ജില്ലാ പഞ്ചായത്തിന്റെ
ചാത്തന്നൂർ: കോയിപ്പാട് തോട്ടവാരത്ത് തെരുവ് നായ വന്ധ്യകരണ കേന്ദ്രം നാടിന് തലവേദനയായി മാറുന്നു.ചാത്തന്നൂർ പഞ്ചായത്ത് ശശ്മാനത്തിന് വേണ്ടി കോയിപ്പാട് തോട്ടവാരത്ത്
ഇത്തിക്കരയാറ്റിന്റെ തീരത്ത് വാങ്ങിയ ഭൂമിയിൽ തെരുവ് നായ്ക്കളുടെ വന്ധ്യകരണം
നടത്തുന്നത് നാട്ടുകാർക്ക് തലവേധനയായി മാറുന്നു. ജില്ലാ പഞ്ചായത്തിന്റെ നേത്രത്വത്തിൽ
നടക്കുന്ന വന്ധ്യകരണം നടത്തുന്ന നായ്ക്കളെ അവിടെ തന്നെ തുറന്നു വിടുന്നതാണ് പ്രദേശവാസികൾക്ക് തലവേദനയായി മാറുന്നത്.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൃഗസംരഷണ വകുപ്പ് അധികൃതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ പിടിച്ചു ഇരുമ്പ് കൂട്ടിലാക്കി വാഹനത്തിൽ കൊണ്ട് വന്ന് ഇവിടെ വന്ധ്യകരണം നടത്തുകയാണ് ഒരു ഡോക്ടറും സഹായികളുമാണ് ഇവിടെയുള്ളത്.വന്ധ്യകരണം നടത്തിയ ശേഷം തിരിച്ചു നായ്ക്കളെ പിടിച്ച സ്ഥലത്ത് കൊണ്ട് വിടുന്നതിന് പകരം
ഭൂരിപക്ഷം നായ്ക്കളെയും ഇവിടെ തന്നെ തുറന്ന് വിടുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു ഇത്തിക്കരയാറിന്റെ തീരവും കാട് പിടിച്ച പ്രദേശവും ആയതിനാൽ തെരുവ് നായകൾ ആറ്റിന്റെ തീരത്ത് പൊന്തകാടുകളിൽ അഭയം തേടിയിരിക്കുകയാണ് രാത്രിയായാൽ നായ്ക്കൾ പുറത്തിറങ്ങും വീടുകളിൽ കെട്ടിയിരിക്കുന്ന വളർത്ത് മൃഗങ്ങളെയും മറ്റും ആക്രമിക്കുകയാണ് കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ അമ്പലത്തിലെ മയിലിനെ ആക്രമിച്ചിരുന്നു. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റു.ജനങ്ങൾക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയായതോടെയാണ് ജനങ്ങൾ പ്രഷോഭവുമായി രംഗതെത്തി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികൃതരെ കണ്ട് പരാതി നൽകിയിട്ടും പ്രയോജനമില്ലാതായതോടെ പ്രഷോഭവുമായി മുന്നോട്ട് പോകുകയാണ് നാട്ടുകാർ.
പടം:തെരുവ് നായ്ക്കളെ വന്ധ്യകരണം നടത്തുന്ന സ്ഥലം
No comments:
Post a Comment