കോവിഡിന് മുൻപ് ആഴ്ചയിൽ രണ്ടുദിവസം 150 മില്ലിലിറ്റർ വീതം പാലും ഒരുദിവസം മുട്ടയും എന്നതായിരുന്നു വിദ്യാർഥികളുടെ മെനു.
നിലവിൽ മുട്ടയും പാലും കൊടുക്കുന്ന ദിവസത്തിൽ കുറവ് വന്നില്ലെന്ന് മാത്രമല്ല ഭക്ഷണ അറ്റൻഡൻസ് മൂന്നുദിവസമായി കുറയുകയും ചെയ്തു.
ഉച്ചഭക്ഷണമടക്കം വിദ്യാഭ്യാസവകുപ്പ് അനുവദിക്കുന്നത് 2400 രൂപയാണ്. 150 കുട്ടികൾവരെ ഭക്ഷണം കഴിക്കുന്ന സ്കൂളുകൾക്ക് പ്രതിദിനം ഒരുകുട്ടിക്ക് എട്ട് രൂപയാണ് വിദ്യാഭ്യാസവകുപ്പ് അനുവദിക്കുന്നത്.
ബാക്കിയുള്ള 400 രൂപ ഉപയോഗപ്പെടുത്തി വേണം വിദ്യാർഥികൾക്ക്മൂ ന്നുദിവസത്തേക്ക് രണ്ട് കറിയും ചോറുമടങ്ങുന്ന ഉച്ചഭക്ഷണമൊരുക്കാൻ.
2016 സെപ്റ്റംബറിലാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകച്ചെലവ് അവസാനമായി പുതുക്കിയത്. ഇത് ഉയരുന്നത് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുകാരായ പ്രഥമാധ്യാപകർക്ക് അധികച്ചെലവ് വരുത്തുമെന്നാണ് അധ്യാപകർ പറയുന്നത്. സർക്കാർ ഒരുദിവസം കണക്കാക്കുന്നതിന്റെ അത്രയും രൂപ ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകർക്ക് അധിക ബാധ്യതയാണ്.
ഗ്യാസ്, പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വിലവർധനയ്ക്ക് ആനുപാതികമായി പാചകച്ചെലവ് ഉയർത്തിയിട്ടില്ല. നേരത്തെ ആഴ്ചയിൽ രണ്ടുദിവസം നൽകിയിരുന്ന പാൽ രണ്ട് ബാച്ചുകളുള്ള സ്കൂളുകളിൽ നിലവിൽ നാലുദിവസം നൽകണം. മുട്ട ഒരുദിവസം നൽകിയത് രണ്ടുദിവസമായി. ഇതോടൊപ്പം പാചകവാതകവും കടത്തുകൂലിയും കണക്കാക്കുമ്പോൾ വലിയൊരു സംഖ്യ അധ്യാപകരുടെ കൈയിൽനിന്ന് പോകുന്ന അവസ്ഥയാണെന്നാണ് അധ്യാപകർ പറയുന്നത്
No comments:
Post a Comment