Tuesday, 16 November 2021

ജയൻ ഓർമയായിട്ട് 41 വർഷം ഫറോക്കിന്റെ ഓർമത്താളിൽ മായാതെ ജയൻ

ജയൻ ഓർമയായിട്ട് 41 വർഷം  ഫറോക്കിന്റെ ഓർമത്താളിൽ മായാതെ ജയൻ



16Nov2021ശക്തി ഷൂട്ടിങ്‌ നടന്ന ഫറോക്കിലെ ബംഗ്ലാവ്

ശക്തിയും ആ ബംഗ്ലാവും

ഫറോക്കിലെ ടിപ്പുവിന്റെ കോട്ട കാണാനെത്തുന്നവർ കൗതുകത്തോടെ തിരയുന്ന ഒന്നാണ് ഇവിടെയുള്ള ബംഗ്ലാവ്. കാരണം, ജയന്റെ ‘ശക്തി’ എന്ന സിനിമകളിലെ നിർണായക രംഗങ്ങൾക്ക് വേദിയായിരുന്നു ഇവിടം.

സിനിമയിൽ വില്ലനായെത്തുന്ന എം.എൻ. നമ്പ്യാരുടെ കൈകളാൽ കൊല്ലപ്പെടുന്ന ജയന്റെ സഹോദരിയായ സീമയ്ക്കുവേണ്ടി പണികഴിപ്പിച്ച ബംഗ്ലാവായിട്ടാണ് സിനിമയിൽ ഇവിടം ചിത്രീകരിക്കുന്നത്. ബംഗ്ലാവിലെ ഒരു മുറിക്കുമാത്രം ഏറെ പ്രത്യേകതയുണ്ടായിരുന്നു. ചുറ്റം കണ്ണാടികൾകൊണ്ട് സെറ്റ് ചെയ്തതായിരുന്നു ആ മുറി. സിനിമയുടെ ക്ലൈമാസ് രംഗത്ത് എം.എൻ. നമ്പ്യാരും ജയനും പരസ്പരം കുത്തിമരിക്കുന്നതും ഈ ബംഗ്ലാവിലെ മുറിയിൽവെച്ചാണ്. ബംഗ്ലാവിന്റെ ചുറ്റുമതിലിന് പുറത്തും ജയൻ ഓട്ടുകമ്പനി തൊഴിലാളിയായി അഭിനയിച്ച മലബാർ ഓട്ടുകമ്പനിക്ക്‌ പുറത്തും അന്ന് ഷൂട്ടിങ് കാണാൻ വൻ ജനാവലിയാണുണ്ടായിരുന്നതെന്ന് പഴയതലമുറ ഓർത്തെടുക്കുന്നു. 1980-ൽ ഓണക്കാലത്തിറങ്ങിയ ചലച്ചിത്രമായിരുന്നു ജയാനന്ദൻ സംവിധാനംചെയ്ത ശക്തി.

ലിസ, അനുപല്ലവി തുടങ്ങി ജയന്റെ ശ്രദ്ധേയമായ മറ്റു സിനിമകൾക്കും ഫറോക്ക് വേദിയായി.

No comments:

Post a Comment