പഞ്ചായത്തിലെ ഒന്നാം വാർഡിലെ ക്രഷർ യൂണിറ്റിൽ നിന്നും ഡി ആന്റ് ഒ ലൈസൻസ് ഫീസ് ഈടാക്കിയതിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച്ച വരുത്തിയുട്ടുണ്ട് പഞ്ചായത്ത് ഈടാക്കേണ്ടതിലും കുറഞ്ഞ തുകയാണ് ഉദ്യോഗസ്ഥർ ക്രഷർ ഉടമയുമായി ഒത്ത് കളിച്ചു കൊണ്ട് പാസ് ഇനത്തിൽ കിട്ടേണ്ട വരുമാനത്തിൽ ക്രമക്കേട് നടത്തിയിരിക്കുന്നത്. ഐ എ വൈ ഭവന പദ്ധതിയിൽ ഗുരുതര വീഴ്ചയാണ് പഞ്ചായത്തിൽ നടന്നതായി ചൂണ്ടി കാട്ടുന്നത് . 2013 - 2014 വർഷത്തെ ഐ എ വൈ ഭവന പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതിൽ വീഴ്‍ച വരുത്തിയുട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. 2014 - 2015 കാലഘട്ടത്തിൽ ഐ എ വൈ ഭവന പദ്ധതിയിൽ പഞ്ചായത്ത് അധികമായി അനുവദിച്ച 180000 രൂപ വകയിരുത്തിയത് ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
2014 - 2015 ലെ കന്നുകുട്ടി പരിപാലന പദ്ധതി പൂർണ്ണമായും നടപ്പാക്കത്തെ വീഴച്ച വരുത്തിയത് മൂലം 118750 രൂപ തിരികെ ഈടാക്കണമെന്നു ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു പദ്ധതിയിൽ പഞ്ചായത്ത് തിരഞ്ഞെടുത്ത നൂറു ഗുണഭോക്താക്കളിൽ 81 പേർ മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗ്യതയുള്ളവർ എന്നാൽ 19 പേര് യോഗ്യത ഇല്ലെന്നു നിർവഹണ ഉദ്യോഗസ്ഥൻ രേഖാമൂലം പറഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി പദ്ധതി വിഹിതം കൊടുക്കുകയായിരുന്നു അർഹരല്ലാത്ത 19 ഗുണഭോക്തക്കൾക്ക് അനുവദിച്ച പൈസ തിരിച്ചു പിടിക്കണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നാൽ പഞ്ചായത്ത് അധികൃതർ ആ പൈസ ഈടാക്കനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിലെ വീഴ്ച മൂല 1113760 രൂപ യുടെ ക്രമക്കേട് നടന്നതായി ചൂണ്ടി കാട്ടുന്നു. സിഡ്കോയിൽ നിന്നും കുട്ടികൾക്ക് പഠനോപരണങ്ങൾ വാങ്ങുന്നതിന് കരാർ പത്രം ഉണ്ടങ്കിലും സിഡ്കോ മാനേജരുമായി പഞ്ചായത്ത് സെക്രട്ടറി കരാർ ഒപ്പിട്ടിട്ടില്ല. കരാറിലെ അപാകതകൾക്ക് വിശദീകരണം നൽകാൻ വിശദീകരണം നൽകാൻ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടെങ്കിലും മറുപടി കൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. പാരിപ്പള്ളിയിലെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിലേക്ക് അനുവദിച്ചതിലും അതികം തുകയ്ക്ക് കസേരകൾ വാങ്ങിയത് മൂല 151200 രൂപയുടെ നഷ്ടമുണ്ടായതായി പഞ്ചായത്ത് ചിലവാക്കിയ കണക്കിൽ ചൂണ്ടി കാട്ടുന്നു.കൊല്ലം മുണ്ടയ്ക്കൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ക്വട്ടേഷൻ നൽകിയ തുകയേക്കാൾ അധികം തുക നൽകിയത് ഗുരുതര ക്രമക്കേടാണ് എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.കസേര ഒന്നിന് 2725 രൂപ ക്വട്ടറ്റഷൻ നൽകിയ സ്ഥാനത്ത് പഞ്ചായത്ത് നൽകിയത് 3250 രൂപയാണ് ഒരു കസേരയുടെ പുറത്ത് പഞ്ചായത്ത് കൗറ്റേഷൻ നൽകിയതിനെകാളും 525 രൂപ അധികം നൽകിയതായും ആ തുക സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്ന് ആഡിറ്റ് റിപ്പോർട്ടിൽ പറയുന്നു ഇത് ഗുരുതരമായ അഴിമതിയാണ് എന്ന് ഓഡിറ്റ് അധികൃതർ ചൂണ്ടി കാട്ടുന്നുണ്ട്.
