Thursday, 25 November 2021

ബസുകൾ നിർത്തുന്നത് തലങ്ങും വിലങ്ങും വേണം ചിന്നകടയിൽ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം

ബസുകൾ നിർത്തുന്നത് തലങ്ങും വിലങ്ങും വേണം ചിന്നകടയിൽ 
ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം

കൊല്ലം: ചിന്നകട ബസ് ബേയിൽ 
അപകടം പതിയിരിക്കുന്നു ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണമെന്ന ആവശ്യമുയരുന്നു. ദേശീയപാതയിൽ  ജില്ലയുടെ
പ്രധാന ജംഗഷനായ ചിന്നകടയിലെ പടിഞ്ഞാറ് ഭാഗത്തെ ബസ് ബേയിൽ 
ബസുകൾ തലങ്ങും വിലങ്ങും തോന്നിയതുപോലെ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്.
പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടവും യാത്രക്കാർ ഇറങ്ങുന്നതിനും കയറുന്നതിനും മുൻപേ നിർത്തിയ ബസ് തിടുക്കം കാട്ടി മുമ്പോട്ട് നീങ്ങുന്നതുമൊക്കെ ഇവിടെ പതിവ് കാഴ്ചകളാവുകയാണ്.
കിഴക്ക് ഭാഗത്ത് നിന്നും വന്ന് പടിഞ്ഞാറ് 
ഭാഗത്തേക്ക് പോകുന്ന കെ എസ്‌ ആർ ടി സി ഫാസ്റ്റ് പാസഞ്ചർ സൂപ്പർ ഫാസ്റ്റ് 
ബസുകൾ ഡിവൈഡറിന് സമീപം 
ദേശീയ പാതയുടെ മധ്യത്തിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.
ഇത് മൂലം പലപ്പോഴും ഇവിടെ 
ഗതാഗതക്കുരുക്ക് പതിവായി മാറുന്നു.
പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടത്തിനിടയിൽ തോന്നിയതുപോലെ ബസ് നിർത്തുന്നത് യാത്രക്കാർക്ക് അപകടമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
മൂന്ന് ബസുകൾ ഒരേ സമയം നിർത്തി ആളിനെ കയറ്റാനുള്ള വീതി ബസ് ബേയിൽ ഉണ്ടെങ്കിലും യാതൊരുവിധ ട്രാഫിക് ചട്ടങ്ങളും പാലിക്കാതെയാതെയാണ് ഇവിടെ ബസുകൾ നിർത്തി ആളിനെ കയറ്റിയിറക്കുന്നത്. കൊല്ലം -ചെങ്കോട്ട. റോഡിൽ നിന്നും ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന കെ എസ്‌ ആർ ടി സി ബസുകൾ യാതൊരുവിധ ട്രാഫിക്മാന:ദണ്ടങ്ങളും പാലിക്കാതെയാണ് ഇവിടെ യാത്രക്കാരെ കയറ്റിയിറക്കുന്നത്.കൂടാതെ 
ചിന്നകട ടൗണിൽ നിന്നും 
ദേശീയപാതയിലേക്ക് അശ്രദ്ധമായും നിയന്ത്രണമില്ലാതെയും വാഹനങ്ങൾ കയറിവരുന്ന സാഹചര്യവുമുണ്ട്. 
അതെല്ലാം കൊണ്ട് തന്നെ 
 ഗതാഗതക്കുരുക്ക് ഇവിടെ പതിവ് സംഭവമാണ്. ദേശീയ പാതയിലൂടെ വരുന്ന ഹ്രസ്വദൂര, ദീർഘദൂര ബസുകൾക്ക്‌ നിശ്ചയിക്കപ്പെട്ട സ്ഥലത്തുതന്നെ ബസുകൾ നിർത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

@ ഓട്ടോറിക്ഷകൾ വട്ടം കറക്കുന്നത് അപകടത്തിന് കാരണമാകുന്നു 

ബസുകൾ എത്തുമ്പോൾ ആളിനെ കയറ്റുന്നത്തിന് യാതൊരു മാന:ദണ്ടങ്ങളും പാലിക്കാതെ ഓട്ടോ റിക്ഷകൾ ബസ് ബേയിൽ കയറിയിറങ്ങുന്നത് അപകടങ്ങൾ ഉണ്ടാവുന്നതിനും പ്രൈവറ്റ് ബസ് തൊഴിലാളികളുമായി വാക്ക്തർക്കം ഉണ്ടാകുന്നതും ഇവിടെ പതിവ് കാഴ്ചകളാണ് പ്രൈവറ്റ് ബസ് തൊഴിലാളികൾ തമ്മിൽ ഉണ്ടാവുന്ന വാക്ക് തർക്കങ്ങൾക്ക് കൂടാതെയാണ് ഓട്ടോറിക്ഷ തൊഴിലാളികളും പ്രൈവറ്റ് ബസ് തൊഴിലാളികളും തമ്മിലുള്ള വാക്ക് തർക്കമെന്ന് യാത്രക്കാർ പറയുന്നു.

@ പ്രൈവറ്റ് ബസുകൾക്ക് സമയാസമയം സ്റ്റാന്റിൽ എത്തുന്നതിനും പോകുന്നതിനും സമയം ക്രമീകരണം നടത്തുന്നതിനും പൊതുജനങ്ങൾക്ക് പ്രൈവറ്റ് ബസുകളുടെ സമയം അറിയിക്കുന്നതിനും
പ്രൈവറ്റ് ബസുകളുടെ സമയംതെറ്റിയുള്ള ഓട്ടത്തിനും മത്സരയോട്ടത്തിനും പരിഹാരം ഉണ്ടാക്കാൻ 
 അന്വേഷണകൗണ്ടർ സ്ഥാപിക്കാൻ കോർപ്പറേഷൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണം. ഒപ്പം ഇവിടെ 
പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ചു കൊണ്ട് സ്ഥിരമായി ഹോംഗാർഡിനെയും പോലിസ് കോൺസ്റ്റബിളിനെയും
സ്ഥായിയായ സംവിധാനം ഉണ്ടാക്കണം
ഗതാഗത നിയന്ത്രണത്തിന് ഇവിടെ മതിയായ ട്രാഫിക് പോലീസുകാരിൽ എന്ന പരാതിക്ക് പരിഹാരം ഉണ്ടാക്കണം 

പടം: ചിന്നകടയിൽ ദേശീയപാതയുടെ മധ്യത്തിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നു

No comments:

Post a Comment