കൊല്ലം : പച്ചക്കറി പലചരക്ക് സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ വിപണിയിൽ ഇടപെടാതെ സർക്കാർ. ഓരോ ദിവസം ചെല്ലുമ്പോഴേക്കും വിപണിയിൽ കച്ചവടക്കാർക്ക് തോന്നും പോലെ വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്. പൊതുവിപണിയിൽ തന്നെ പലകടകളിലും പല വിലയാണ് കഴിഞ്ഞ ദിവസം കൊല്ലത്തെ പുതിയതായി തുടങ്ങിയ ഒരു പ്രമുഖ സൂപ്പർ മാർക്കറ്റിൽ തക്കാളിക്ക് 67രൂപയായിരുന്നപ്പോൾ തൊട്ടടുത്ത പച്ചക്കറി കടയിൽ കിലോ 100രൂപയ്ക്കാണ് വിറ്റത് അതേ സമയം തന്നെ വഴിയോര വാണിഭക്കാർ കിലോ 80മുതൽ 90രൂപ വരെ വിലയീടാക്കി. ഒന്നരയാഴ്ച്ചയ്ക്ക് മുൻപ് വരെ കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന തക്കാളിവില ചുരുങ്ങിയ ദിവസങ്ങൾകൊണ്ടാണ് നൂറിലെത്തി. 90 രൂപയുണ്ടായിരുന്ന മുരിങ്ങക്കായുടെ വില 105 ഉം കടന്നു.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന
പച്ചക്കറികൾക്ക് വില കുത്തനെ ഉയരുകയാണ്.
@ മഴ കാരണമായി എന്ന് കച്ചവടക്കാർ
കനത്തമഴമൂലം തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറിയെത്താത്തതാണ് പച്ചക്കറി വില വർധനയ്ക്ക് കാരണമെന്നാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ
യ്ക്കിടയിലാണ് വിലയുയർന്നത്. കാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക തുടങ്ങിയവയ്ക്കു പൊള്ളുന്ന വിലയാണ്. സവാളയ്ക്കു വിലയിൽ നേരിയ കുറവുണ്ട്. ബീൻസ്, ബീറ്റ്‌റൂട്ട് തുടങ്ങിയവയ്ക്ക് വില കുറഞ്ഞിട്ടില്ല. ആഭ്യന്തര വിപണിയിൽ ഉത്പാദിപ്പിച്ചു കർഷകർ കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ വില സാധാരണ നിലയിലാണ് കിഴങ്ങുത്പന്നങ്ങൾക്കും മറ്റും വില കൂടിയിട്ടില്ല എന്ന് കർഷകർ ചൂണ്ടി കാട്ടുന്നു. മഴയുടെ പേരിൽ പച്ചക്കറി ഇറക്കുമതി ചെയ്തു കച്ചവടം നടത്തുന്നവരും ഇടനിലക്കാരുമാണ് വില വർദ്ധിക്കുന്നതിന് കാരണക്കാർ എന്ന് ചെറു കച്ചവടക്കാർ പറയുന്നു. വിപണിയിൽ ഇടപെടേണ്ട സർക്കാർ സംവിധാനം നോക്ക് കുത്തിയായി നിൽക്കുന്നുവെന്നാണ് ചെറുകിട വ്യാപരികളുടെ പരാതി.
@ പലചരക്ക് അവശ്യസാധനങ്ങളുടെ വിലയും കുത്തനെ കൂടി. ഒരാഴ്ചയ്ക്കിടെ 10 മുതൽ 20 ശതമാനം വരെയാണ് പല ഇനങ്ങൾക്കും കൂടിയത്. ഇന്ധനവില വർധനയും മഴക്കെടുതിയുമാണു വിലക്കയറ്റത്തിന് കാരണമെന്നും ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു.
പഞ്ചസാര, വൻപയർ, മഞ്ഞൾ, കുരുമുളക്, കടുക് എന്നിവയ്ക്കാണ് ഒറ്റയടിക്ക് വില കയറിയത്. മൊത്തവിൽപ്പന കേന്ദ്രങ്ങളിൽ ഒരാഴ്ച മുമ്പ് കിലോയ്ക്ക് 80 രൂപയായിരുന്ന വൻപയർ ഇപ്പോൾ 110 ആയി. @ കോഴിക്ക് കുറയുന്നു
കോഴിയിറച്ചിക്ക് വില കുറഞ്ഞുതുടങ്ങി. അടുത്ത കാലത്ത് 150 വരെ കോഴിക്ക് വില ഉയർന്നിരുന്നെങ്കിലും ഒരാഴ്ച മുമ്പ് കോഴിക്ക് കിലോഗ്രാമിന് 116 ആയി മാറിയിരുന്നു. ഇപ്പോഴത് വീണ്ടും 112-ലേക്കായി. വൃശ്ചികമാസമായതോടെ പലരും വ്രതത്തിലേക്കു കടന്നതും മാംസാഹാരത്തിനു ഡിമാൻഡ് കുറയാൻ കാരണമായി.
സ്‌കൂളുകൾ തുറന്നതോടെ മുട്ടവിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഇടംപിടിച്ചത് കച്ചവടക്കാർക്കു ഗുണമായി. കോഴിമുട്ടയ്ക്ക് അഞ്ചുമുതൽ ഏഴുരൂപ വരെ വിലയുണ്ട്. നാടൻമുട്ടയ്ക്ക് എട്ടുരൂപവരെ വില വരും. താറാവുമുട്ടയ്ക്ക് എട്ടുമുതൽ പത്തുരൂപ വരെ വിലയുണ്ട്.
ആശ്വാസമായി നാടൻ പച്ചക്കറി മറുനാടൻ പച്ചക്കറിവില കുതിക്കുമ്പോഴും നാടൻ പച്ചക്കറി വീട്ടമ്മമാർക്ക് ആശ്വാസം പകരുകയാണ്. നാട്ടിൻപുറത്ത് കൃഷിയിറക്കുന്ന കക്കിരിയും പച്ചക്കായയും കുമ്പളവും ചീരയുമൊക്കയാണ് ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ പലരുടെയും പച്ചക്കറി കൃഷിയെ സാരമായി ബാധിച്ചു.
(വില കിലോ കണക്കിൽ-ഗുണനിലവാരം അനുസരിച്ചും പ്രാദേശികമായും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും) പലചരക്ക് അരി 44 - 46
വൻപയർ 90 -120
ചെറുപയർ 95 -120
പഞ്ചാസാര 39-44
മഞ്ഞൾ-130 -165
കടുക് 90 -122
തക്കാളി 70 -100
മുരിങ്ങയ്ക്ക 100 -105
വൻപയർ 60 - 80
പാവയ്ക്ക 68 -74
കാരറ്റ് 56 - 65
ഇഞ്ചി 45 - 45
വെണ്ടയ്ക്ക 74 - 64
ബീൻസ് 50 - 60
ബീറ്റ്‌റൂട്ട് 50 - 50
പച്ചമുളക് 45 - 45
ഉള്ളി 46 - 46
സവാള 44 - 44
കിഴങ്ങ് 45 - 45
കാബേജ് 34 - 44
വെള്ളരി 28 - 35
ചേന 28 - 28
പടവലം 36 - 44
No comments:
Post a Comment