പഞ്ചായത്തിലെ വിവിധ
പഞ്ചായത്തിലെ വിവിധ
ക്ളബുകൾക്ക് സാധനങ്ങൾ വാങ്ങിയതിൽ 2013 - 2014 വർഷത്തിൽ 31365 രൂപയും ,2014 -2015 വർഷത്തിൽ 29340 രൂപയുടെയും ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു. അംഗീകാരമില്ലാത്ത കായിക സംഘടനയ്ക്ക് സഹായം നൽകിയതായും ഒരേ ക്ലബുകൾക്ക് തന്നെ തുടർച്ചയായി സ്പോർട്സ് കിറ്റ് നൽകിയതായും അത് നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാർഷിക മേഖലയിൽ നടന്ന ക്രമക്കേടുകൾ അന്വേഷണം വേണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടി കാണിക്കുന്നു.നെൽകൃഷി ഇടവിളകൃഷി തുടങ്ങിയ കൃഷി സംബദ്ധമായ എല്ലാ പദ്ധതികളിലും അഴിമതിയുടെ കൈയൊപ്പ് ഉണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 2013 - 14 കാലഘട്ടത്തിൽ ഇടവിളകൃഷിയ്ക്കായി പഞ്ചായത്ത് കമ്മിറ്റി നോമിനേറ്റ് ചെയ്ത
കൺവീനർ മുഖേന നടത്തിയ പദ്ധതിയിൽ ഗുരുതരമായ അഴിമതികൾ നടന്നതായി ചൂണ്ടി കാണിക്കുന്നു. കൺവീനർ കാർഷിക ആവശ്യങ്ങൾക്കായി
ചിലവഴിച്ച പൈസയ്ക്ക് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ല.
അത് കൊണ്ട് തന്നെ പദ്ധതി നടപ്പാക്കിയതിൽ ഗുരുതര ക്രമക്കേട് നടന്നതായി ഓഡിറ്റിങ്ങിൽ ചൂണ്ടി കാണിക്കുന്നു. കാർഷിക കർമ്മ സേനയ്ക്ക് പരിശീലനം നൽകിയ വകയിൽ ഡി ഡി നൽകുന്നതിന് പകരം കൃഷി ഓഫിസർ സ്വന്തം നിലയിൽ പണമായി എഴുതി വാങ്ങി വിതരണം ചെയ്തത് ഗുരുതര പിഴവാണ്.
വിവിധ കാർഷികപദ്ധതികളിൽ നടന്ന ലക്ഷകണക്കിന് രുപയുടെ ക്രമകേടുകൾക്ക് വിശധീകരണം നൽകാൻ പഞ്ചായത്ത് കമ്മീറ്റിയും ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.
@ ഭവന രഹിതർക്ക് ഭൂമി വാങ്ങുന്നതിൽ ഗുരുതര ക്രമക്കേട് നടന്നിട്ടിട്ടുണ്ട് എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു 1050000 രൂപയുടെ ക്രമേടാണ് ചൂണ്ടി കാണിക്കുന്നത് . അർഹതയില്ലാത്തവർക്ക് ഭൂമി നൽകിയതായും വസ്തു നല്കാത്തവർ തുക കൈപ്പറ്റിയതായും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.ബി പി എൽ വിഭാഗത്തിൽ പെട്ട സാധുക്കൾക്ക് ആണ് ഭൂമി വിതരണം ചെയ്യേണ്ടത് എന്നിരിക്കെ എ പി എൽ വിഭാഗത്തിലെ അനർഹർക്കും ഭൂമി വിതരണം ചെയ്തതായി രേഖകളിൽ കാണിക്കുന്നു ഒപ്പം തന്നെ ഭൂമി വാങ്ങിയതിൽ ഉടമസ്ഥനല്ലാത്തയാൾക്കും പൈസ നൽകിയതായി രേഖകളിൽ കാണിക്കുന്നത് ഇതിന്
പഞ്ചായത്ത് കമ്മിറ്റി വിശധീകരണം നല്കിയിട്ടില്ല. പഞ്ചായത്ത് ഓഫിസ് കമ്പ്യുട്ടർ വത്കരിച്ചതിലും ക്രമക്കേട് ചൂണ്ടി കാട്ടുന്നു ഒപ്പം വൈദ്യുതി സoബ്ദമായ നിർമ്മാണ പ്രവർത്തികൾക്ക് ഒന്നും തന്നെ പൈസ ചിലവാക്കിയതിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല പാലിയേറ്റിവ് കെയർ പദ്ധതി പ്രകാരം കാരുണ്യ ഫാർമസിയുടെ മരുന്നുകൾ യഥാസമയം വാങ്ങി ആശുപത്രിയിൽ നൽികിയിട്ടില്ല എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു. ഗുരുതരമായ പിഴവുകളും അഴിമതി നടന്നതായും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടികാണിച്ചിട്ടും വിശദീകരണം ചോദിച്ചിട്ടും വിശദീകരണം നൽകാൻ അന്ന് ഭരണത്തിലിരുന്ന ഭരണസമിതിയും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും തയ്യാറായിട്ടില്ല നാളിതുവരെ സിപിഎം നേതൃത്വം കൊടുത്ത പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികൾ ചൂണ്ടികാട്ടി പ്രഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
No comments:
Post a Comment