പരിപാവനമായ ശിവപാർവ്വതിക്ഷേത്രവും,
പരിസരവും വെള്ളത്തിലാകും കൂടാതെ അപകടപരമായ രീതിയിൽ ട്രാൻസ്ഫോർമറും ഉണ്ട്. നെടുങ്ങോലം വടക്കേമുക്കിൽനിന്നുള്ള റോഡരികിലെ അഴുക്കുചാൽ ഒരു വീടിനുമുന്നിലാണ് അവസാനിക്കുന്നത്. 12 വർഷംമുൻപ് ഇ വീട്ടുകാർ ഇവിടെ പാറ ഉപയോഗിച്ച് കെട്ടിയടച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. മുൻപ് ഇതുവഴിയായിരുന്നു മഴവെള്ളം അടുത്തുള്ള വയലിലേക്ക് ഒഴുകിയിരുന്നത്. നാട്ടുകാരുടെ ദുരിതം കണ്ടറിഞ്ഞ്,
വർഷങ്ങളായി മണ്ണും ചെളിയും മൂടിക്കിടന്ന ഈ ഓട ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണി
രതീഷിന്റെ നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും കൂടി ഒന്നര കിലോമീറ്ററോളം ചെളിയും മണ്ണും നീക്കം ചെയ്തു. മുപ്പതു മീറ്റർ മാത്രം അവശേഷിക്കേയാണ് അനധികൃത നിർമാണം നടത്തിയ സ്വകാര്യ വ്യക്തി
ചില താൽപ്പര്യങ്ങളുടെ പേരിൽ തടസങ്ങളുമായി എത്തിയത്.
തുടർന്ന് അഴുക്കുചാൽ വൃത്തിയാക്കാനുള്ള ശ്രമം തർക്കത്തിൽ കലാശിക്കുകയായിരുന്നു പഞ്ചായത്തും പോലീസും ഇടപെട്ടതോടെ അഴുക്കുചാൽ വൃത്തിയാക്കൽ താത്കാലികമായി നിർത്തിവെച്ചു. ചിറക്കര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ഓട ശുചീകരിച്ചത്. ഇവിടെ വർഷങ്ങൾക്കുമുൻപ് അഴുക്കുചാൽ കെട്ടിയടച്ചപ്പോൾ എതിർത്തിരുന്നതായി നാട്ടുകാർ പറയുന്നു. കളക്ടർ സ്ഥലത്തെത്തുകയും ചർച്ച നടത്തുകയും ചെയ്തു. വെള്ളം ഒഴുകിപ്പോകാൻ വഴിയുണ്ടാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല. അതോടെയാണ് പ്രദേശവാസികൾ കർമസമിതി രൂപവത്കരിച്ച് അഴുക്കുചാൽ നന്നാക്കാൻ തുടങ്ങിയത്. ഓട വൃത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ കളക്ടർ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നിവേദനം നൽകി.
No comments:
Post a Comment