ന സ്കൂൾ വിദ്യാർത്ഥി
നിയും നാട്ടുകാരും നിരവധി തവണ പരാതിപെട്ടിരുന്നു.
ഇത്രയും നാളായിട്ടും പഞ്ചായത്ത്‌ അധികാരികൾ യാതൊരുവിധ നടപടിയും എടുക്കാതെ വന്നതോടെയാണ് രാഖി യുവമോർച്ച പ്രവർത്തകരുടെ സഹായത്തോടെ സുനിൽകുമാറിനെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ സെക്രട്ടറി എന്നിവരെ അറിയിക്കുകയും തുടർന്ന് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 
ഐ ആർ ടി സി യുടെ ഓഫീസർമാർ നേരിട്ട് വന്ന് 
ഹരിതകർമ്മസേനയുടെ സഹായത്തോടെ കുന്ന് കൂടി കിടന്നിരുന്ന 
പ്ലാസ്റ്റിക്  മാറ്റുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറി വി ജി ഷീജ, പഞ്ചായത്ത് പ്രസിഡന്റു അമ്മിണിയമ്മ, വൈസ് പ്രസിഡന്റ് വി ജി ജയ,ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സജീഷ് മാങ്കൂട്ടം,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രാഖി, മഞ്ജുഷ സത്യശീലൻ,ലൈല ജോയ്,  മനീഷ്,അസിസ്റ്റന്റ് സെക്രട്ടറി ഷൈനി,ഐ ആർ ടി സി
റീജിയണൽ കോ. ഓർഡിനേറ്റർ കൃഷ്ണകുമാർ, ജില്ല കോഡിനേറ്റർ സ്നേഹ, അസിസ്റ്റന്റ് കോഡിനേറ്റർ അമ്പാടി, ശ്രുതി , ജിനുരാജ്.ആർ,
ബി ജെ പി മണ്ഡലം കമ്മിറ്റി അംഗം ശിവൻ പാലോട്ട്കാവ് യുവമോർച്ച പ്രവർത്തകരും  നേതൃത്വം നൽകി.
ഫോട്ടോ: മാലിന്യ കൂമ്പാരം ഹരിതകർമ്മസേന പ്രവർത്തകർ 
നീക്കം ചെയ്യുന്നു

No comments:

Post a Comment