Monday, 22 November 2021

സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു സിപിഎം സൗത്ത് ലോക്കൽ സമ്മേളനം

സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു സിപിഎം സൗത്ത് ലോക്കൽ സമ്മേളനം 

പരവൂർ: സേവാഭാരതിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു സിപിഎം പൂതക്കുളം സൗത്ത് ലോക്കൽ സമ്മേളനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ പോലീസിനെ ഉപയോഗിച്ച് തടയിടാൻ ശ്രമിച്ചത് പൊതുജന മധ്യത്തിൽ പഞ്ചായത്തിനും പാർട്ടിയ്ക്കും ക്ഷീണമുണ്ടായാതായി ഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയായ പ്രതിനിധി സമ്മേളനത്തിൽ ആരോപിച്ചതോടെയാണ് സേവാഭാരതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്‌ പരാജയപ്പെട്ടു രണ്ടാംഘട്ട പ്രതിരോധപ്രവർത്തനങ്ങൾ വൈകി തുടങ്ങി ആ സമയം കൊണ്ട് സേവാഭാരതി പ്രതോരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗം കൈയ്യടക്കി സമാന്തര സർക്കാർ സംവിധാനമായി മാറിയെന്ന്  ഗ്രാമപഞ്ചായത്ത്‌ അംഗം തന്നെ ചർച്ചയിൽ പറഞ്ഞു.പോലീസിനെ ഉപയോഗിച്ച് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചത് പൊതുജനങ്ങൾക്കിടയിൽ പാർട്ടിയ്ക്ക് നാണക്കേട് ഉണ്ടാക്കി. ബി ജെ പി യുടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ മുഴുവൻ പ്രദേശങ്ങളിലെയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായപ്പോൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള മറ്റ് ജനപ്രതിനിധികൾ സ്വന്തം വാർഡിൽ പോലും പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കാളിയായില്ലായെന്ന് പ്രതിനിധികൾ ആരോപിച്ചു. ഇതിനിടയിൽ സേവാഭാരതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിക്കാൻ ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടതോടെ  പാർട്ടി നേതൃത്വത്തിനെതീരെ ആരോപണവുമായി പ്രതിനിധികൾ രംഗതെത്തി.പൂതക്കുളം സർവീസ് സഹകരണബാങ്കിൽ സ്റ്റാഫ് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ബാങ്ക് പ്രസിഡന്റുകൂടിയായ സി പി എം ഏരിയ കമ്മിറ്റി അംഗം വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിനിധികൾ ഭൂരിപക്ഷവും രംഗതെത്തിയതോടെ സമ്മേളനം ബഹളത്തിലായി. തദ്ദേശതിരഞ്ഞെടുപ്പിൽ സി പി എം ന്റെ അഞ്ചു സീറ്റുകൾ നഷ്ടപ്പെടുകയും നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതും സമ്മേളനത്തിൽ ചർച്ചയായി. വികസന പ്രവർത്തനങ്ങളിൽ ജി.എസ്‌.ജയലാൽ എം എൽ എ പൂതക്കുളത്തെ അവഗണിക്കുകയാണ് എന്ന് ഒരു പ്രതിനിധി ആരോപിച്ചു.വർഷങ്ങളയുള്ള സി പി എം ഭരണത്തിൽ പൂതക്കുളത്ത് വികസന മുരടിപ്പ് ആരോപണവുമായി ഡി വൈ എഫ് ഐ നേതാവ് രംഗതെത്തിയത് കൂടുതൽ വിവാദമായി. ഇതിനിടയിൽ ചർച്ച തടഞ്ഞു കൊണ്ട് ബി.തുളസിധരകുറുപ്പ് രംഗതെത്തി.ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ  ലോക്കൽ ജനറൽ ബോഡി കൂടി ചർച്ച ചെയ്യുമെന്ന്  തുളസിധരകുറുപ്പ് പറഞ്ഞതോടെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ചർച്ചകൾക്ക് ഉള്ള മറുപടി പ്രസംഗത്തിൽ പ്രതിനിധികൾക്ക് ശക്തമായ താക്കീതുമായി ഏരിയ സെക്രട്ടറി രംഗതെത്തിയതോടെ പലരും സമ്മേളന നഗരി വിട്ടു.സിപിഎംന്റെ ശക്തികേന്ദ്രമായ പൂതക്കുളത്ത് പാർട്ടി നേതൃത്വത്തിനെതീരെ പ്രതിനിധികൾ ആരോപണം ഉയർത്തുന്നത് ആദ്യമായാണ് എന്ന് പഴയകാല നേതാക്കൾ ചൂണ്ടികാട്ടി. പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ബി.തുളസീധരക്കുറുപ്പാണ് ഉദ്ഘാടനം ചെയ്തത്. അഡ്വ. ബി.ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാക്കമ്മിറ്റി അംഗം കെ.പി.കുറുപ്പ്, ഏരിയ സെക്രട്ടറി കെ.സേതുമാധവൻ, ഡി.സുരേഷ്‌കുമാർ, പി.വി.സത്യൻ, എം.കെ.ശ്രീകുമാർ, ജെ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വി.അശോകൻ പിള്ളയെ തിരഞ്ഞെടുത്തു.

@ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾക്കെതീരെ ആരോപണവുമായി പ്രതിനിധികൾ

പൂതക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള ജനപ്രതിനിധികൽക്കെതീരെ ആരോപണവുമായി പ്രതിനിധികൾ രംഗതെത്തി സെക്രട്ടറിയുടെ താളത്ത്തിനൊത്ത് തുള്ളുന്ന പാവകളായി പ്രസിഡന്റും സിപിഎം മെമ്പർമാരും മാറിയെന്ന് പ്രതിനിധികൾ ആരോപിച്ചു കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ സഹായം തേടിയ മെമ്പർമാർ ഉണ്ടെന്ന് പ്രതിനിധികൾ ആരോപിച്ചു. പുത്തൻകുളത്ത് കോളനിയിൽ ഊന്നിൻമൂട്നിന്നുള്ള ജനപ്രതിനിധി സ്വന്തം വാർഡിൽ ഒരു കുടുംബത്തെ മുഴുവൻ കൊവിഡ് ബാധിച്ചു മരിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല  സേവാഭാരതി സഹായവുമായി എത്തിയപ്പോഴാണ് ആ വീട്ടിൽ എത്തിയത്. ഭർത്താവിന്റെ തണലിൽ ജനപ്രതിനിധിയായ ഗ്രാമപഞ്ചായത്ത്‌ അംഗം വാർഡിൽ തിരിഞ്ഞു നോക്കുന്നില്ല അച്ഛനും അമ്മയും കൊവിഡ് ബാധിച്ചു മരിച്ഛ് അനാഥമായ ബാലികയ്ക്ക് സഹായം നൽകാതെ മാറിനിന്നു.പട്ടികജാതി വർഗ്ഗ വിഭാഗക്കാരെ അവഗണിക്കുന്ന സിപിഎംന്റെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾക്കെതീരെ ശക്തമായ പ്രതിക്ഷേധമാണ് സമ്മേളനത്തിൽ ഉയർന്നത്.



No comments:

Post a Comment